Read Time:18 Minute

2022 ജൂൺ5, സ്റ്റോക്ഹോം+50

 • പരിസര ദിനം 1972 ജൂൺ 5-16 യു.എന്നിന്റെ ആഭിമുഖ്യത്തിലെ ആദ്യ പരിസ്ഥിതി സമ്മേളനം.
 • സ്വീഡനിലെ സ്റ്റോക്ക് ഹോമിൽ.
 • അംഗീകരിച്ച മുദ്രാവാക്യം ‘ഒരേ ഒരു ഭൂമി മാത്രം’
 • സ്റ്റോക്ഹോം+50 സമ്മേളനം 2022 ജൂൺ 2, 3 തിയ്യതികളിൽ, സ്വീഡനിലെ സ്റ്റോക്ഹോമിൽ തന്നെ.
 • മുദ്രാവാക്യം എന്നും പ്രസക്തമായ ‘ഒരേ ഒരു ഭൂമി മാത്രം’ എന്ന ആദ്യ സമ്മേളന മുദ്രാവാക്യം.
 • ഐക്യരാഷ്ട്ര സഭയുടെ പ്രമേയം
 • സ്റ്റോക്ഹോം+50, എല്ലാവരുടേയും ക്ഷേമത്തിനായി ആരോഗ്യമുള്ള ഒരു ഗ്രഹം; നമ്മുടെ ഉത്ത രവാദിത്തം, നമ്മുടെ അവസരം.
 • ഭൂമിയെ കൂടുതൽ ശുദ്ധവും ഹരിതാഭവുമാക്കി പ്രകൃതിയോടിണങ്ങിച്ചേർന്നുള്ള ജീവിതത്തി ന്നായി സുസ്ഥിര വികസനം.
 • ഇത് സർക്കാറുകളുടെ നയം. വ്യക്തികളുടെ ഉത്തരവാദിത്തം

സമ്മേളന ലക്ഷ്യങ്ങൾ:

 • 2030-ഓടെ കൈവരിക്കേണ്ടുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങൾ സംബന്ധിച്ച ദശവർഷ പരി പാടി.
 • ജൈവ വൈവിധ്യ സംരക്ഷണ പരിപാടി
 • കാലാവസ്ഥ സംബന്ധിച്ച പാരീസ് ഉടമ്പടി
 • കോവിഡാനന്തര ഹരിത പുനരുജ്ജീവന പരിപാടി
 • ബഹുകക്ഷിതല വിലയിരുത്തലുകൾ, തീരുമാനങ്ങൾ

പരിസ്ഥിതിദിന ചരിത്രം

 • 1972 ൽ സ്റ്റോക്ഹോം സമ്മേളനം ആരംഭിച്ച ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കാൻ UN തീരുമാനം.
 • പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി (സ്വീഡനിൽ നിന്ന് പുറത്തുള്ള രാഷ്ട്ര നേതൃത്വത്തിലുള്ള ഒരേ ഒരാൾ) പങ്കെടുക്കുന്നു.
 • 26 തത്വങ്ങളും109 നിർദ്ദേശങ്ങളുമടങ്ങിയ പ്രഖ്യാപനം.
 • ഓരോ മനുഷ്യനും ആരോഗ്യകരമായ ഒരു പരിസരം ഒരു മൗലികാവകാശവും, അത്തരം ഒരു പരിസരം സംരക്ഷിച്ചു നിർത്തുക എന്നത് ഒരു മൗലിക കടമയുമാണ്.

