ബിഗ് ബാംഗ് മുതല്‍ നക്ഷത്ര രൂപീകരണം വരെ

പ്രപഞ്ചോത്പത്തിയെ തുടർന്ന് ആദ്യ 10-43 സെക്കന്റിൽ എന്താണ് സംഭവിച്ചിട്ടുണ്ടാകുക ? അത്യുഗ്ര താപനിലയിൽ എല്ലാ ബലങ്ങളും ഒന്ന് ചേർന്ന് ഉണ്ടായിരുന്ന ആ സമയത്തെ കുറിച്ച് ശാസ്ത്രത്തിനു ഇന്നും വ്യക്തമായ ധാരണയില്ല….എന്നാൽ തുടർന്നുണ്ടാകുന്ന നിമിഷങ്ങളിലെ അവസ്ഥയെ കുറിച്ച് ഒരൂഹം ഇന്ന് നമുക്കുണ്ട്. മൗലിക കണങ്ങളുടെ ഉത്ഭവവും, അവയിൽ നിന്ന് ആറ്റങ്ങളുടെ രൂപീകരണവും, നക്ഷത്രങ്ങളുടെ ആവിർഭാവവും ഒക്കെ ലളിതമായി വിവരിക്കുന്ന അവതരണമാണ് ഡോ.വൈശാഖൻ തമ്പി നടത്തുന്നത്.