കൃഷിയിടങ്ങള്‍ കോർപ്പറേറ്റ് വിളനിലമാവുമ്പോൾ

ഇന്ത്യയിലെ കാര്‍ഷിക മേഖലയെ, വലിയൊരു വിഭാഗം ചെറുകിട ഇടത്തരം കര്‍ഷകരെ മുഴുവൻ ദുരിതത്തിലാക്കി, ഏതാനും ചില കുത്തക കമ്പനികള്‍ക്ക് താലത്തിൽ വെച്ച് ദാനം ചെയ്യാനുള്ള ഏറ്റവും പുതിയ ശ്രമങ്ങൾ ആണ് 3 കാര്‍ഷിക ബില്ലുകളുടെ രൂപത്തിൽ ജനങ്ങള്‍ക്ക് മുന്നിൽ ഭീഷണിയായി ഇപ്പോൾ വന്നിട്ടുള്ളത്.

കർഷകർ എന്തിനാണ് സമരം ചെയ്യുന്നത് ?

കാർഷികബില്ലുകളോടുള്ള പ്രതികരണമെന്ന നിലയിലാണ് കർഷകസമരം ഇന്ത്യയുടെ തലസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്. കർഷകർ ഉയർത്തുന്ന വാദങ്ങൾ എന്തൊക്കെയാണ് ? ഇവരുടെ വാദങ്ങളിൽ എത്രത്തോളം സത്യമുണ്ട് ? കർഷകരുടെ ആശങ്കകൾ പരിപഹരിക്കാനുള്ള നടപടികൾ എന്തെല്ലാമാണ് ? പ്രൊഫ. ആർ. രാംകുമാറുമായി (ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്) ജി. സാജൻ, രാജേഷ് പരമേശ്വരൻ എന്നിവർ നടത്തിയ സംഭാഷണം കേൾക്കാം.

കര്‍ഷകര്‍ക്ക് വേണ്ടാത്ത കാര്‍ഷിക പരിഷ്കരണബില്ലുകള്‍!

ഇന്ത്യയുടെ ഭാഗധേയങ്ങള്‍- ദാരിദ്ര്യവും, വികസനവും,  സമൃദ്ധിയുമൊക്കെ കൃഷിയെ ചുറ്റിപ്പറ്റി നില്‍ക്കുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആത്മനിര്‍ഭര്‍ഭാരത് പാക്കേജിന്റെ ഭാഗമായി  കൊണ്ടുവന്ന ഫാം ബില്ലുകള്‍ കാര്‍ഷിക മേഖലക്ക് ഉത്തേജനം നല്കുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍ സംശയത്തോടെയാണ് കര്‍ഷകരും കര്‍ഷക തൊഴിലാളികളും വീക്ഷിക്കുന്നത്.

Close