2021 ജൂണിലെ ആകാശം

മഴ മാറി നിന്നാൽ വാനനിരീക്ഷണത്തിന് അനുയോജ്യമായ മാസമാണ് ജൂൺ. ചിങ്ങം, വൃശ്ചികം, സപ്തർഷിമണ്ഡലം, തെക്കൻ കുരിശ് എന്നീ പ്രധാന നക്ഷത്രഗണങ്ങളും പ്രധാനപ്പെട്ട ഒറ്റ നക്ഷത്രങ്ങളായ ചിത്ര, ചോതി, തൃക്കേട്ട, എന്നിവയെയും  2021 മെയ് ജൂണിലെ സന്ധ്യാകാശത്തു കാണാനാകും. എൻ. സാനു എഴുതുന്ന ലേഖനം വായിക്കാം.

ചൊവ്വയിലെ ചിലന്തികള്‍

ചൊവ്വയുടെ ഉപരിതലത്തിലെ ഈ അടയാളങ്ങള്‍ 2003ല്‍ തന്നെ നാസ കണ്ടെത്തിയിരുന്നു. എന്നാല്‍ നാസയുടെ ചൊവ്വാ പര്യവേഷണ ഉപഗ്രഹമാണ് 2018 ജൂലൈയില്‍ ഈ എട്ടുകാലിക്കൂട്ടങ്ങളുടെ ചിത്രം എടുത്തത്. കണ്ടാല്‍ എട്ടുകാലികള്‍ ഇഴഞ്ഞുനീങ്ങുന്നതാണോ എന്നു തോന്നിപ്പോകും. ഓരോന്നിനും ഏകദേശം ഒരു കിലോമീറ്റര്‍ വരെ നീളമുണ്ട്. ചൊവ്വയുടെ ദക്ഷിണധ്രുവപ്രദേശത്താണ് ഇത് കണ്ടത്. ഈയിടെയാണ് ഇവയുടെ യാഥാര്‍ത്ഥ്യം ശാസ്ത്രം കണ്ടെത്തിയത്.

2021 ജനുവരിയിലെ ആകാശം

2021 ജനുവരിയിലെ ആകാശത്തെ പരിചയപ്പെടുത്തുന്നു എൻ. സാനു. വനനീക്ഷണത്തിനു യോജിച്ച കാലമാണ് ജനുവരി. വേട്ടക്കാരനെ (Orion) ജനുവരി മുതല്‍ സന്ധ്യകാശത്ത് ദര്‍ശിക്കാനാകും. കാസിയോപ്പിയ, ഭാദ്രപഥം, ഇടവം, അശ്വതി, കാര്‍ത്തിക തുടങ്ങി നമ്മെ ആകര്‍ഷിക്കാന്‍ കഴിയുന്ന നക്ഷത്രഗണങ്ങളും തിരുവാതിര, സിറിയസ്, കനോപ്പസ് എന്നിങ്ങനെയുള്ള പ്രഭയേറിയ നക്ഷത്രങ്ങളും ജനുവരിയുടെ താരങ്ങളാണ്.

2020 ഡിസംബറിലെ ആകാശം

മദ്ധ്യാകാശത്ത് ചതുരം വരച്ച് ഭാദ്രപഥം, വെട്ടിത്തിളങ്ങി നില്‍ക്കുന്ന ചൊവ്വ,  വ്യാഴത്തിന്റെയും ശനിയുടെയും സംഗമം, കിഴക്കു വേട്ടക്കാരൻ പടിഞ്ഞാറു തിരുവാതിര … 2020 ഡിസംബർ മാസത്തെ സന്ധ്യാകാശ കാഴ്ചകൾ അറിയാം.

ചൊവ്വയുടെ ഏറ്റവും വലിയ പനോരമിക് ഫോട്ടോ ആസ്വദിക്കാം

ചൊവ്വയിൽ ഓടിനടക്കുന്ന ക്യൂരിയോസിറ്റി എന്ന പേടകം എടുത്ത ആയിരക്കണക്കിനു ചിത്രങ്ങൾ കൂട്ടിച്ചേർത്താണ് ഈ വലിയ പനോരമ സൃഷ്ടിച്ചിരിക്കുന്നത്.

ഒക്ടോബർ 13 – ചൊവ്വയ്ക്ക് പൗർണ്ണമി

ചൊവ്വ ഇപ്പോൾ ഭൂമിയോട് അടുത്തുകൂടിയാണ് കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. 2020 ഒക്ടോബര്‍ 6നായിരുന്നു അത് ഭൂമിയോട് ഏറ്റവും അടുത്തുണ്ടായിരുന്നത്. ഒക്ടോബർ 13ന് ചൊവ്വ വിയുതിൽ എത്തും. ഈ രണ്ടു കാരണങ്ങളാൽ ഈ സമയത്ത് ചൊവ്വയെ സാധാരണയിലും കൂടിയ വലുപ്പത്തിൽ കാണാനാകും.

വരൂ.. ചൊവ്വയെ അരികത്തു കാണാം

പതിനഞ്ചുവർഷത്തിലൊരിക്കൽ ഭൂമിയുടെ എറ്റവും അടുത്തെത്തും ചൊവ്വ..ഇതാ ഇപ്പോൾ അത്തരമൊരു അവസരമാണ്…ഈ അവസരം പായാക്കണ്ട…ഇനി 2035 നെ ഇങ്ങനെ ചൊവ്വയെ കാണാനാകൂ..എങ്ങനെ കാണാം..

Close