 • UN-ന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി പരിപാടിക്ക്(UNEP) രൂപം നൽകുന്നു. ആസ്ഥാനം കെനി യയുടെ തലസ്ഥാനമായ നെയ്റോബി.
 • വികസനവും പരിസ്ഥിതിയും തമ്മിലുള്ള ബന്ധത്തെപ്പറ്റി പഠിച്ച് റിപ്പോർട്ട് തയാറാക്കാൻ 1983ൽ ബ്രൻഡ്ലാൻഡ് (Brundtland Commission) കമ്മീഷൻ. 1987-ൽ നമ്മുടെ പൊതുഭാവി (Our common future)  എന്ന പേരിൽ റിപ്പോർട്ട്.
 • 1985-ൽ ഓസോൺ പാളി സംരക്ഷണം സംബന്ധിച്ച വിയന്ന സമ്മേളനം. ഇതുമായി ബന്ധ  പ്പെട്ട 1987 ലെ മോൺട്രിയൽ പ്രോട്ടക്കോൾ.
 • 1992 ഭൗമ ഉച്ചകോടി(Rio summit-1992).
 • ഭൂമിയിൽ മനുഷ്യർ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളായ മലിനീകരണം, കാലാവസ്ഥാവ്യതി യാനം, ജൈവ വൈവിധ്യനാശം എന്നിവയുടെ പരിഹാരങ്ങൾക്കായി ആഗോള ഐക്യത്തിലു ള്ള പ്രവർത്തനങ്ങൾ .
 • വന സംരക്ഷണ തത്വങ്ങൾ,
 • അജണ്ട21,
 • കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച വ്യവസ്ഥകളുടെ ചട്ടക്കൂട്(UNFCCC),
 • ജൈവ വൈവിധ്യ സംരക്ഷണം സംബന്ധിച്ച ഉടമ്പടി (CBD)

അജണ്ട-21

 • ഇരുപത്തൊന്നാം നൂറ്റാണ്ട് ആരംഭിക്കുമ്പോൾ കൈവരിക്കേണ്ടുന്ന സുസ്ഥിര വികസന ലക്ഷ്യ ങ്ങൾ – സഹസ്രാബ്ദ ലക്ഷ്യങ്ങൾ (Millanium development goals).
 • 2012-ൽ റിയോ+20 ൽ സഹസ്രാബ്ദ വികസന ലക്ഷ്യങ്ങൾക്ക് പകരം17 സുസ്ഥിര വികസന ലക്ഷ്യങ്ങൾ 2030-ഓടു കൂടി കൈവരിക്കാൻ ധാരണ.
 • UNFCCC-യുടെ ആഭിമുഖ്യത്തിൽ കാലാവസ്ഥാ ഉച്ചകോടികൾ (Conference of the parties to the convention-COPs)

പ്രധാന ഉടമ്പടികൾ

 • ക്യോട്ടോ പ്രോട്ടക്കോൾ (ജപ്പാനിലെ ക്യോട്ടോവിൽ 1997-ൽ COP-3)
 • പൊതുവായ പ്രശ്നത്തെ നേരിടാൻ വ്യത്യസ്ത ശേഷികളിലധിഷ്ഠിതമായ വ്യത്യസ്ത ഉത്തരവാദിത്വ ങ്ങൾ.
 • അന്തരീക്ഷത്തിലെ സഞ്ചിതഹരിതഗൃഹ വാതകങ്ങളുടെ അളവിൽ കൂടുതലിനും ഉത്തരവാദിക ളായ ഗ്രൂപ്പ് 1 OECD രാഷ്ട്രങ്ങൾ ഹരിതഗൃഹ വാതകങ്ങളുടെ ഉത്സർജനം സമയബന്ധിതമായി കുറച്ചു കൊണ്ട്1990-ലേതിന് താഴെ എത്തിക്കണം. ഇതിന്നാവശ്യമായ നയപരിപാടികളും പ്രവർത്തനങ്ങളും സമയബന്ധിതമായി റിപ്പോർട്ട് ചെയ്യണം.
 • വികസ്വര രാജ്യങ്ങൾക്ക് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ആവശ്യമായ സാങ്കേതിക വിദ്യാ സഹായവും വികസന ആവശ്യങ്ങൾക്കുള്ള ധനസഹായവും നൽകണം.
 • ഉത്തരവാദിത്വങ്ങൾ പൂർത്തീകരിക്കാനുള്ള സമയ പരിധി-2018 മുതൽ2012 വരെ കാലയളവിൽ
 • അമേരിക്ക ഉടമ്പടിയിൽ നിന്നു പിൻവാങ്ങി.

