ഓർമിക്കാനും അഭിമാനിക്കാനും ഒരു ദിനം

49 വർഷം മുമ്പ് ഒരു ജൂലൈ 21-നാണ് മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാൽ കുത്തിയത്. നീൽ ആംസ്റ്റ്രോങ്ങിനാണ് അന്നതിന് ഭാഗ്യമുണ്ടായത്. ശാസ്ത്രത്തിന്റെ ചിറകിലേറിയാണ് ആംസ്റ്റ്രോങ്ങും ആൾഡ്രിനും പറന്നിറങ്ങിയത് എന്നതാണ് പ്രധാന കാര്യം.

നൂറ്റാണ്ടിലെ ദൈര്‍ഘ്യമേറിയ പൂര്‍ണ്ണ ചന്ദ്രഗ്രഹണം – ജൂലൈ 27,28 തീയതികളില്‍

ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പൂര്‍ണ്ണ ചന്ദ്രഗ്രഹണം ജൂലൈ മാസം 27,28 തീയതികളിലാണ്. ഇന്ത്യയുള്‍പ്പെടുന്ന കിഴക്കന്‍ രാജ്യങ്ങളിലാണ് ഗ്രഹണം ദൃശ്യമാകുക. ഏകദേശം ഒന്നേമുക്കാല്‍ മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ചന്ദ്രഗ്രഹണം രാത്രി 10.44ന് ഇന്ത്യയില്‍ ആരംഭിക്കും. ഭൂമിയുടെ നിഴലിലൂടെ ചന്ദ്രന്‍ കടന്നുപോകുന്നതുമൂലമാണ് ചന്ദ്രഗ്രഹണം അനുഭവപ്പെടുന്നത്.

2018 ജൂലൈ മാസത്തിലെ ആകാശം

മഴമേഘങ്ങള്‍ ദൃഷ്ടി മറയ്ക്കുന്നില്ലങ്കില്‍ അതി മനോഹരമായ ആകാശ കാഴ്ചകളാണ് 2018 ജൂലൈ മാസത്തില്‍ കാണാന്‍ കഴിയുന്നത്. താരശോഭയുള്ള ഗ്രഹങ്ങളായ ശുക്രന്‍, വ്യാഴം, ശനി എന്നിവ കാഴ്ചയുടെ വിരുന്നൊരുക്കി കാത്തിരിക്കുകയാണ്. മനോഹര നക്ഷത്രരാശികളായ ചിങ്ങവും വൃശ്ചികവും നിങ്ങളെ വശീകരിക്കുകതന്നെ ചെയ്യും. ഒറ്റ നക്ഷത്രങ്ങളായ ചിത്തിര, തൃക്കേട്ട, ചോതി എന്നിവയുമുണ്ട് ജൂലൈയിലെ സന്ധ്യാകാശത്ത്. ഭൂമി സൂര്യനില്‍ നിന്നും ഏറ്റവും അകന്ന് നില്‍ക്കുന്ന സമയമാണിത്. ജൂലൈ 4ന് ആണ് ഭൂമി സൂര്യനില്‍ നിന്നും ഏറ്റവും അകലെ എത്തുക. 2018 ജൂലൈമാസത്തെ ആകാശ വിശേഷങ്ങള്‍ വായിക്കാം.

Close