അവർ വസ്തുക്കളുടെ മുന്നിൽനിന്ന് ചലനത്തിൻ്റെ എതിർദിശയിൽ തള്ളുന്നു.
അവ കുട്ടിഭൂതങ്ങളാണ്. വളരെ വളരെ ചെറുതാണ്, സുതാര്യവുമാണ്. കാണാൻ കഴിയില്ല
നിങ്ങൾ കുറേപ്പേരെ തുടച്ചുനീക്കുന്നു; അതോടെ തള്ളാൻ ഉള്ളവരുടെ എണ്ണം കുറയുന്നു.
തീർച്ചയായും, നിങ്ങൾ ഇഷ്ടിക നീക്കുന്നത് തടയാൻ ഭൂതങ്ങൾ ശക്തിയായി തള്ളുന്നു; എന്നാൽ അവരുടെ ശക്തിക്ക് ഒരു പരിധിയുണ്ട്, അതിനപ്പുറം അവർക്കു കഴിയില്ല. അവർ തകർന്നു പോകും.
അതെ, ഒരിക്കൽ അവർ തകർന്നുകഴിഞ്ഞാൽ ഇഷ്ടികകൊണ്ട് പൊട്ടുന്ന അസ്ഥികളാണ് പിന്നീട് ചലനത്തെ എതിർക്കുന്നത്. ശരിക്കു ശ്രദ്ധിച്ചാൽ എല്ലുകൾ ഉടയുന്ന ശബ്ദം കേൾക്കാൻ കഴിയും.
തീർച്ചയായും, നിങ്ങൾ എത്ര വേഗത്തിൽ നീക്കിയാലും ഒരേ എണ്ണം ഭൂതത്താന്മാരെയാണ് നിങ്ങൾ തകർത്ത് മുന്നേറുന്നത്.
ഈ കുട്ടിപ്പിശാചുകൾ ഉപരിതലത്തിലെ സുഷിരങ്ങളിൽ വസിക്കുന്നു: കൂടുതൽ മർദ്ദം ഉള്ള അവസ്ഥയിൽ അവ കൂടുതൽ എണ്ണം പുറത്തുവന്ന് ആഞ്ഞുതള്ളുന്നു. നിങ്ങളുടെ പരീക്ഷണങ്ങളിൽ കണ്ടെത്തുന്ന അതേ അളവിലാണ് അവർ പ്രയോഗിക്കുന്ന ബലം.