പാരീസ് ഉടമ്പടി (COP-21, ഡിസംബർ 2015)

 • 196 രാജ്യങ്ങളുടെ കൂട്ടായ്മയിൽ അന്തരീക്ഷതാപനില വ്യവസായ വിപ്ലവത്തിനു മുൻപത്തെ ശരാശരിയേക്കാൾ 2°C മുകളിൽ പോകാതെ നോക്കാനും,1.5°C ൽ പരിമിതപ്പെടുത്താനും തീരു മാനം
 • രാഷ്ട്രങ്ങൾ ദേശീയമായി നിർണയിക്കുന്ന സംഭാവനകൾ (Nationally determined contributions – NDC) പ്രഖ്യാപിക്കണം.
 • വികസിത രാജ്യങ്ങൾ വികസ്വര രാജ്യങ്ങൾക്ക് അവരുടെ NDC നടപ്പിലാക്കാൻ സാങ്കേതിക വിദ്യകളും, സാമ്പത്തിക സഹായങ്ങളും നൽകണം.
 • 2020 ഓടെ വർഷംതോറും100 ബില്യൻ ഡോളർ ഈ ഇനത്തിൽ നൽകണം.
 • 5 വർഷം കൂടുമ്പോൾ പുരോഗതി വിലയിരുത്തണം.

ഗ്ലാസ്ഗോ ഉച്ചകോടി (COP-26, നവംബർ 2021)

 • വനസംരക്ഷണം, മീഥെയിൻ ഉത്സർജനം കുറയ്ക്കൽ, ബദൽ ഊർജ വികസനത്തിന് വികസ്വര രാജ്യങ്ങൾക്കുള്ള സഹായങ്ങൾ, അറ്റ കാർബൺരഹിതാവസ്ഥ (Net zero emission) കൈവരി ക്കൽ എന്നിവയുമായി ബന്ധപ്പെട്ട കുറെ പുതിയ പ്രഖ്യാപനങ്ങൾ
 • ഇന്ത്യയുടെ പ്രഖ്യാപനങ്ങൾ.
  • ഇന്ത്യയുടെ ഫോസിലേതര ഊർജ ഉല്പാദനശേഷി 2030-ഓടെ 500GW വിലെത്തിക്കും.
  • 2030-ഓടെ ഇന്ത്യയുടെ വൈദ്യുതി ആവശ്യങ്ങളുടെ 50 ശതമാനവും പുതുക്കാവുന്ന സ്രോതസ്സുകളിൽ നിന്ന് ലഭ്യമാക്കും.
  • ഉത്സർജനത്തിൽ 2030-നകം ഒരു ബില്യൺ ടണ്ണിന്റെ കുറവ് വരുത്തും.
  • 2030-ഓടെ ഇന്ത്യയുടെ സാമ്പത്തികവളർച്ചയുടെ കാർബൺ ഉത്സർജനതീവ്രത (Emission intensity) യിൽ 45% കുറവ് വരുത്തും.
  • 2070-ഓടെ അറ്റ ഉത്സർജനരഹിതാവസ്ഥ (Net zero emission) കൈവരിക്കുകയും ചെയ്യും.

50 വർഷങ്ങൾക്കു ശേഷം ഇന്നത്തെ അവസ്ഥ

1.കാലാവസ്ഥാ വ്യതിയാനം

2022 മെയ് 11 ന് പുറത്തുവന്ന ലോക കാലാവസ്ഥാസംഘടനയുടെ(WMO) റിപ്പോർട്ട് പ്രകാരം അന്തരീക്ഷത്തിലെ പ്രധാന ഹരിതഗൃഹവാതകങ്ങൾ വലിയ തോതിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡ്-19 തീർത്ത പ്രതിസന്ധികൾ ഇതിൽ മാറ്റമുണ്ടാക്കുമെന്നു കരുതിയിരുന്നെങ്കിലും 2021-ൽ ഹരിതഗൃഹ വാതകങ്ങൾ വർദ്ധിക്കുക തന്നെയായിരുന്നു.

