വാസ്തു “ശാസ്ത്രം”

ശാസ്ത്രബോധത്തിനെതിരെയുള്ള ഒരു വലിയ വെല്ലുവിളിയായി ‘വാസ്തുശാസ്ത്രം’ മാറിക്കൊണ്ടിരിക്കുകയാണ്. തനിമയുള്ളതും പരിസ്ഥിതിക്ക് ഇണങ്ങുന്നതുമായ നിര്‍മ്മിതികള്‍ക്കുവേണ്ടിയുള അന്വേഷണം നടക്കണം, പക്ഷേ, അത് പ്രാകൃതമായ “വാസ്തുശാസ്ത്ര”ത്തിൽ കുടുങ്ങിപ്പോകരുത്.

മഹാമാരിയുടെ കാലത്തെ കപടശാസ്ത്രങ്ങളും ആഗോള കാഴ്ചപ്പാടും.

കോവിഡ്-19 മഹാമാരി പ്രകൃതിയേക്കുറിച്ചുള്ള നമ്മുടെ അറിവിന്റെ പരിമിതികളെ തുറന്നുകാണിക്കുന്നു. അതിനര്‍ത്ഥം സയന്‍സ് വെറുതെ ഇരിക്കുന്നു എന്നല്ല, അതിപ്പോള്‍ ഈ വെല്ലുവിളിയ്ക്കുള്ള  ഉത്തരം കാണാനുള്ള  തീവ്രയത്നത്തിലാണ്. ആധുനികതയുടെ മേലങ്കിയണിഞ്ഞ് യുക്തിരാഹിത്യവും ശാസ്ത്രബോധമില്ലായ്മയും  അനിശ്ചിതത്വം മൂലമുള്ള ശൂന്യത ആയുധമാക്കി ലോകമെമ്പാടുമുള്ള നിരാശരായ ആളുകള്‍ക്ക് പരിഹാരം വാഗ്ദാനം ചെയ്യുന്നതായി നടിക്കുന്നു.

ഇന്ത്യൻ വൈദ്യശാസ്ത്ര പാരമ്പര്യം

ഇന്ത്യൻ ശാസ്ത്രപാരമ്പര്യം വേണ്ടത്ര വിലയിരുത്തപ്പെട്ടിട്ടില്ല. അല്ലെങ്കിൽ തെറ്റായ രീതിയിലാണതുണ്ടായിട്ടുള്ളത്. അതിന് കാരണമാകട്ടെ ഇതിനുപാദാനമായ കൃതികൾ വിപരീതാശയങ്ങളുമായി കൂട്ടിക്കുഴയ്ക്കപ്പെട്ടിരിക്കുന്നു എന്നതും. ഇതൊക്കെത്തന്നെ മുഖവിലയ്‌ക്കെടുക്കുന്നത് തെറ്റായ നിഗമനങ്ങളിലെത്താനിടവരുത്തും. ഇതിൽ നിന്ന് നെല്ലും പതിരും വേർതിരിച്ചെടുത്തു മാത്രമേ അത് ശാസ്ത്രീയമായി വിലയിരുത്താനാകൂ.

ഡൗസിങ് /സ്ഥാനം കാണല്‍

വമ്പിച്ച ജനപ്രീതിയുള്ള ഒരു കപടശാസ്ത്രമാണ് ഡൗസിങ് (Dowsing). യഥാർഥത്തിൽ കിണറിനു സ്ഥാനം നിശ്ചയി ക്കുന്ന സിദ്ധന്മാരുടെ പ്രകടനമായാണ് ഇതിന്റെ തുടക്കം. ഇന്നും ഡൗസിങ് പല രൂപത്തിലും ഭാവത്തിലും നിലനിൽക്കുന്നുണ്ട്. കപടശാസ്ത്രങ്ങൾക്കിടയിൽ സവിശേഷസ്ഥാനമുള്ള ഡൗസിങ് വിദ്യയുടെ പ്രത്യേകതകളിലേക്കും ചരിത്രത്തിലേക്കും ഒന്നെത്തിനോക്കാം.

