പാരിസ്ഥിതിക ഇടപെടലുകളുടെ 50 വർഷങ്ങൾ: സംസ്ഥാന സെമിനാർ, കോഴിക്കോട്ട് ഇന്ന് തുടക്കമായി

കേരള ശാസ്ത്രസാഹിത്യ പരിഷത് 2022 ഒക്ടോബ 29,30 തീയതികളിൽ  കോഴിക്കോട് വെച്ച് ” സ്റ്റോക്‌ഹോം + 50 പാരിസ്ഥിതിക ഇടപെടലുകളുടെ 50 വർഷങ്ങൾ ” എന്ന വിഷയത്തിൽ കാലിക്കറ്റ് സർവ്വകലാശാലയിലെ എൻവയൺമെന്‍റ് സയൻസ് ഡിപ്പാർട്ട്മെന്‍റ്, സി.ഡബ്ലിയു.ആർ.ഡി.എം എന്നീ ഗവേഷണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംസ്ഥാന സെമിനാർ സംഘടിപ്പിക്കുന്നു.

സ്റ്റോക്ക്ഹോം+50 ഉം ഇന്ത്യയും

നൂറുകോടിയിലധികം ജനങ്ങൾ അധിവസിക്കുന്ന ഇന്ത്യ, 1972 ലെ പ്പോലെ സ്റ്റോക്ഹോം+50 ന്റെയും അവിഭാജ്യ ഘടകമാണ്. സ്റ്റോക്ഹോം+50ന്റെ പശ്ചാത്തലത്തിൽ പാരിസ്ഥിതിക രംഗത്ത് ഇന്ത്യയുടെ പ്രതിസന്ധികളും ഉത്തരവാദിത്തങ്ങളും ചർച്ച ചെയ്യുന്നു.

സ്റ്റോക്ഹോം +50

2022 ജൂൺ 5 സ്റ്റോക്ഹോം കോൺഫറൻസിന്റെ അമ്പതാം വാർഷിക ദിനമാണ്. ഈ ദിനാഘോഷത്തിന്റെ മുദ്രാവാക്യം 1972 ൽ തുടക്കത്തിൽ മുന്നോട്ടു വെച്ച ‘ഒരേ ഒരു ഭൂമി മാത്രം’ എന്ന എപ്പോഴും പ്രസക്തമായ മുദ്രാവാക്യം തന്നെയാണ്. അമ്പതാം വാർഷികത്തിന്റെ ആതിഥേയ രാഷ്ട്രവും സ്വീഡൻ തന്നെ.

Close