climate change

വ്യവസായവിപ്ലവപൂർവകാലത്തെ(1850-1900) അപേക്ഷിച്ച് CO2-വിന്റെ അളവ് 150 ശതമാനം വർധിച്ച് 418.81 ppm-ൽ എത്തിനില്‍ക്കുന്നു. മീഥെയിന്റെ അളവിൽ 262 ശതമാനവും നൈട്രസ് ഓക്സൈ ഡിന്റെ അളവിൽ 123 ശതമാനവും വർധനവുണ്ടായിരിക്കുന്നു. ഇതുമൂലം അന്തരീക്ഷതാപനിലയിൽ 1.1°C വർധനവുണ്ടായിരിക്കുന്നു. കഴിഞ്ഞ 7 വർഷക്കാലം ഇതെവരെ രേഖപ്പെടുത്തപ്പെട്ടതിൽ വെച്ചേറ്റ വും ചൂടു കൂടിയ വർഷങ്ങളായിരുന്നു. മോൺട്രിയൽ പ്രോട്ടക്കോൾ പ്രകാരം ഓസോൺപാളീ ക്ഷയം കുറയ്ക്കാൻ സാധിച്ചിരുന്നെങ്കിലും ഇപ്പോൾ അത് വർധിക്കുകയാണ്. കഴിഞ്ഞ രണ്ടു ദശകങ്ങൾക്കിടയിൽ കടൽജല ഊഷ്മാവിൽ വലിയ അളവിൽ വർധനവുണ്ടായിരിക്കുന്നു. 2021-ൽ റെക്കോഡ് വർധനവാണു ണ്ടായിട്ടുള്ളത്. 2021-ൽ കടൽജലനിരപ്പിലും റെക്കോഡ് വർധനവുണ്ടായിരിക്കുന്നു.

കടൽജലത്തിന്റെ അമ്ലത വലിയ തോതിൽ വർധിച്ചിരിക്കുന്നു. ഇത് മൂലം മത്സ്യസമ്പത്തിന്റെയും പവിഴപ്പുറ്റുകൾ, മറ്റുകടൽസസ്യങ്ങൾ എന്നിവയുടെയെല്ലാം നാശം സംഭവിക്കുന്നു. ആർട്ടിക് പ്രദേശ ത്തെയും, അന്റാർട്ടിക് പ്രദേശത്തെയും മഞ്ഞുപാളികൾ വലിയ തോതിൽ ഉരുകി ഒഴുകുന്നു. ഭൂമിയിൽ പല സ്ഥലങ്ങളിലും താപതരംഗങ്ങളും, തീപിടുത്തങ്ങളും ഉണ്ടാവുന്നു. ഇവയെല്ലാം ചേർന്ന് സുസ്ഥിര വികസനത്തെയും, ഭക്ഷ്യ സുരക്ഷയെയും പ്രതികൂമായി ബാധിക്കുന്നു.

2. ജൈവ വൈവിധ്യനാശം

ഒരു ദശലക്ഷത്തോളം ജീവജാതികൾ അതായത് ആകെ ഉള്ളതിന്റെ നാലിലൊന്ന് വംശനാശ ഭീഷണിയിലാണെന്നാണ്. 1970-നു ശേഷം ഭൂമിയിലെ സസ്തനികൾ, പറവകൾ, ഉഭയജീവികൾ, മത്സ്യ ങ്ങൾ, ഉരഗങ്ങൾ എന്നിവയുടെ എണ്ണത്തിൽ ശരാശരി 70 ശതമാനം കുറവുണ്ടായിരിക്കുന്നു.

