2020 ആഗസ്റ്റിലെ ആകാശം

വിശേഷപ്പെട്ട ആകാശക്കാഴ്ചകളാണ് ആഗസ്റ്റുമാസത്തിൽ നമുക്കായി കാത്തിരിക്കുന്നത്. ആകാശഗംഗ, വൃശ്ചികം രാശി, വ്യാഴം, ശനി എന്നീ ഗ്രഹങ്ങൾ, ചിത്ര, ചോതി തുടങ്ങിയ നക്ഷത്രങ്ങൾ, തിരുവോണം, അനിഴം, തൃക്കേട്ട, തിരുവോണം തുടങ്ങിയ ചാന്ദ്രഗണങ്ങൾ എന്നിവയെയെല്ലാം അനായാസമായി ഈ മാസം സന്ധ്യാകാശത്തു തിരിച്ചറിയാം. പെഴ്സീയിഡ് ഉൽക്കാ വർഷം ഈ മാസത്തിലാണ് കാണുക.

2020 ജൂലൈയിലെ ആകാശം

മഴമേഘങ്ങള്‍ ദൃഷ്ടി മറയ്ക്കുന്നില്ലങ്കില്‍ മനോഹര നക്ഷത്രരാശികളായ ചിങ്ങം, വൃശ്ചികം; ഒറ്റ നക്ഷത്രങ്ങളായ ചിത്തിര (ചിത്ര), തൃക്കേട്ട, ചോതി എന്നിവയെല്ലാം ജൂലൈയിലെ സന്ധ്യാകാശത്ത് നമ്മെ വശീകരിക്കാനെത്തും. നഗ്നനേത്രങ്ങളാൽ കാണാൻ കഴിയുന്ന അഞ്ചുഗ്രഹങ്ങളെയും ഒന്നിച്ചു നിരീക്ഷിക്കാനും ഈ മാസം പുലര്‍ച്ചെ സാധിക്കും.

2019 ജൂലൈയിലെ ആകാശം

മഴമേഘങ്ങള്‍ ദൃഷ്ടി മറയ്ക്കുന്നില്ലങ്കില്‍ അതി മനോഹരമായ ആകാശ കാഴ്ചകളാണ് 2019 ജൂലൈ മാസത്തില്‍ കാണാന്‍ കഴിയുന്നത്. ശുക്രന്‍, വ്യാഴം, ശനി എന്നീ ഗ്രഹങ്ങളും മനോഹര നക്ഷത്രരാശികളായ ചിങ്ങവും വൃശ്ചികവും നമ്മെ വശീകരിക്കുകതന്നെ ചെയ്യും. ഒറ്റ നക്ഷത്രങ്ങളായ ചിത്തിര (ചിത്ര), തൃക്കേട്ട, ചോതി എന്നിവയുമുണ്ട് ഈ മാസത്തെ സന്ധ്യാകാശത്ത്. ഭൂമി സൂര്യനില്‍ നിന്നും ഏറ്റവും അകന്ന് നില്‍ക്കുന്ന സമയമാണിത്. ജൂലൈ 4ന് ആണ് ഭൂമി സൂര്യനില്‍ നിന്നും ഏറ്റവും അകലെ എത്തുക.

2018 ഡിസംബറിലെ ആകാശം

വാനനിരീക്ഷണത്തിന് എന്തുകൊണ്ടും നല്ല മാസമാണ് ഡിസംബര്‍. ഏതൊരാള്‍ക്കും പ്രയാസംകൂടാതെ തിരിച്ചറിയാൻ കഴിയുന്ന, നക്ഷത്രസമൂഹങ്ങളില്‍ പ്രധാനിയായ വേട്ടക്കാരന്‍ ഈ മാസം മുതല്‍ സന്ധ്യയ്ക്ക് കിഴക്കൻ ചക്രവാളത്തിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങും. അതിശോഭയോടെ ചൊവ്വ ഗ്രഹം തലയ്ക്കുമുകളില്‍ ദൃശ്യമാകും.

2018 ജനുവരിയിലെ ആകാശം

[author title="എന്‍. സാനു" image="http://luca.co.in/wp-content/uploads/2016/12/Sanu-N-e1493187487707.jpg"]ലൂക്ക എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം[/author] വാനനിരീക്ഷണം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വാനനിരീക്ഷണം നടത്തുന്നവര്‍ക്കും എന്തുകൊണ്ടും നല്ല മാസമാണ് ജനുവരി. ഏതൊരാള്‍ക്കും പ്രയാസംകൂടാതെ കണ്ടെത്താന്‍ കഴിയുന്ന നക്ഷത്രസമൂഹങ്ങളില്‍ പ്രധാനിയായ വേട്ടക്കാരനെ (Orion) ജനുവരി...

2017 സെപ്തംബറിലെ ആകാശം

ആകാശഗംഗയുടെ പശ്ചാത്തലത്തില്‍ അഴകാര്‍ന്ന വൃശ്ചികനക്ഷത്രസമൂഹം, തലയ്ക്കുമുകളില്‍ തിരുവാതിരയും ശനിയും, സന്ധ്യയ്ക്ക് അസ്തമിക്കുന്ന വ്യാഴം ഇവയൊക്കെയാണ് 2017 സെപ്തംബര്‍ മാസത്തെ ആകാശ വിശേഷങ്ങള്‍. മഞ്ഞുകാലത്തിന്റെ തുടക്കം കുറിച്ചുകൊണ്ടുള്ള സമരാത്രദിനം (അപരവിഷുവം – Autumnal Equinox) സെപ്തംബര്‍ 22നാണ്.

Close