കെ റെയിലും കേരളത്തിന്റെ ഗതാഗതപ്രശ്നങ്ങളും -ഭാഗം 1 | RADIO LUCA

കേരളത്തിൽ വലിയ രീതിയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുന്ന ഒരു പദ്ധതിയാണ് കെ റെയിൽ. എന്നാൽ ഈ മാറ്റങ്ങൾ ഗുണപരമാവുമോ ?, ഗുണങ്ങൾ ആർക്കൊക്കെ ലഭിക്കും ?

കെ റെയിലും കേരളത്തിലെ ഗതാഗതവും – പരിഷത്ത് ലഘുലേഖ വായിക്കാം

നിർദ്ദിഷ്ട സിൽവർലൈൻ പദ്ധതിയെ കേരളത്തിന്റെ വികസനവുമായി പൊതുവിലും ഗതാഗതവുമായി പ്രത്യേകിച്ചും ബന്ധപ്പെടുത്തി പരിശോധിക്കുന്ന ലഘുലേഖ.

കെ.റെയിൽ EIA, DPR പൊതുജന ചർച്ചയ്ക്ക് ലഭ്യമാക്കുക

സിൽവർലൈൻ പദ്ധതിയുടെ ഡി.പി.ആര്‍, സമഗ്ര ഇ.ഐ.എ എന്നിവ ജനങ്ങള്‍ക്കിടയില്‍ വ്യാപകമായി ചര്‍ച്ചചെയ്യുന്നതിന് അവസരമുണ്ടാക്കണം. സാമൂഹിക ചെലവുകള്‍ കൂടി പരിഗണിച്ചുള്ള നേട്ട- കോട്ട വിശ്ലേഷണം നടക്കണം. ഇത്തരത്തിലുള്ള പ്രാരംഭ നടപടികള്‍ പോലും പൂര്‍ത്തിയാക്കാതെ സില്‍വര്‍ ലൈനുമായി മുന്നോട്ടു പോകുന്നത് ആശാസ്യമല്ലെന്നതിനാല്‍ കെ- റെയിലുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിര്‍ത്തിവെക്കാന്‍ കേരള സര്‍ക്കാറും പ്രോജക്ട് മാനേജ്മെന്റും തയ്യാറാവേണ്ടതുണ്ട്. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തയ്യാറാക്കിയ കുറിപ്പ്

കെ.റെയിലും കേരളത്തിന്റെ വികസനവും – വെബിനാർ കാണാം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്  2021 ജൂലൈ 8 ന് സംഘടിപ്പിച്ച  കെ.റെയിലും കേരളത്തിന്റെ വികസനവും എന്ന വിഷയത്തിലുള്ള വെബിനാർ  വീഡിയോ കാണാം

അതിവേഗ റെയിലും കേരളത്തിന്റെ ഗതാതഗതനയവും – ഡോ.ആർ.വി.ജി.മേനോൻ RADIO LUCA

കെ റെയിൽ പദ്ധതി വീണ്ടും ചർച്ചകളിലേക്ക് വരികയാണ്. ഈ പദ്ധതിക്ക് വേണ്ട വായ്പ സമാഹരിക്കാൻ നീതി ആയോഗിന്റെ അനുമതിയും ലഭിച്ചിരിക്കുന്നു. ഈ പദ്ധതി കേരളത്തിന് അനുയോജ്യമാണോ? നിലനിൽക്കുന്ന റയിൽവേ സംവിധാനം മെച്ചപ്പെടുത്തി ഇപ്പോഴുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമോ ? ഈ പദ്ധതിക്കുള്ള സാമ്പത്തിക പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ എന്താണ് ? ഇപ്പോൾ നിർദേശിക്കപ്പെട്ട സ്റ്റാൻഡേർഡ് ഗേജ് ഭാവി വികസനത്തെ പ്രതികൂലമായി ബാധിക്കില്ലേ? എന്താണ് ബദൽ സാദ്ധ്യതകൾ ?
ഡോ ആർ വി ജി മേനോൻ സംസാരിക്കുന്നു..റേഡിയോ ലൂക്കയിലെ പോഡ്കാസ്റ്റ് കേൾക്കൂ…

Close