ഭാവി പ്രവചിച്ച  ഒരു ശാസ്ത്രനായിക

മേധ രേഖ

രചന, ആവിഷ്കാരം  :

വർഷം 1931

ഒരു ഇരുപത്തിനാലുകാരി തൻ്റെ PhD പണിപ്പുരയിലാണ്.

അവരുടെ കണക്ക്കൂട്ടലിൽ ഇത് വരെ ശാസ്ത്രലോകം കാണാത്ത ഒരു പ്രതിഭാസം തെളിഞ്ഞു വന്നു

Two - Photon absorption. അതായത് ഒരു ആറ്റം ഒരേ സമയം രണ്ടു പ്രകാശ കണികകളെ, ഫോട്ടോണുകളെ ആഗിരണം ചെയ്ത് കൊണ്ട് ഊർജ്ജം കൂടിയ അവസ്ഥയിലേക്ക് എത്തുന്ന പ്രക്രിയ

ഇതിനെ കുറിച്ചുള്ള പഠനങ്ങൾ അവർ പ്രസിദ്ധീകരിച്ചു. പക്ഷേ സാധാരണ ഗതിയിൽ ഒരു ഫോട്ടോൺ മാത്രമേ ആഗിരണം ചെയ്യപെടാറുള്ളൂ. ഇത് സംഭവിക്കാൻ വലിയ തീവ്രതയിലുള്ള  പ്രകാശം വേണ്ടി വരും.

അതുകൊണ്ട് തന്നെ ആ കണ്ടുപിടിത്തം പരീക്ഷിച്ചു ശരി വെയ്ക്കാൻ മാത്രം സാങ്കേതിക വിദ്യ വളർന്നിരുന്നില്ല

30 വർഷങ്ങൾ കടന്നു പോയി

തിയോഡർ മെയ്ൻമാൻ എന്ന ശാസ്ത്രജ്ഞൻ LASER എന്ന വിപ്ലവം ഉണ്ടാക്കുന്നു.

വർഷം 1960

യൂറോപ്യയം എന്ന വസ്തു ചേർത്ത ഒരു ക്രിസ്റ്റലിൽ നിന്നും ആ മനോഹര വെളിച്ചം കണ്ടു...30 വർഷം മുൻപ് ആ പെൺകുട്ടി പ്രവചിച്ച two-photon absorption  കൊണ്ടുള്ള ഫ്ലൂറസൻസ്! ഫോട്ടോണുകളെ ആഗിരണം ചെയ്തിട്ട് ആ വസ്തു വേറൊരു  നിറത്തിൽ തിളങ്ങാൻ തുടങ്ങി!

1961 ൽ

അന്നത്തെ ആ പെൺകുട്ടി ആരെന്നല്ലെ?

അന്നത്തെ ആ പെൺകുട്ടി ആരെന്നല്ലെ?

അവരാണ്  മറിയ ഗെപ്പേർട്ട് മേയർ Maria Goeppert Mayer

ആ മുപ്പതു വർഷത്തിൽ അവർ...

അമേരിക്കൻ ഫിസിക്കൽ സൊസൈറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

ന്യൂക്ലിയാർ ഷെല്ലുകളുടെ മാന്ത്രിക സംഖ്യകൾ കണ്ടെത്തി

US National academy of Sciences ലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

എന്നാൽ അവരെ ഒരു പ്രൊഫസറായി നിയമിക്കാൻ യൂണിവേഴ്സിറ്റികൾ മടിച്ചു.  അർഹതപ്പെട്ട ജോലികളിൽ നിന്നും അവർ അനാവശ്യമായി തഴയപ്പെട്ടു.  കരിയറിൻ്റ  ഭൂരിഭാഗം കാലവും ശമ്പളം പോലുമില്ലാതെ തുടർന്നു

അങ്ങനെയിരിക്കെ മാൻഹാട്ടൻ പ്രോജക്ട് എന്ന് ഓമനപ്പേരിട്ട് വിളിച്ച അമേരിക്കയുടെ ന്യൂക്ലിയാർ ബോംബ് ഉണ്ടാക്കുന്ന പ്രോജക്ടിലേക്ക് അവരെ തിരഞ്ഞെടുത്തു.

അതിനു ശമ്പളം കിട്ടുമായിരുന്നു. എങ്കിലും അവർക്ക് സങ്കടമായിരുന്നു. ഹിറ്റ്‌ലർ ക്ക് എതിരായിരുന്നു എങ്കിലും നിരപരാധികളായ ജർമൻ പൗരന്മാരും ഇതിൽ കൊല്ലപ്പെടുമല്ലോ എന്നവർ ചിന്തിച്ചു. പ്രോജക്ട്-ൽ അവരുടെ ഭാഗം പരാജയപ്പെട്ടത് ഭാഗ്യമായി അവർ കണക്കാക്കി

അങ്ങനെ ഒത്തിരി ഒത്തിരി നേട്ടങ്ങൾക്കും കണ്ടുപിടുത്തങ്ങൾക്കും ശേഷം 1963 ൽ ഫിസിക്സിൽ നൊബേൽ സമ്മാനം ലഭിക്കുന്ന രണ്ടാമത്തെ വനിതയായി.

എന്താല്ലേ.... !

വിശദമായി വായിക്കാം

Category

By Mary Apartment

June 29, 2020

Interactive PDF

വനിതാ ശാസ്ത്രകാരികളുടെ ചിത്രഗാലറി

സ്വന്തമാക്കൂ..