പുസ്തകങ്ങൾക്ക് ഏറെ പറയാനുണ്ട് .. നിങ്ങളോടൊപ്പം കഴിയണമെന്നുണ്ട്.
പുസ്തകങ്ങൾക്ക് ഏറെ പറയാനുണ്ട് പോയ കാലത്തെക്കുറിച്ച് ഈ ലോകത്തെക്കുറിച്ച് ഇവിടെയുള്ള മനുഷ്യരെക്കുറിച്ച്
ഇന്നത്തേയും നാളത്തേയും
ഓരോ നിമിഷങ്ങളെക്കുറിച്ച്
പൂക്കളെക്കുറിച്ച്
ബോംബുകളെക്കുറിച്ച്
സുഖ-ദുഃഖങ്ങളെക്കുറിച്ച്
ജയാപചയങ്ങളെക്കുറിച്ച്
സ്നേഹത്തെക്കുറിച്ച്
യുദ്ധത്തെക്കുറിച്ച്
പുസ്തകങ്ങൾ പറയുന്നത് നിങ്ങൾക്ക് കേൾക്കുന്നില്ലേ? പുസ്തകങ്ങൾക്കൊരുപാട് പറയാനുണ്ട് നിങ്ങളോടൊപ്പം കഴിയണമെന്നുണ്ട്.
പുസ്തകങ്ങളിൽ കളകൂജനമുണർത്തുന്ന പക്ഷികളുണ്ട് പുസ്തകങ്ങളിൽ തഴച്ചുവളരുന്ന നെല്ലോലവയലുകളുണ്ട്, കളകളം പാടുന്ന കുഞ്ഞരുവികളുണ്ട്
രാക്ഷസന്മാരെക്കുറിച്ചുള്ള
പറഞ്ഞാൽ തീരാത്ത കഥകളുണ്ട്.
കുതികുതിച്ചുയരുന്ന
റോക്കറ്റുകളുണ്ട്.
ശാസ്ത്രത്തിൻ്റെ വെളിച്ചമുണ്ട്,
പുസ്തകങ്ങളുടേത്
എത്ര വിശാലമായ ലോകമാണ്,
വിജ്ഞാനത്തിൻ്റെ അക്ഷയ നിധിയാണിത് .
എന്താ ,നിങ്ങളീ ലോകത്തേക്ക് വരുന്നില്ലേ?
പുസ്തകങ്ങൾക്ക് ഏറെ പറയാനുണ്ട് ..
നിങ്ങളോടൊപ്പം കഴിയണമെന്നുണ്ട്.
എഴുത്ത് : സഫ്ദർ ഹാശ്മി മൊഴിമാറ്റം : #ജയസോമനാഥൻ_വികെ
ഇനി കുറച്ചു പുസ്തകങ്ങൾ
പരിചയപ്പെടാം
ഈ പുസ്തകം
വായിക്കാൻ
ഇവിടെ തൊടൂ..
ബസ്റയിലെ ലൈബ്രേറിയൻ
കേൾക്കാം
ഈ പുസ്തകം
കേൾക്കാൻ
ഇവിടെ തൊടൂ..
യുദ്ധത്തിനെതിരെ
ഒരു ചിത്രകഥ
പുസ്തകങ്ങളെ
സ്നേഹിച്ച
അന്നാമാണിയുടെ
അസാധാരണ പരീക്ഷണങ്ങളെക്കുറിച്ച്
വായിക്കാം