3. മലിനീകരണം

ജനസംഖ്യയിൽ ഉണ്ടാവുന്ന വർധനവും, മനുഷ്യരുടെ ജീവിത ശൈലികളിലും, ഉപഭോഗരീതി കളിലും വരുന്ന മാറ്റങ്ങളും പ്രകൃതിക്കുമേൽ വലിയ സമ്മർദ്ദങ്ങൾ ഉണ്ടാക്കുന്നു. വായു മലിനീകരണം, ജലമലിനീകരണം, ജീവിവർഗ്ഗങ്ങളുടെ വംശനാശം എന്നിങ്ങനെയുള്ള പല പുതിയ പ്രശ്നങ്ങളും പ്രതിസ ന്ധികളായി വളരുന്നു. കരയിൽ കൃഷിസ്ഥലങ്ങൾ, ശുദ്ധജല സ്രോതസ്സുകൾ, പുരയിടങ്ങൾ എല്ലാം തന്നെ വലിയ തോതിൽ മലിനീകരിക്കപ്പെടുന്നു.

പ്ലാസ്റ്റിക്, മലിനജലം, രാസവസ്തുക്കൾ എന്നിവയാൽ സമുദ്രങ്ങൾ മലിനീകരിക്കപ്പെടുന്നു. അന്ത രീക്ഷത്തിൽ കുമിഞ്ഞുകൂടുന്ന കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യുക വഴി അവ അമ്ലവൽക്ക രിക്കപ്പെടുകയും ചെയ്യുന്നു. ഇത് വലിയ തോതിൽ മത്സ്യങ്ങളുടെയും കടൽസസ്യങ്ങളുടെയും വംശനാ ശത്തിന്നിടയാക്കുന്നു.

വർധിച്ച അളവിലുള്ള മലിനീകരണം രോഗവ്യാപനങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുന്നു. ജല ജന്യരോഗങ്ങളായ ഡയേറിയ, കോളറ എന്നീ സാംക്രമികരോഗങ്ങൾ വർഷംതോറും ആവർത്തിച്ചു പ്ര ത്യക്ഷമാവുന്നു. WHO-വിന്റെ കണക്കുകൾ പ്രകാരം വർഷംതോറും ഇത്തരം രോഗങ്ങൾ ഭൂമിയിൽ 400 കോടിയോളം ജനങ്ങളെ ബാധിക്കുകയും ശരാശരി 2.2 ദശലക്ഷത്തോളം മരണങ്ങൾ ഉണ്ടാവുകയും ചെയ്യുന്നുണ്ട്. 5 വയസ്സിനു താഴെയുള്ള കുട്ടികളെയാണ് ഇവ കൂടുതലായും ബാധിക്കുന്നത്.

വായു മലിനീകരണമാണ് മറ്റൊരു പ്രശ്നം. ഇന്ന് ലോകത്തെ എല്ലാ മഹാനഗരങ്ങളിലെയും അന്ത രീക്ഷം വലിയ തോതിൽ മലിനമായിരിക്കുകയാണ്. 90 ശതമാനം ജനങ്ങളും മോശമായ വായുവാണ് ശ്വ സിക്കുന്നത്. ലോകത്തെ ഏറ്റവും കൂടുതൽ മലിനീകരിക്കപ്പെട്ട 30 നഗരങ്ങളിൽ 22 എണ്ണവും ഇന്ത്യയി ലാണത്രെ. ദൽഹി ലോകത്തെ ഏറ്റവും കൂടുതൽ മലിനീകരിക്കപ്പെട്ട തലസ്ഥാനനഗരവുമാണ്. ഇതിനെ ല്ലാം പുറമെ ആവാസവ്യവസ്ഥകളുടെ നാശവും മനുഷ്യനും വന്യജീവികളും തമ്മിലുള്ള സമ്പർക്കവും പുതിയ മൃഗജന്യരോഗങ്ങൾക്കും കോവിഡ്-19 പോലുള്ള മഹാമാരികൾക്കുമുള്ള സാഹചര്യം സംജാത മാക്കുന്നു.

