കുട്ടികളിലെ ഡിജിറ്റല്‍ മീഡിയ ഉപയോഗം 

ഡിജിറ്റല്‍ മാധ്യമങ്ങളുടെ ഉപയോഗം കുട്ടികളില്‍ എന്തെല്ലാം മാറ്റങ്ങളാണ്‌ ഉണ്ടാക്കുന്നത്‌.
ആരോഗ്യകരമായ രീതിയില്‍ ഡിജിറ്റല്‍ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത്‌ എങ്ങനെ ?
എങ്ങനെയാണ്‌ നിലവിലെ അവസ്ഥയില്‍ പ്രാവര്‍ത്തികമാക്കുക ? ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ട്‌ പ്രധാനമായും ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങളെന്തെല്ലാമാണ്‌?

ഓൺലൈൻ അധിഷ്ഠിത പഠനം പ്രയോജനപ്പെടണമെങ്കില്‍

ഓൺലൈൻ പഠനത്തിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിലൂടെ മാത്രം തീരുന്നതല്ല പ്രതിസന്ധികള്‍. സങ്കേതിക പ്രശ്നമേ , അതും ഭാഗികമായി, അവസാനിക്കുന്നുള്ളൂ. യഥാർഥ പ്രശ്നം ആരംഭിച്ചിട്ടേയുള്ളൂ. അക്കാദമിക പ്രശ്നം, അറിവ് നിർമാണത്തിന്റെ ഫലപ്രാപ്തിയുടെ പ്രശ്നം ഒരു പരിധിയോളം നിലനിൽക്കുകയാണ്‌. എന്തൊക്കെയാണവ?