കപടവാദങ്ങള്‍ പൊളിച്ചടുക്കാൻ ഒരു ‘ടൂള്‍കിറ്റ് ‘

സോഷ്യൽ മീഡിയയിൽ വരുന്ന ഫോർവേഡുകളായും, രാഷ്ട്രീയ സാംസ്‌കാരിക നായകന്മാരുടെ പ്രസ്താവനകളായും കപടശാസ്ത്രം (Pseudo Science) ഇന്ന് സമൂഹത്തിൽ പിടിമുറുക്കിക്കൊണ്ടിരിക്കുന്ന കാലമാണിത്. അന്ധവിശ്വാസങ്ങൾക്ക് ശാസ്ത്രത്തിന്റെ പിന്‍ബലമുണ്ട് എന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഇവയിലൂടെ സജീവമായി നടക്കുമ്പോൾ, കാൾ സാഗന്റെ “Baloney detection tool kit” അഥവാ “കപടവാദങ്ങളെ പൊളിച്ചടുക്കാനുള്ള ടൂൾകിറ്റ്” ഉപയോഗപ്രദമായിരിക്കും.

വാക്സീൻ വിരുദ്ധത എന്ന സാമൂഹ്യ വിപത്ത്

എന്താണ് വാക്സിന്‍ എന്നത് പറഞ്ഞും കേട്ടും മടുത്ത കാര്യമാണ്.അക്കാര്യങ്ങള്‍ നമ്മോട് വിശദീകരിക്കാന്‍ ആരോഗ്യമാസിക മുതല്‍ ഗൂഗിള്‍ വരെയുള്ള സംവിധാനങ്ങള്‍ ഉണ്ട്.അതിന്റെ ഘടനയും ജീവശാസ്ത്രവുമെല്ലാം ഏറെ ചര്‍ച്ച ചെയ്തതാണ്. എന്നാല്‍ ഇനിയും വേണ്ടവിധം ചര്‍ച്ച ചെയ്യാത്ത ഒന്നുണ്ട്. അത് വാക്സിനേഷന്റെ രാഷ്ട്രീയമാണ്…. പരിയാരം മെഡിക്കൽ കോളേജിലെ ഡോ. അരുൺ ശ്രീ പരമേശ്വരൻ എഴുതുന്നു.

ശാസ്ത്രത്തെ, ശാസ്ത്രംകൊണ്ട് തോല്‍പ്പിക്കാനിറങ്ങുന്നവര്‍ !

ഡോ. കെ.പി. അരവിന്ദന്‍ ശാസ്ത്രസാങ്കേതിക വിദ്യകളുടെ ഗുണങ്ങള്‍ ഉപയോഗിച്ച് ശാസ്ത്രത്തിനെതിരായി പോരാടുന്നവരെ വെളിപ്പെടുത്തുക, ശാസ്ത്രബോധം പുലരുന്ന സമൂഹത്തിനായി ഒന്നിക്കുക " ഡോ. കെ.പി. അരവിന്ദന്‍ (പ്രസിഡന്റ്, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്) (more…)

ശാസ്ത്രം, സമൂഹം, പുരാണേതിഹാസങ്ങള്‍

ഇന്ന് കാണുന്ന ശാസ്ത്ര സാങ്കേതിക വിദ്യകള്‍ ഭാരതത്തില്‍ പണ്ടേ വികസിച്ചിരുന്നു എന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പരാമര്‍ശത്തോട് പ്രതികരിച്ചുകൊണ്ട് പ്രമുഖ ചരിത്രകാരി റൊമില ഥാപ്പറും, ജാമിയ മില സര്‍വ്വകലാശാലയിലെ ഭൗതിക ശാസ്ത്രവിഭാഗം പ്രൊഫസര്‍ വിക്രം...

Close