പ്രൊഫ.താണു പത്മനാഭൻ – അനുസ്മരണം സെപ്റ്റംബർ 17 ന്

അന്താരാഷ്‌ട്ര പ്രശസ്തനായ കേരളീയ സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനും പ്രപഞ്ചശാസ്ത്രജ്ഞനുമായ ‘പാഡി’ എന്ന് സ്നേഹപൂർവ്വം അറിയപ്പെട്ട പ്രൊഫ.താണു പത്മനാഭനെയും അദ്ദേഹത്തിന്റെ അതുല്യമായ ജീവിതത്തേയും സംഭാവനകളെയും ആസ്ട്രോ കേരള സ്മരിക്കുകയാണ്.

താണു പത്മനാഭൻ : ഭാവിയിൽ ജീവിച്ച ഒരാൾ

മുപ്പതു വയസ്സെത്തുന്നതിനു മുൻപേ താണു പത്മനാഭനെ ശാസ്‌ത്രലോകം ശ്രദ്ധിച്ചുകഴിഞ്ഞിരുന്നു . എന്തായിരുന്നു ആ ശാസ്ത്രപ്രതിഭ ? ഊർജ്ജതന്ത്ര അധ്യാപകനായ ഡോ.എൻ.ഷാജി വിശദമായി സംസാരിക്കുകയാണ് ദില്ലി -ദാലിയിൽ.

താണു പത്മനാഭൻ: കാലത്തിനു മുമ്പേ നടന്ന ദാർശനികൻ 

ഭൗതികശാസ്ത്രത്തിൽ,  പ്രത്യേകിച്ചും ഗ്രാവിറ്റിയിൽ (ഗുരുത്വാകർഷണ ബലവുമായി ബന്ധപ്പെട്ട പഠനം), അദ്ദേഹം നടത്തിയ കണ്ടെത്തലുകൾ ആൽബർട്ട് ഐൻസ്റ്റൈനു ശേഷം ഗ്രാവിറ്റിയെ സംബന്ധിച്ച ഒരു മൂന്നാം വിപ്ലവം തന്നെയാണ്. താണു പത്മനാഭന്റെ ഗ്രാവിറ്റിയെ സംബന്ധിച്ച പുതിയ സിദ്ധാന്തത്തെ സംബന്ധിച്ച് ഡോ. ടൈറ്റസ് മാത്യു എഴുതുന്നു

താണു പദ്മനാഭനും പ്രപഞ്ചവിജ്ഞാനീയവും

പത്മശ്രീ, ഭട്നാഗർ പുരസ്കാരം എന്നിവ നേടിയ ഒരു മലയാളി സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനാണ്‌ താണു പദ്മനാഭൻ. പ്രപഞ്ചത്തിലെ വിന്യാസങ്ങളുടെ രൂപീകരണം, ഗുരുത്വാകർഷണം, ക്വാണ്ടം ഗുരുത്വം എന്നിവയാണ്‌ അദ്ദേഹത്തിന്റെ പ്രധാന ഗവേഷണവിഷയങ്ങൾ.

താണു പത്മനാഭൻ – കേരളത്തിന് അഭിമാനമായ ശാസ്ത്രപ്രതിഭ

2021 ലെ കേരള ശാസ്ത്ര പുരസ്കാരം പ്രശസ്ത കാർഷിക ശാസ്ത്രജ്ഞനും ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവുമായ എം എസ് സ്വാമിനാഥനും ഭൗതിക ശാസ്ത്രമേഖലയിലെ പ്രഗത്ഭനായ താണു പത്മനാഭനുമാണ് ലഭിച്ചത്. സൈദ്ധാന്തിക ഭൗതികശാസ്ത്ര മേഖലയിലെ ആജീവനാന്ത ഗവേഷണ നേട്ടമാണ് പ്രൊഫ. താണു പത്മനാഭനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. ഡോ. താണു പത്മനാഭനുമായി ഡോ.എൻ ഷാജി നടത്തിയ അഭിമുഖം വായിക്കാം.

ശാസ്ത്രചരിത്രം – തീ മുതല്‍ ലാവോസിയര്‍ വരെ

എന്‍.ഇ. ചിത്രസേനന്‍ The Dawn of Science: Glimpses from History for the Curious Mind  -ശാസ്ത്രത്തിന്റെ ചരിത്രം 24 അധ്യായങ്ങളിലായി ഈ  പുസ്തകത്തിൽ വളരെ ലളിതമായി വിവരിച്ചിരിക്കുന്നു. ശാസ്ത്രത്തിലെ ശ്രദ്ധേയങ്ങളായ 24...

Close