എപ്പിഡെമിയോളജി പുതിയ കാലത്ത് : കുതിപ്പും കിതപ്പും

അറിവിന്റെയും പ്രയോഗത്തിന്റെയും   മുന്നോട്ടുള്ള ഗതിക്കിടയിലും ഇടർച്ചകൾ ഉണ്ടാകും. അങ്ങിനെയുള്ള ഒരു കാലത്താണ് ഈ പുസ്തകം എഴുതുന്നത്. പുതുതായി ഉദയം ചെയ്ത ഒരു വൈറസ് ലോകത്തെയാകമാനം വീടുകളിൽ തളച്ചിടും എന്നത് ആരും തീരെ പ്രതീക്ഷിക്കാത്ത ഒരു കാര്യമായിരുന്നു. എങ്കിലും വളരെ പെട്ടെന്ന്തന്നെ പ്രതികരിക്കാനും ഉൾക്കാഴ്ചയോടുകൂടി ഈ രോഗത്തിനെ നേരിടാനും ലോകം ശ്രമിക്കുന്നു എന്നത് ആശയുളവാക്കുന്നു. ഈ ശ്രമത്തിൽ എപ്പിഡെമിയോളജി എന്ന സയൻസ് മനുഷ്യന്റെ ഒരു പ്രധാന ഉപകരണമാകുന്നതെങ്ങിനെ എന്ന് ചുരുക്കി പറയാനാണ് ഈ പുസ്തകം ഉദ്യമിച്ചിരിക്കുന്നത്. 

Close