പ്രളയപാഠങ്ങള്‍

നുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെയും ,വരുതലമുറയുടെയും സമൂഹത്തിലെ മുഴുവന്‍ പേരുടെയും ആവശ്യങ്ങളും പരിഗണിച്ചുള്ള വികസനമാണ് സുസ്ഥിര വികസനം. സുസ്ഥിര വികസന മാതൃകകള്‍ വാര്‍ത്തെടുത്തേ പ്രകതിദുരന്തങ്ങളെ പ്രതിരോധിക്കാനാവൂ. കഴിഞ്ഞ വര്‍ഷങ്ങളിലെന്ന പോലെ ഈ പ്രളയവും നമുക്ക് നല്കുന്ന പാഠവും അത് തന്നെ. മഴതിമിര്‍ക്കുമ്പോള്‍ മാത്രമല്ല, വികസനം ആഘോഷിക്കപ്പെടുന്ന സമയത്തും നാമത് ഓര്‍ക്കണം.

മലയിങ്ങനെ ഉരുള്‍പൊട്ടുമ്പോള്‍ മലനാടെങ്ങനെ നിലനില്‍ക്കും?

ഉരുൾപൊട്ടൽ ദുരന്തത്തെ നമുക്ക് തടയാനാവില്ലെങ്കിലും വേണ്ട കരുതലുകൾ ഈ പ്രദേശങ്ങളിൽ സ്വീകരിച്ചിരുന്നെങ്കിൽ ആഘാതത്തിന്റെ വ്യാപ്തി കുറയ്ക്കാമായിരുന്നു. ഡോ.എസ്.ശ്രീകുമാര്‍ എഴുതുന്നു. ( 2018 പ്രളയപശ്ചാത്തലത്തില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച സുസ്ഥിരവികസനം സുരക്ഷിതകേരളം – പുസ്തകത്തില്‍ നിന്നും.)

ദുരിതാശ്വാസ ക്യാമ്പുകളിലെ മാലിന്യസംസ്കരണം

പ്രളയാനന്തരം ക്യാമ്പുകളിൽ കഴിയുന്നവർക്കും ക്യാമ്പുകളുടെ സംഘാടകർക്കും ഏറെ ആശ്വാസമാകും ഐ.ആർ.ടി.സിയുടെ ഈ മാലിന്യസംസ്കരണ മാർഗ്ഗങ്ങൾ. ബയോബിന്നുകൾ - ക്യാമ്പുകളിലെ ഭക്ഷ്യാവശിഷ്ടങ്ങൾ സംസ്കരിക്കാനായി പോർട്ടബിൾ ബയോബിന്നുകൾ തയ്യാറാക്കാവുന്നതാണ്. ഇനോക്കുലം ചേർത്ത ചകിരിച്ചോറ് ഉപയോഗിച്ച് തയ്യാറാക്കുന്ന ബയോബിന്നുകൾ...

നഷ്ടപ്പെടും മുമ്പ് പ്രളയകാല ചിത്രങ്ങൾ പൊതുസഞ്ചയത്തിലേക്ക്

കേരളത്തിലെ പ്രളയകാലത്ത് എടുത്ത ഫോട്ടോകളും വീഡിയോകളും സൂക്ഷിച്ചുവച്ചിട്ടുള്ളവര്‍ക്കായിട്ടാണ് ഈ പോസ്റ്റ്. നിങ്ങളുടെ ഫോണിലെടുത്ത ഈ വിലപ്പെട്ട ചരിത്രരേഖകള്‍ നിങ്ങളുടെ പേരില്‍ത്തന്നെ വരുംകാല തലമുറയ്ക്ക് കൈമാറാന്‍ ഒരു വഴിയുണ്ട്. അതിനാണ് വിക്കിമീഡിയ കോമണ്‍സ് എന്ന സ്വതന്ത്രമീഡിയക്കൂട്ടം. 

Close