കടൽ വെള്ളം 99.9 % ശുദ്ധീകരിക്കുന്ന മെംബ്രേയ്ൻ

ഈ സംയുക്തം കൊണ്ട് ഉണ്ടാക്കിയ നാനോഫൈബറുകളുടെ ഉപരിതലം ശുദ്ധീകരണത്തിന്റെ ക്ഷമത വർധിപ്പിക്കാൻ സഹായിക്കുന്നു. ചതുരശ്ര മീറ്ററിന് ഒരുമണിക്കൂറിൽ 14.5 ലിറ്റർ (14.5 L/mº2h) എന്ന തോതിൽ വളരെ വേഗത്തിൽ തന്നെ 99.99% ഉപ്പും ഈ നാനോമെംബ്രൈൻ ഉപയോഗിച്ച് നീക്കം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും നേരിയ ഇലക്ട്രോണിക് ഉപകരണം

ഇസ്രായേൽ ഗവേഷകരാണ് രണ്ട് കണികകളുടെ (atoms) മാത്രം കട്ടിയുള്ള ഇലക്ട്രോണിക് ഉപകരണത്തിനുള്ള വിദ്യ വികസിപ്പിച്ചെടുത്തത്. ബോറോണിന്റെയും നൈട്രജന്റെയും ഓരോ പാളികൾ കൊണ്ട് നിർമ്മിക്കാവുന്ന ഈ ഉപകരണം വിവരങ്ങൾ സൂക്ഷിക്കാൻ ഉപയോഗിക്കാം.

പൂമ്പാറ്റ മുതൽ ബഹിരാകാശ നിലയം വരെ – നാനോ ടെക്നോളജിക്കൊരു മുഖവുര LUCA TALK

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് ഇൻ ആക്ഷൻ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന LUCA TALK ൽ ആഗസ്റ്റ് 28 ന് രാത്രി 7 മണിയ്ക്ക് അപർണ്ണ മർക്കോസ് (ഗവേഷക, പോണ്ടിച്ചേരി കേന്ദ്ര സർവ്വകലാശാല) – പൂമ്പാറ്റ മുതൽ ബഹിരാകാശ നിലയം വരെ (Emphasis on technological advancements based on nano technology) എന്ന വിഷയത്തിൽ സംസാരിക്കുന്നു. പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യാം.

Close