Home » ശാസ്ത്രം » ശാസ്ത്ര ചിന്തകൾ » കൂടുന്ന ചൂടില്‍ മാറ്റമുണ്ടാകുമോ ?

കൂടുന്ന ചൂടില്‍ മാറ്റമുണ്ടാകുമോ ?

temp mapപോയവര്‍ഷം ഏറ്റവും ചൂടുകൂടിയ വര്‍ഷമായിരുന്നുവെന്ന് അന്താരാഷ്ട്ര സംഘടനകള്‍ വ്യക്തമാക്കുന്നു.  1880 ന് ശേഷം ഏറ്റവും ചൂട് കൂടിയ വര്‍ഷമായിരുന്നു 2014 എന്നാണ് നാസയിലേയും (NASA) യിലേയും നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫിറിക് അഡ്മിനിസ്ട്രേഷനിലേയും  (NOAA) ശാസ്ത്രജ്ഞര്‍ പറയുന്നത്.

2000 ന് ശേഷമുള്ള എല്ലാ വര്‍ഷവും താപനില ഏറ്റവും കൂടിയ വര്‍ഷങ്ങളായിരുന്നു.  ഭൂമിയുടെ ദീര്‍ഘകാലമായുള്ള ചൂടാകലിന്റെ ഈ ഗതി തുടരുന്നു. നാസയുടെ ന്യൂയോര്‍ക്കിലെ ഡോഡാര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സ്റ്റഡീസിലെ (GISS) ശാസ്ത്രജ്ഞര്‍ നടത്തിയ താപനില രേഖപ്പെടുത്തലിന്റെ വിശദീകരണത്തില്‍ നിന്ന് അത് വ്യക്തമാണ്.  വ്യത്യസ്ഥമെങ്കിലും സമാനവിഷയത്തിലെ മറ്റൊരു പഠനത്തില്‍ NOAA യിലെ ശാസ്ത്രജ്ഞരും 2014 ആണ് ഇതുവരെയുള്ളതിലേക്കും ഏറ്റവും താപനില കൂടിയ വര്‍ഷം എന്ന് കണ്ടെത്തി.

1880 ന് ശേഷം ഭൂമിയുടെ ശരാശരി താപനില 0.8C വര്‍ദ്ധിച്ചു. കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് അന്തരീക്ഷത്തില്‍ കൂടിയതാണ് ഇതിന് പ്രധാന കാരണം. കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളിലാണ് ഈ ചൂടാകല്‍ പ്രധാനമായും സംഭവിച്ചത്.

ഭൂമിയിലെ താപനില ഇനിയും കൂടിക്കൊണ്ടിരിക്കുമെന്നാണ് പ്രവചനങ്ങള്‍. “എല്‍ നിനോ”, “ലാ നിനാ” എന്നീ പ്രതിഭാസങ്ങള്‍ കാരണമാണ് ആഗോള ശരാശരി താപനിലയില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകുന്നത്. ഉഷ്ണമേഖലാ പസഫിക്കിനെ ഇത് ചൂടാക്കുകയോ തണുപ്പിക്കുകയോ ചെയ്യും. കഴിഞ്ഞ 15 വര്‍ഷങ്ങളില്‍ താപനിലാ ഏറ്റക്കുറച്ചിലുകളുണ്ടിയതില്‍ ഇവ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അതേസമയം, 2014 ല്‍ റിക്കോഡ് താപനിലയായിരുന്നെങ്കിലും ആ വര്‍ഷം എല്‍ നിനോ ഇല്ലാത്ത വര്‍ഷമായിരുന്നു.

താപനിലയുടെ പ്രാദേശികമായ മാറ്റം ആഗോള ശരാശരിയുടെ മാറ്റത്തേക്കാള്‍ പ്രാദേശിക കാലാവസ്ഥയെ ബാധിക്കും. ഉദാഹരണത്തിന് 2014 ല്‍ അമേരിക്കയുടെ മിഡ്‌വെസ്റ്റും ഉം ഈസ്റ്റ് കോസ്റ്റും അസാധാരണമായി തണുത്തതായിരുന്നു. അതേ സമയം അലാസ്ക, കാലിഫോര്‍ണിയ, അരിസോണ, നെവാഡ എന്നിവിടങ്ങള്‍ ഏറ്റവും ചൂട് കൂടിയ നിലയിലെത്തി എന്നും NOAA പറയുന്നു.

