ഇടതുപക്ഷ സാമ്പത്തികശാസ്ത്രവിദഗ്ധനായ യാനിസ് വരൗഫാകിസ് 2024ൽ പ്രസിദ്ധീകരിച്ച ഒരു രചനയാണ് ‘സാങ്കതികജന്മിത്തം’ (technofeudalism) എന്ന പേരിലുള്ള പുസ്തകം.
നിർമ്മിതബുദ്ധിയുടെ രാഷ്ട്രീയത്തെക്കുറിച്ചു – നിർമ്മിതബുദ്ധിയെ രാഷ്ട്രീയമായി കാണേണ്ടതിനെക്കുറിച്ചു – 2015 മുതൽ നിരവധിയായ പുസ്തകങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. ആ ശ്രേണിയിൽ പെടുന്ന ഒരു ചെറുപുസ്തകമാണ് ബാർട്ടലട്ടിയുടേത്.
സാങ്കേതികവിദ്യയെ സമൃദ്ധിയിലേക്കും അതിലൂടെ വിമോചനത്തിലേക്കും ഉള്ള ഒരു പാതയായി കാണുന്ന നിലപാട് അവതരിപ്പിക്കുന്ന ഒരു രചനയാണ് ആരോൺ ബസ്താനിയുടെ Fully Automated Luxury Communism എന്ന 2019ൽ പുറത്തിറങ്ങിയ പുസ്തകം.
ഇന്റർനെറ്റിന്റെ ഇന്നത്തെ അവസ്ഥയെ രൂക്ഷവും ക്രിയാത്മകവും ആയ വിമർശത്തിന് വിധേയമാക്കുന്ന ഒരു പ്രധാനപ്പെട്ട കൃതിയാണ് ഡിജിറ്റൽ രംഗത്തെ ആക്ടിവിസ്റ്റായ കോറി ഡോക്ടറോവിന്റെ ‘The Internet Con: How to Seize the Means of Computation’ എന്ന 2023 സെപ്റ്റംബറിൽ പുറത്തിറങ്ങിയ പുസ്തകം.
ടിസിയാണോ ബോണിനി, എമിലിയാനോ ട്രെർ എന്നീ മാധ്യമ ഗവേഷകർ രചിച്ച ഈ പുസ്തകം ഈ കാലത്തെ ആഗോളസമൂഹം അഭിമുഖീകരിക്കുന്ന നിരവധിയായ ധാർമ്മിക ചോദ്യങ്ങളിലേക്ക് വെളിച്ചം വീശുന്നതായ ഒരു പ്രധാന രചനയാണ്.
ഡിജിറ്റൽ മാധ്യമങ്ങൾ നമുക്കും നമ്മുടെ ചുറ്റുമുള്ള സമൂഹത്തിനും ഇടയിൽ ഒരു മധ്യസ്ഥം വഹിക്കുന്നു എന്നതിനാൽ അവയിലെ പക്ഷപാതിത്വങ്ങൾ വളരെ ഗൗരവമായി പരിശോധിക്കുന്ന ഒരു ശ്രമമാണ് ‘(Geographies of Digital Exclusion: Data and Inequality) എന്ന പുസ്തകം ചെയ്യുന്നത്.
പ്രമുഖ എഴുത്തുകാരനായ യുവൽ ഹരാരിയുടെ ഏറ്റവും പുതിയ ഗ്രന്ഥമാണ് 2024 സെപ്റ്റംബറിൽ പുറത്തിറങ്ങിയ “നെക്സസ്: വിവരശൃംഖലകളുടെ ചരിത്രം” എന്ന രചന. ഇതിന്റെ വിഷയം രചനയുടെ ഉപശീർഷകത്തിൽ അടയാളപ്പെടുത്തുന്നത് പോലെ ശിലായുഗം മുതൽ നിർമ്മിതബുദ്ധി വരെയുള്ള വിവരശൃംഖലകളുടെ ചരിത്രമാണ്.