സ്റ്റാന്റേര്‍ഡ്‌ മോഡൽ – വിജയവും പരിമിതികളും

ദൃശ്യപ്രപഞ്ചത്തെ ഒരു കൂട്ടം മൗലികകണങ്ങളുടെ അടിസ്ഥാനത്തിൽ വിശദീകരിക്കാൻ ശ്രമിക്കുന്ന ഒരു സൈദ്ധാന്തിക മാതൃ കയാണ് സ്റ്റാന്റേർഡ് മോഡൽ എങ്കിലും ആ മാതൃകയ്ക്ക് വെല്ലുവിളി ഉയർത്തുന്ന ശ്യാമദ്രവ്യം, ന്യൂട്രിനോ ദ്രവ്യമാനം, സ്റ്റാന്റേർഡ് മോഡലിലെ ഫ്രീ പരാമീറ്ററുകൾ, അസ്വാഭാവിക പ്രപഞ്ചം, ഗുരുത്വബലം തുടങ്ങിയ ചില പ്രശ്നങ്ങൾ അവതരിപ്പിക്കുന്നു

മൗലിക കണങ്ങളെത്തേടി ഒരു നീണ്ടയാത്ര

ദ്രവ്യത്തിന്റെ ഘടനയെക്കുറിച്ച് ആദ്യം ചിന്തിച്ചതായി നാം മനസ്സിലാക്കുന്ന ഡെമോക്രിറ്റസിന്റെ യും കണാദന്റെയും സങ്കൽപങ്ങൾ മുതൽ കണങ്ങളെ തേടി മനുഷ്യൻ നടത്തിയ യാത്രയുടെ ചരിത്രവും പദാർഥ കണങ്ങളെ തേടിയുള്ള ആധുനികമായ അന്വേഷണം തുടങ്ങുന്ന 19-ാം നൂറ്റാണ്ടിന്റെ അവസാനകാലം മുതൽ കണികാ ഭൗതികത്തിനു തുടക്കം കുറിച്ച് 20-ാം നൂറ്റാണ്ടിലെ കണ്ടെത്തലുകളും സ്റ്റാന്റേർഡ് മോഡൽ സങ്കൽപ്പവും ചുരുക്കി വിവരിക്കുന്നു.

പ്രപഞ്ചനിര്‍മാണത്തിന്റെ കണികാക്കമ്മിറ്റി അഥവാ സ്റ്റാന്റേർഡ് മോഡൽ

പ്രപഞ്ചത്തിൽ നാം കണ്ടെത്തിയ അടിസ്ഥാന ദ്രവ്യ കണികകളും ബല കണികകളും ബന്ധിപ്പിക്കുന്ന സിദ്ധാന്തമാണ് സ്റ്റാന്റേർഡ് മോഡൽ. ഇലക്ട്രോൺ, പ്രോട്ടോൺ, ന്യൂട്രോൺ എന്നിവ മൗലിക കണങ്ങളാണെന്ന ആദ്യകാല ധാരണയിൽ നിന്നും പ്രോട്ടരോണിനും ന്യൂട്രോണിനും ക്വാർക്കുകൾ എന്ന ഉപകരണങ്ങളുണ്ടെന്ന ധാരണയിലേക്ക് ഭൗതികശാസ്ത്രത്തിന്റെ വളർച്ച സ്റ്റാന്റേര്ഡ് മോഡൽ ഉപയോഗിച്ചു വിശദീകരിക്കുന്നു.

ലാർജ് ഹാഡ്രോൺ കൊളൈഡർ – പുതിയ പരീക്ഷണങ്ങൾ, പുതിയ കണ്ടെത്തലുകൾ

എന്തിനാലുണ്ടായി ഈ പ്രപഞ്ചം എന്ന ചോദ്യത്തിന് മനുഷ്യരാശിയുടെ ഉത്ഭവത്തോളം പഴക്കമുണ്ട്. അന്ന് തുടങ്ങിയ ഈ ചോദ്യം ചെയ്യൽ മനുഷ്യരാശിയുടെ പരിണാമത്തോടൊപ്പം പുതുക്കപ്പെടുകയും കൂട്ടിച്ചേർക്കപ്പെടുകയും തിരുത്തിയെഴുതപ്പെടുകയും ചെയ്തു കൊണ്ടിരിക്കുന്നു.

Close