Read Time:4 Minute
[author title=”നവനീത് കൃഷ്ണന്‍ എസ് ” image=”https://luca.co.in/wp-content/uploads/2018/12/Untitled.jpg”]ശാസ്ത്രലേഖകന്‍[/author]

ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിനിടെ കാണാതായ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.

പച്ച സ്പോട്ടുകള്‍ ലാന്‍ഡറിന്റെ അവശിഷ്ടങ്ങളാണ്. നീല സ്പോട്ടുകള്‍ ചന്ദ്രനിലെ മണ്ണില്‍ ഉണ്ടായ മാറ്റങ്ങളും.| കടപ്പാട്: നാസ

ഇന്ത്യയുടെ ചന്ദ്രയാന്‍ 2 ദൗത്യത്തിലെ പൂര്‍ണ്ണമായും വിജയിക്കാതെ പോയ ഒരു ഭാഗം വിക്രം എന്ന ലാന്‍ഡറാണ്. ചന്ദ്രോപരിതലത്തില്‍നിന്ന് അര കിലോമീറ്റര്‍ മാത്രം ഉയരെ വച്ച് ബന്ധം നഷ്ടപ്പെട്ട് തകര്‍ന്നു വീഴുകയായിരുന്നു അത്. അന്നു മുതല്‍ ലാന്‍ഡറിനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ഇസ്രോയും നാസയും. തെര്‍മല്‍ ഇമേജ് ഉപയോഗിച്ച് വിക്രം ലാന്‍ഡറെ കണ്ടെത്തി എന്ന് ഇസ്രോ അവകാശപ്പെട്ടിരുന്നു. ഇപ്പോഴിതാ നാസയും വിക്രം ലാന്‍ഡറെ കണ്ടെത്തിയതായി പ്രഖ്യാപിച്ചിരിക്കുന്നു. വീഴ്ചയില്‍ തകര്‍ന്ന് പല കഷണങ്ങളായി ചിതറിപ്പോയ നിലയിലാണ് ലാന്‍ഡര്‍. നാസയുടെ ലൂണാര്‍ ഓര്‍ബിറ്റര്‍ കാമറയിലാണ് ചിത്രങ്ങള്‍ പതിഞ്ഞത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ നിന്ന് 600 കിലോമീറ്റർ അകലെ രണ്ട് ഡസനോളം വരുന്ന ലോക്കേഷനുകളിലായാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

ഷണ്‍മുഖ സുബ്രഹ്മണ്യം | കടപ്പാട്‌: facebook

ചെന്നെയിൽ കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് രംഗത്ത് ജോലിചെയ്യുന്ന ഷണ്‍മുഖ സുബ്രഹ്മണ്യമാണ്‌ നാസ പുറത്തുവിട്ട ചിത്രം പരിശോധിച്ച് വിക്രം ലാന്‍ഡറുടെ അവശിഷ്ടങ്ങളെ ആദ്യം കണ്ടെത്തിയത്. സെപ്തംബര്‍ 26ന് നാസയുടെ ലൂണാര്‍ റിക്കനൈസസന്‍സ് ഓര്‍ബിറ്റര്‍ ( Lunar Reconnaissance Orbiter ) പുറത്തുവിട്ട ചിത്രമുണ്ട്. വളരെ വലിയ ഒരു ചിത്രം. ആ ചിത്രത്തെയാണ് ഷണ്‍മുഖ സുബ്രഹ്മണ്യന്‍ വിശകലനം ചെയ്തതും ലാന്‍ഡറിന്റെ അവശിഷ്ടങ്ങളെ കണ്ടെത്തിയതും.

ഷണ്‍മുഖ സുബ്രഹ്മണ്യന്‍ നിര്‍ദ്ദേശിച്ച രീതി ഉപയോഗിച്ച് ലൂണാര്‍ റിക്കനൈസസന്‍സ് ഓര്‍ബിറ്റര്‍ ക്യാമറ ടീം കൂടുതല്‍ പഠനങ്ങള്‍ നടത്തുകയും  ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ പലയിടത്തും ഉണ്ടെന്നുള്ളത് സ്ഥിരീകരിക്കുകയും ആയിരുന്നു. സെപ്തംബര്‍ 17ന് പകര്‍ത്തിയ ചിത്രത്തില്‍ വേണ്ടത്ര പ്രകാശം ഇല്ലാത്തതിനാല്‍ പലതും വ്യക്തമായിരുന്നില്ല. ലാന്‍ഡറിന്റെ അവശിഷ്ടങ്ങളാണ് പലതും എന്ന് സ്ഥിരീകരിക്കാന്‍ ആകുമായിരുന്നില്ല. അതിനാല്‍ ഒക്ടോബര്‍ 14, 15, നവംബര്‍ 11 എന്നീ തീയതികളില്‍ എടുത്ത ചിത്രങ്ങളെക്കൂടി പരിശോധിച്ചു. മാത്രമല്ല വിക്രം ലാന്‍ഡര്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനു മുന്‍പും പിന്‍പും ഉള്ള ചിത്രങ്ങളെയും താരതമ്യപ്പെടുത്തി. അതിനു ശേഷമാണ് ഇപ്പോള്‍ സ്ഥിരീകരണം വന്നിരിക്കുന്നത്.

ലാന്‍ഡര്‍ വീഴുന്നതിനു മുന്‍പും പിന്‍പും ഉള്ള താരതമ്യം . കടപ്പാട് : NASA/Goddard/Arizona State University

വിക്രം ലാന്‍ഡറിന്റെ ആദ്യഘട്ട ഭ്രമണപഥം വിജയകരമായിരുന്നു എന്നാല്‍ 2019 സെപ്തംബർ ഏഴിനു പുലർച്ചെ നടന്ന സോഫ്റ്റ് ലാൻഡിന്‍റെ അവസാനഘട്ടത്തിൽ ചന്ദ്രോപരിതലത്തിനു 2.1 കിലോമീറ്റർ ഉയരത്തിൽ വെച്ച് വിക്രം ലാൻഡറുമായുള്ള ബന്ധം ചന്ദ്രയാൻ 2 ന്‍റെ പ്രധാനഭാഗമായ ഓർബിറ്ററിനു നഷ്ടപ്പെടുകയായിരുന്നു.


കൂടുതൽ ചിത്രങ്ങൾക്കും വാർത്തക്കും സന്ദർശിക്കുക : www.nasa.gov/

വാർത്ത: Times of india Report

Happy
Happy
33 %
Sad
Sad
0 %
Excited
Excited
67 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post എന്തുകൊണ്ട് ഗ്രഹണം ആഘോഷമാക്കണം ?
Next post ഫെയ്‌സ് ‘ഭുക്കി’കൾ – ഫെയ്സ് ബുക്കിൽ ചിത്രമിടുമ്പോൾ ഓർത്തോളു, ഇത് നമ്മുടെ മാത്രം മുഖമല്ല!
Close