എ ഐ ആണല്ലോ ഇപ്പൊ എല്ലായിടത്തും . നമുക്ക് എ ഐ യ്ക്ക് ഒരു സമ്മാനം കൊടുക്കേണ്ടേ .
അതിന് നമ്മുടെ സമ്മാനങ്ങളിൽ ഗണിതമോ കംപ്യൂട്ടിങ്ങോ ഇല്ലല്ലോ .
അതിനെന്താ, വേറെ എന്തിനെങ്കിലും കൊടുത്തൂടെ .
കഴിഞ്ഞ തവണ സ്റ്റോക്ക് മാർക്കറ്റിൽ പോയപ്പോൾ അവർ എ ഐ ഉപയോഗിക്കുന്നത് കണ്ടു , എക്കണോമിക്സിൽ കൊടുത്താലോ ?
വേണ്ട , എക്കണോമിക്സിൽ നമുക്ക് നല്ല മാർക്കറ്റ് എക്കണോമിസ്റ്റുകൾ ഉണ്ട് . കുറെ പേർ ബാക്കിയുണ്ട് .
അപ്പൊ ബയോളജിയോ ? എ ഐ യിൽ എന്തോ ന്യൂറോൺ ഒക്കെയുണ്ടെന്നു പറയുന്നു .
ഫിസിക്‌സും ആവാം , ഭൗതികമായ വസ്തുക്കൾ ആയ കംപ്യൂട്ടറുകൾ ഇല്ലാതെ ഒന്നും നടക്കില്ലല്ലോ .