ഏക ലോകം, ഏക ആരോഗ്യം

ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പരിപാടി (UNEP), ലോകാരോഗ്യസംഘടന (WHO), ലോക മൃഗ ആരോഗ്യസംഘടന (OIE), ലോകഭക്ഷ്യകൃഷി സംഘടന(FAO), എന്നിവ സംയുക്തമായി നേതൃത്വം നൽകിയുള്ള ഒരു പ്രവർത്തനപരിപാടിയായാണ് ഏക ആരോഗ്യം വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. ഇത് സംബന്ധിച്ചുള്ള ഒരു പ്രഖ്യാപനം 2021 ഡിസംബർ മാസം ലോകാരോഗ്യസംഘടനയുടെ പൊതുസ മ്മേളനത്തിൽ ഉണ്ടായി. ജൂണിൽ വരാൻ പോകുന്ന ഉച്ചകോടിയിൽ ഇതിന്റെ തുടർനടപടികൾ സംബ ന്ധിച്ച തീരുമാനങ്ങൾ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ആശയത്തിൽ അടങ്ങിയിരിക്കുന്ന സമ ഗ്ര സമീപനത്തിന്റെ പ്രാധാന്യം സമൂഹത്തിൽ പ്രചരിപ്പിക്കാനുള്ള ഉത്തരവാദിത്വം ഒരു ജനകീയ ശാസ്ത്ര പ്രസ്ഥാനമെന്ന നിലയിൽ നാമേറ്റെടുക്കണം.

ആഗോളമായി ചിന്തിക്കുക, പ്രാദേശികമായി പ്രവർത്തിക്കുക.

ആഗോളമാനമുള്ള പ്രശ്നമാണിതെങ്കിലും ആവശ്യമായ അതിജീവനമാർഗങ്ങൾ നമുക്കു തേടേ ണ്ടതുണ്ട്. കേരളത്തിൽ ദുരന്ത പ്രതിരോധപ്രവർത്തനങ്ങളിലാണ് കൂടുതലായി നാം ശ്രദ്ധിക്കേണ്ടി വരി ക. തുടർച്ചയായ പ്രളയങ്ങളെയും മഹാമാരിയെയും നേരിട്ടതിന്റെ അനുഭവ പാഠങ്ങൾ നമ്മുടെ മുന്നി ലുണ്ട്. തദ്ദേശഭരണത്തിന്റെയും പൊതുജനാരോഗ്യത്തിന്റെ സുശക്തമായ സ്ഥാപന സംവിധാനങ്ങൾ നാം വികസിപ്പിച്ചിട്ടുണ്ട്. അവ നല്ല നിലയിൽ പ്രവർത്തിക്കാനാവശ്യമായ ശേഷികൾ വികസിപ്പിക്കേണ്ട തുണ്ട്. കാലാവസ്ഥാവ്യതിയാനം, ജൈവ വൈവിധ്യ സംരക്ഷണം, ദുരന്ത നിവാരണം എന്നീ മൂന്നു പ്ര ധാന വിഷയങ്ങളും തദ്ദേശഭരണച്ചുമതലകളുടെ ഭാഗമാക്കിയിട്ടുമുണ്ട്. ദുരന്തങ്ങളിൽ നിന്ന് രക്ഷപ്പെ ടാനും കാലാവസ്ഥാമാറ്റത്തോടൊപ്പം അനുകൂലനം ചെയ്തു ജീവിക്കാനും ജനങ്ങളെ സഹായിക്കാനാ വശ്യമായ പദ്ധതികൾ ആവിഷ്ക്കരിക്കാൻ തദ്ദേശഭരണസ്ഥാപനങ്ങൾക്ക് സാധിക്കണം. വിദ്യാർത്ഥിക ളെയും, യുവജനങ്ങളെയും കാലാവസ്ഥാമാറ്റത്തെപ്പറ്റിയും ദുരന്ത നിവാരണ പ്രവർത്തനങ്ങളെപ്പറ്റിയും അറിവുള്ളവരാക്കാനാവശ്യമായ പരിശീലനങ്ങൾ നല്‍കണം.