6,300 കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളില്‍ നിന്നുള്ള താപനിലയാണ്  GISS പഠനത്തിനുപയോഗിച്ചത്. കപ്പലുകളില്‍ നിന്നും ബോയകളില്‍ നിന്നും കടലിലെ വിവരങ്ങള്‍ ശേഖരിച്ചു. അന്റാര്‍ക്ടിക്കയിലെ ഗവേഷണ കേന്ദ്രത്തില്‍ നിന്നുമുള്ള വിവരങ്ങളും അതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഈ ഡാറ്റയെ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് വിശകലനം ചെയ്തു. 1951 – 1980 എന്ന അടിസ്ഥാന കാലത്തെ താപനിലയുമായി ഈ കിട്ടിയ ഫലത്തെ താരതമ്യം ചെയ്ത് ആഗോള ശരാശരി താപനില കണ്ടെത്തി.

NOAA ശാസ്ത്രജ്ഞരും ഇതുപോലുള്ള താപനില ഡാറ്റയാണ് ഉപയോഗിച്ചത്. എന്നാല്‍ അവര്‍ വ്യത്യസ്ഥമായ അടിസ്ഥാന കാലത്തെയാണ് പരിഗണിച്ചത്. അവരും വിശകലനത്തിന് ഒരേ രീതിതന്നെ പ്രയോഗിച്ചു.

ഒരു കൂട്ടം ഉപഗ്രങ്ങളുപയോഗിച്ച് നാസ ഭൂമിയിലെ കര, വായൂ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രധാനപ്പെട്ട സിഗ്നലുകള്‍ നിരീക്ഷിക്കുന്നു. ഭൂമിയിലേയും അന്തരീക്ഷത്തിലേയും നിരീക്ഷണ ഉപകരണങ്ങളും അവര്‍ ഉപയോഗിക്കുന്നു. ഭൂമിയുടെ പരസ്പരം ബന്ധിപ്പിക്കപ്പെട്ടിട്ടുള്ള പ്രകൃതി വ്യവസ്ഥകളെ കമ്പ്യൂട്ടര്‍ വിശകലനത്തിലൂടെയും മറ്റും അപഗ്രഥിച്ച് കിട്ടുന്ന വിവരങ്ങള്‍ നാസ അന്തര്‍ദേശീയ സമൂഹത്തിന് പങ്ക് വെക്കുന്നു. അമേരിക്കയിലേയും ലോകത്തെ മറ്റ് രാജ്യങ്ങളിലേയും സ്ഥാപനങ്ങളുമായി ഒത്ത് ചേര്‍ന്നാണ് നാസ ഭൂമിയെ പഠിക്കാനും സംരക്ഷിക്കാനുമുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നത്.

സ്രോതസ്സ് 

http://www.nasa.gov/press/2015/january/nasa-determines-2014-warmest-year-in-modern-record/index.html#.VMiO4bvI-1E”>nasa.gov

പുറത്തേക്കുള്ള കണ്ണികള്‍

2014 ലെ ഉപരിതല താപനില രേഖകള്‍ ഇവിടെ ലഭ്യമാണ്: http://data.giss.nasa.gov/gistemp/

കണക്കാക്കാനുപയോഗിച്ച രീതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്: http://data.giss.nasa.gov/gistemp/sources_v3/

നാസയുടെ ഭൌമശാസ്ത്ര പ്രവര്‍ത്തനങ്ങള്‍ ഇവിടെ ലഭ്യമാണ്: http://www.nasa.gov/earthrightnow

About the author

ജഗദീശ് എസ്.
http://mljagadees.wordpress.com/
LUCA Science Quiz

Check Also

കപടശാസ്ത്രക്കാരുടെ വികലന്യായങ്ങൾ

ശാസ്ത്രീയ മനോവൃത്തി (scientific temper) വലിയ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു ഘട്ടത്തിലൂടെ ഇന്ത്യൻ സമൂഹം കടന്നുപോകുന്ന ഈ സമയത്ത് സാഗൻ ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്ക് മുൻപ് എഴുതിയ ഈ പുസ്തകം ഏറെ ശ്രദ്ധാർഹമാണ്. സോഷ്യൽ മീഡിയയിൽ വരുന്ന ഫോർവേഡുകളായും, രാഷ്ട്രീയ സാംസ്‌കാരിക നായകന്മാരുടെ പ്രസ്താവനകളായും കപടശാസ്ത്രം (Pseudo Science) ഇന്ന് സമൂഹത്തിൽ പിടിമുറുക്കിക്കൊണ്ടിരിക്കുന്ന കാലമാണിത്. അന്ധവിശ്വാസങ്ങൾക്ക് ശാസ്ത്രത്തിന്റെ പിന്‍ബലമുണ്ട് എന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഇവയിലൂടെ സജീവമായി നടക്കുമ്പോൾ കപടശാസ്ത്രവാദക്കാർ പ്രധാനമായി ഉന്നയിക്കുന്ന 20 കുയുക്തികളെ (Logical fallacies) സാഗൻ തന്റെ പുസ്തകത്തിൽ ചൂണ്ടിക്കാണിക്കുന്നു. അവയെ വിശദമായി പരിശോധിക്കാം.

Leave a Reply

%d bloggers like this: