Read Time:4 Minute
ഭൂമിയുടെ മാറ്റത്തിന്റെ ചരിത്രം

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ഗ്ളോബൽ ഹിസ്റ്ററിയുടെ പ്രൊഫസ്സറും SilkRoads: A Global History of the World എന്ന ഗ്രന്ഥത്തിന്റെ കർത്താവുമായ പീറ്റർ ഫ്രാങ്കോപാൻ എഴുതിയ പുതിയ പുസ്തകമാണ് The Earth Transformed: An Untold History.

ഇന്ന് മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ വിപത്താണ് ആഗോളതാപനം. താപനില കൂടുമ്പോഴും സമുദ്രനിരപ്പ് ഉയരുമ്പോഴും പ്രകൃതിദുരന്തങ്ങൾ വർധിക്കുമ്പോഴും നമ്മുടെ നിലവിലെ പാരിസ്ഥിതിക പ്രതിസന്ധി പ്രവചിക്കാനും മനസ്സിലാക്കാനും ബുദ്ധിമുട്ടാണ്. എന്നാൽ, കാലാവസ്ഥാ വ്യതിയാനവും അതിന്റെ പ്രത്യാഘാതങ്ങളും നമ്മിൽ പുതിയതല്ല. നൂറ്റാണ്ടുകളിലേക്കും ഭൂഖണ്ഡങ്ങളിലേക്കും വ്യാപിച്ചുകിടക്കുന്ന ധീരമായ ആഖ്യാനത്തിൽ, ചരിത്രരചനയിൽ പ്രകൃതി എല്ലായ്പ്പോഴും ഒരു അടിസ്ഥാനപരമായ പങ്ക് വഹിച്ചിട്ടുണ്ടെന്ന് പീറ്റർ ഫ്രാങ്കോപാൻ വാദിക്കുന്നു.

ലോകം എന്നും മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. പ്രപഞ്ചത്തിന്റെ തുടക്കം മുതൽ ഇന്നത്തെ ചാറ്റ് ജിപിടിയുടെ കാലഘട്ടം വരെ. ഈ പരിവർത്തനത്തിന്റെ അഥവാ ഈ മാറ്റങ്ങളുടെ ചരിത്രത്തിലൂടെ ഭൂമിയുടെ ചരിത്രം വ്യത്യസ്തമായി പറയുന്നതാണ് The Earth Transformed Am Untold History എന്ന പുസ്തകം. കാലവസ്ഥാ വ്യതിയാനം എങ്ങനെയാണ് സംസ്കാരങ്ങളെ സൃഷ്ടിച്ചതും നശിപ്പിച്ചതും എന്നുകൂടി വിശദമാക്കുന്ന ഒരു കൃതി. പ്രകൃതിയുടെ പ്രതിഭാസങ്ങളെ കണ്ടും അവയുടെ ചരിത്രത്തെ മനസ്സിലാക്കുകയും അവ ഭാവിക്ക് ഉപയോഗിക്കത്തക്ക രീതിയിൽ എങ്ങനെ ഉപയോഗിക്കണമെന്നുമുള്ള ഏറ്റവും പ്രധാനമായ ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ചരിത്രത്തിലും പ്രകൃതി സംരക്ഷണത്തിലും തൽപരരായ ഏവരും വായിച്ചിരിക്കേണ്ട ഒരു പുസ്തകമായി ഇത് മാറും.

The Earth Transformed: An Untold History By Peter Frankopan

Publishers: Bloomsbury (2023)

ISBN: 9781526622570 Pages: 695 Price Rs. 850.00

പുസ്തകം തപാലിൽ ലഭിക്കാൻ : Modern book Centre,  Gandhari Amman Kovil Road, Pulmoodu,GPO, Trivandrum.695001, Mob : 9447811555


Book: recent academic treatment of Galieo Galilei by historian of science John Heilbron (book)

ശാസ്ത്രവായന

ഏറ്റവും പുതിയ ശാസ്ത്രപുസ്തകങ്ങൾ പരിചയപ്പെടുത്തുന്ന പംക്തി

Happy
Happy
17 %
Sad
Sad
33 %
Excited
Excited
50 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കുടിയന്മാരായ ആനകൾ
Next post NCERT സ്‌കൂൾ പാഠ്യപദ്ധതിയിൽ പരിണാമതത്വങ്ങൾ പുനഃസ്ഥാപിക്കുക – തുറന്ന കത്ത്
Close