2020 സെപ്തംബറിലെ ആകാശം

ആകാശഗംഗയുടെ പശ്ചാത്തലത്തില്‍ അഴകാര്‍ന്ന വൃശ്ചികനക്ഷത്രഗണം, തലയ്ക്കുമുകളില്‍ തിരുവോണം, എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന വ്യാഴവും ശനിയും… ഇവയൊക്കെയാണ് 2020 സെപ്തംബര്‍ മാസത്തെ സന്ധ്യാകാശ വിശേഷങ്ങള്‍. മഞ്ഞുകാലത്തിന്റെ തുടക്കം കുറിച്ചുകൊണ്ടുള്ള സമരാത്രദിനം (അപരവിഷുവം – Autumnal Equinox) സെപ്തംബര്‍ 22നാണ്.

2020 ആഗസ്റ്റിലെ ആകാശം

വിശേഷപ്പെട്ട ആകാശക്കാഴ്ചകളാണ് ആഗസ്റ്റുമാസത്തിൽ നമുക്കായി കാത്തിരിക്കുന്നത്. ആകാശഗംഗ, വൃശ്ചികം രാശി, വ്യാഴം, ശനി എന്നീ ഗ്രഹങ്ങൾ, ചിത്ര, ചോതി തുടങ്ങിയ നക്ഷത്രങ്ങൾ, തിരുവോണം, അനിഴം, തൃക്കേട്ട, തിരുവോണം തുടങ്ങിയ ചാന്ദ്രഗണങ്ങൾ എന്നിവയെയെല്ലാം അനായാസമായി ഈ മാസം സന്ധ്യാകാശത്തു തിരിച്ചറിയാം. പെഴ്സീയിഡ് ഉൽക്കാ വർഷം ഈ മാസത്തിലാണ് കാണുക.

സ്വർണ പാദങ്ങൾ – ചാന്ദ്രയാത്രയ്ക്ക് 51 വര്‍ഷം

പ്രപഞ്ചത്തിൽ ഭൂമിയും ചന്ദ്രനും ഉള്ളിടത്തോളം കാലം, ഭൂമിയിൽ മനുഷ്യവംശം നിലനിൽക്കുന്നിടത്തോളം കാലം മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ ദിനം ചാന്ദ്രദിനമായി ആഘോഷിക്കപ്പെടും.

2020 ജൂലൈയിലെ ആകാശം

മഴമേഘങ്ങള്‍ ദൃഷ്ടി മറയ്ക്കുന്നില്ലങ്കില്‍ മനോഹര നക്ഷത്രരാശികളായ ചിങ്ങം, വൃശ്ചികം; ഒറ്റ നക്ഷത്രങ്ങളായ ചിത്തിര (ചിത്ര), തൃക്കേട്ട, ചോതി എന്നിവയെല്ലാം ജൂലൈയിലെ സന്ധ്യാകാശത്ത് നമ്മെ വശീകരിക്കാനെത്തും. നഗ്നനേത്രങ്ങളാൽ കാണാൻ കഴിയുന്ന അഞ്ചുഗ്രഹങ്ങളെയും ഒന്നിച്ചു നിരീക്ഷിക്കാനും ഈ മാസം പുലര്‍ച്ചെ സാധിക്കും.

ചന്ദ്രയാന്‍2ല്‍ നിന്നുമുള്ള പുതിയ അമ്പിളിച്ചിത്രം

ചന്ദ്രയാന്‍ 2 എടുത്ത ചന്ദ്രന്റെ ആദ്യ ചിത്രം. 2019 ആഗസ്റ്റ് 21ന് ചന്ദ്രേപരിതലത്തില്‍നിന്നും 2650കിലോമീറ്റര്‍ ഉയരത്തില്‍വച്ച് ചന്ദ്രയാന്‍ 2 പേടകത്തിലെ വിക്രം ലാന്‍ഡറിലെ ക്യാമറ പകര്‍ത്തിയ ചിത്രം. കടപ്പാട് : ISRO ട്വിറ്റര്‍ പേജ്

ചന്ദ്രയാൻ 2 – ശ്വാസമടക്കിപ്പിടിച്ചിരിക്കേണ്ട പതിനഞ്ചു മിനിറ്റ് !

[author title="നവനീത് കൃഷ്ണൻ" image="https://luca.co.in/wp-content/uploads/2018/12/Untitled.jpg"]ശാസ്ത്രലേഖകൻ[/author] ചന്ദ്രയാന്റെ കാര്യത്തില്‍ പതിനഞ്ചു മിനിറ്റാണ് ലാന്‍ഡിങിനു വേണ്ടിവരുന്നത്. ഈ സമയമത്രയും ശ്വാസമടക്കിപ്പിടിച്ച് ഇരിക്കാനേ നിവൃത്തിയുള്ളൂ. ഭൂമിയില്‍നിന്നുള്ള നിയന്ത്രണത്തിനൊക്കെ ഏറെയേറെ പരിമിതിയുള്ള സമയമാണിത്. (more…)

Close