സയൻസ് അറിയുന്നവരും അറിയാത്തവരുമായ പ്രേക്ഷകർക്കുമുന്നിൽ ഗവേഷകർ അവരുടെ ഗവേഷണവിഷയം സാധാരണക്കാരുടെ ഭാഷയിൽ ലളിതമായ ചെറിയ സംഭാഷണത്തിലൂടെ 10 മിനിറ്റുകൊണ്ടു വിശദീകരിക്കുന്നു
സയൻസിൽ ഒറിജിനൽ റിസേർച്ച് ചെയ്യുന്ന ഏതൊരാൾക്കും പങ്കെടുക്കാം. (അംഗീകൃത ഗവേഷണസ്ഥാപനങ്ങളിലെ Research Scholar, Project Fellow, Postdoctoral Fellow, Research investigator, Research associate എന്നിവർക്ക്).
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ വിവിധ അക്കാദമിക സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്
സയൻസിൽ എന്തെല്ലാം വിഷയങ്ങളുണ്ടോ അതെല്ലാം ആകാം. സാങ്കേതികവിദ്യാവിഷയങ്ങളും ആകാം. (Any area of science / technology including agriculture/ engineering/ medicine/ Mathematics)
മുഖ്യമായും സാധാരണജനങ്ങൾ. ഒപ്പം, നിലവിൽ ഗവേഷണം ചെയ്യുന്നവർ, ചെയ്യാൻ ആലോചിക്കുന്നവർ, ബിരുദ-ബിരുദാനന്തരവിദ്യാർത്ഥികൾ, ഗൈഡുകൾ ഉൾപ്പെടെയുള്ള അദ്ധ്യാപകർ, ജനകീയശാസ്ത്രപ്രചാരകർ, താത്പര്യമുള്ള മറ്റു വിഭാഗങ്ങൾ.
ലളിതമായ ഭാഷയിൽ രസകരമായി 10 മിനിറ്റ് സമയംകൊണ്ട് വിശദീക്കണം.. പൊതുജനങ്ങളാണ് അവതരണങ്ങൾക്ക് മാർക്കിടുക
പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ്. അവതരണങ്ങളുടെ വീഡിയോയും Proceedings ഉം പ്രസിദ്ധീകരിക്കും.
സയൻസ് ഗവേഷണം ചെയ്യുന്ന സുഹൃത്തുക്കളിലേക്ക് ഈ സന്ദേശം പങ്കിടുമല്ലോ