കേരളത്തിന്റെ ഭാവി വികസനം സംബന്ധിച്ച ആലോചനകളിലെല്ലാം കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട ഘടകങ്ങൾ പരിഗണിക്കപ്പെടണം. ഐ.പി.സി.സി.-യുടെ മൂന്നാമത്തെ കർമ സമിതി റിപ്പോർട്ട് കാലാവസ്ഥാ പ്രതിരോധം സംബന്ധിച്ചുള്ളതാണ്. 2030-തിനകം തന്നെ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കാൻ ആവശ്യമായ അടിയന്തിര നടപടികൾ കൈക്കൊണ്ടിട്ടില്ലെങ്കിൽ കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രശ്നങ്ങൾ മനുഷ്യനിയന്ത്രണങ്ങളുടെ പരിധികൾക്കപ്പുറത്തേക്കു വള രുമെന്ന മുന്നറിയിപ്പുകളാണുള്ളത്. ഇപ്പോഴത്തെ കാർബൺ ഉത്സർജനത്തിന്റെ ഒരു വലിയ പങ്ക് വഹി ക്കുന്നത് ഗതാഗത സംവിധാനങ്ങളാണ്. ആഗോള തലത്തിൽ ഇത് 23 ശതമാനമാണ്. ഗതാഗതം വഴി യുള്ള കാർബൺ ബഹിർഗമനത്തിന്റെ 70 ശതമാനവും റോഡ് ഗതാഗതത്തിൽ നിന്നാണ്. റെയിൽവേ ഗതാഗതത്തിന്റേത് ഒരു ശതമാനവും, കപ്പൽ ഗതാഗതത്തിന്റേത് 11 ശതമാനവും, വിമാനയാത്രയുടേത് 13 ശതമാനവുമാണ്. കേരളത്തിലെ സ്വകാര്യ വാഹനങ്ങളുടെ വർധനവ് റോഡുകളുടെ വാഹകശേഷി ക്കപ്പുറമാണ് ഇപ്പോഴെത്തി നിൽക്കുന്നത്. അതു മൂലം കാർബൺ ഉത്സർജനത്തിന്റെ കാര്യത്തിൽ നാം മുന്നിട്ടു തന്നെയാണുള്ളത്. ഇതിനുള്ള പ്രതിവിധികൾ കണ്ടെത്തുക എന്നത് നമ്മുടെ ഭാവിവികസന ത്തിന്റെ ഭാഗമാവണം. വരുംതലമുറകളുടെ ആവശ്യങ്ങൾ കണക്കിലെടുത്തു കൊണ്ട് ദീർഘകാല പരി പ്രേക്ഷ്യത്തിലുള്ള ഒരു ഗതാഗതനയം രൂപീകരിക്കണം. അതിൽ ഇന്ധനക്ഷമത കൂടുതലുള്ളതും കാർ ബൺ എമിഷൻ കുറവുള്ളതുമായ റെയിൽവേ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനു തന്നെയാവണം മുൻഗണന. ഒപ്പം റോഡുകളുടെ ഗുണനിലവാരം വർധിപ്പിക്കാനും പൊതു ഗതാഗത സംവിധാനത്തിന്റെ ഗുണമേൻമ വർധിപ്പിക്കാനും നടപടികൾ വേണം. സ്വകാര്യ വാഹനത്തിന്റെ ഉപയോഗം ചില മാനദ ണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ നിയന്ത്രിക്കണം. ജലഗതാഗത മാർഗങ്ങൾ വികസിപ്പിക്കാനുള്ള ഇപ്പോഴത്തെ നടപടികൾ ഏറെ സ്വാഗതാർഹമാണ്.


ലൂക്ക പരിസ്ഥിതി ദിന ടൂൾകിറ്റ് സ്വന്തമാക്കാം

പരിസ്ഥിതി ദിനം തീം വീഡിയോ

 

പരിസ്ഥിതി പോസ്റ്റർ


 

Happy
Happy
20 %
Sad
Sad
20 %
Excited
Excited
20 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
40 %

Leave a Reply

Previous post ഒരേ ഒരു സോക്കോട്രാ – ജൈവവൈവിധ്യ സംരക്ഷണത്തിന്റെ കഥ
Next post വെള്ളപ്പൊക്കവും മണ്ണിടിച്ചിലും നേരിടല്‍ – ചില അഫ്ഗാന്‍ അനുഭവങ്ങള്‍
Close