Home » Tag Archives: scientist

Tag Archives: scientist

ഇന്ന് റഡോൾഫ് വിർക്കോയുടെ ചരമദിനം

ലോകമെമ്പാടുമുള്ള ജനകീയാരോഗ്യ പ്രവർത്തകരുടെ പ്രചോദന കേന്ദ്രമായ ജർമ്മൻ ഭിഷഗ്വരൻ റഡോൾഫ് വിർക്കോയുടെ (Rudolf Virchow: 13 October 1821- 5 September 1902) ചരമദിനം സെപ്തംബർ 5ആണ്.

Read More »

ഇന്ന് റഥര്‍ഫോര്‍ഡിന്റെ ജന്മദിനം

ruther ford

ഇന്ന് റഥര്‍ഫോര്‍ഡിന്റെ ജന്മദിനം, ന്യൂക്ലിയാർ ഫിസിക്സെന്ന ബൃഹത്തായ ശാസ്ത്രശാഖയ്ക്ക്‌ തുടക്കമിട്ടത് റഥര്‍ഫോര്‍ഡാണ്.  അണുവിനുളളിൽ ന്യൂക്ലിയസ് എന്ന ആശയത്തിന് രൂപം നൽകി. റേഡിയോ ആക്റ്റിവിറ്റി എന്ന പുതിയ അണുകേന്ദ്ര പ്രതിഭാസത്തിലാണ് അദ്ദേഹത്തിന്റെ പ്രധാന പഠനങ്ങൾ നടന്നത്.  1871[/drpcap] ഓഗസ്റ്റ് 30ന് ന്യൂസിലാന്റിലെ ഒരു കർഷക കുടുംബത്തിലാണ് റഥർഫോർഡ് ജനിച്ചത്. പഠനത്തിൽ അസാമാന്യമായ സാമർഥ്യം ചെറുപ്പം മുതലേ പ്രദർശിപ്പിച്ചു. അങ്ങനെ സ്കോളർഷിപ്പ് ലഭിച്ചതുകൊണ്ട്  ഉപരിപഠനം നടത്തുവാനും സാധിച്ചു. ന്യൂസിലാന്റ് യൂണിവേഴ്സിറ്റിയിലാണ് ആദ്യം പഠിച്ചത്. പിന്നീട് 1895-ൽ കേംബ്രിഡ്ജിൽ ചേർന്നു. അവിടെവെച്ച് ജെ.ജെ. തോംസണോടൊപ്പം ഗവേഷണം ചെയ്യാൻ അവസരം …

Read More »

ലൈനസ് പോളിങ് : ശാസ്ത്രത്തിനും സമാധാനത്തിനുമായി സമര്‍പ്പിച്ച ജീവിതം

ശാസ്ത്രത്തിനും ലോകസമാധാനത്തിനുമായി മാറ്റിവെച്ചതായിരുന്നു ലൈനസ് പോളിങിന്റെ ജീവിതം. ലൈനസ് പോളിങിന്റെ 25ാംചരമവാര്‍ഷികദിനമായിരുന്നു 2019 ആഗസ്റ്റ് 19. ആധുനിക രസതന്ത്രത്തിലെ അതികായരിൽ അതികായൻ (colossus among colossi), സയൻസിലെ അമേരിക്കൻ കൗ ബോയ് എന്നിങ്ങനെ സമകാലികരാൽ വിശേഷിപ്പിക്കപ്പെട്ട ലൈനസ് പോളിങ് (Linus Pauling), സാഹസികതയുടെ, മേധാശക്തിയുടെ, വറ്റാത്ത ഊർജത്തിന്റെ, കൂസലില്ലായ്മയുടെ, കഠിനാധ്വാനത്തിന്റെ, പരുക്കൻ സ്വഭാവത്തിന്റെ, കറയറ്റ മനുഷ്യസ്‌നേഹത്തിന്റെ പ്രതീകംതന്നെയായിരുന്നു. വെല്ലുവിളികളിൽനിന്നും വിവാദങ്ങളിൽനിന്നും ഒഴിഞ്ഞുമാറാൻ കൂട്ടാക്കാത്ത പോളിങ് പലപ്പോഴും അവയിലേക്ക് സ്വയം എടുത്തുചാടുകയും ചെയ്തിട്ടുണ്ട്. ഒഴുക്കിനെതിരെ നീന്തി കരയ്ക്കണയണത് ഒരു ശീലമാക്കി മാറ്റി പോളിങ്. രണ്ടുതവണ നൊബേൽ …

Read More »

ഇന്ന് വിക്രം സാരാഭായിയുടെ 100-ാം ജന്മദിനം

ഇന്ത്യൻ ബഹിരാകാശ ഗവേഷണപ്രവർത്തനങ്ങളുടെ പിതാവായ വിക്രം സാരാഭായിയുടെ നൂറാം ജന്മദിനമാണ്  2019 ആഗസ്റ്റ് 12. സാരാഭായിയെ നേരിൽക്കാണാനും സംസാരിക്കാനും കഴിഞ്ഞ, വി.എസ്.എസ്.സി. യിൽ മുപ്പതിലേറെ വർഷക്കാലം ഗവേഷകനായി പ്രവർത്തിച്ച പ്രൊഫ.പി.ആര്‍ മാധവപ്പണിക്കരുടെ  ഓർമക്കുറിപ്പ്.

Read More »

മലയാളിയുടെ പേരിലൊരു വാല്‍നക്ഷത്രം

അറുപതിനായിരം വര്‍ഷങ്ങള്‍ക്ക് ശേഷം 1949 ല്‍ ഭൂമിയോടടുത്ത ഒരു വാല്‍നക്ഷത്രത്തെ ആദ്യമായി നിരീക്ഷിച്ചതും അതിന്റെ സഞ്ചാരപഥം ഗണിച്ചെടുത്തതും 22കാരനായ  ഒരു മലയാളി വിദ്യാര്‍ത്ഥിയായിരുന്നു

Read More »

നാം മറന്ന അന്നാ മാണി

ചന്ദ്രയാൻ -2 ദൗത്യം വിജയത്തിലേക്ക് കുതിക്കുമ്പോൾ അന്തരീക്ഷശാസ്ത്ര പഠനത്തിൽ (Meteorology) മൗലിക സംഭാവന നൽകിയ മലയാളി ശാസ്ത്രജ്ഞ അന്നാ മാണിയെ(1918-2001) സ്മരിക്കാം 

Read More »