ഈ കൊച്ചുഭൂമിയില്‍ മാത്രമേ ജീവനുള്ളോ?

എണ്ണിയാലൊടുങ്ങാത്തത്ര നക്ഷത്ര കുടുംബങ്ങളുള്ള ഈ മഹാപ്രപഞ്ചത്തില്‍ ഇവിടെ ഈ കൊച്ചുഭൂമിയില്‍ മാത്രമേ ജീവനുള്ളോ? അതോ മറ്റേതെങ്കിലും ഒരു ഗ്രഹത്തിലിരുന്നു കൊണ്ട്‌ ഏതെങ്കിലുമൊരു അന്യഗ്രഹ ജീവി നമ്മെ നിരീക്ഷിക്കുന്നുണ്ടോ?

ഇന്ത്യക്കാർ സൗരയൂഥത്തിനുമപ്പുറത്ത് അങ്ങകലെ ഒരു ഗ്രഹത്തെ കണ്ടെത്തിയതിന്റെ കഥ

1995 -ൽ പെഗാസി – 51 എന്ന സാധാരണ നക്ഷത്രത്തിനെ ചുറ്റുന്ന ഒരു ഗ്രഹത്തെ കണ്ടെത്തിയതിനാണ് സ്വിറ്റ്സർലൻസിലെ ജനീവ സർവകലാശാലയിലെ രണ്ടു ശാസ്ത്രജ്ഞർക്ക് 2019-ലെ ഫിസിക്സ് നോബെൽ പുരസ്കാരത്തിന്റെ പാതി ലഭിച്ചിരിക്കുന്നതു്. അവരുടെ പിൻഗാമികളായി മറ്റൊരു സൗരേതര ഗ്രഹത്തെ ഒരു സംഘം ഇന്ത്യൻ ശാസ്ത്രജ്ഞർ കണ്ടെത്തിയതിന്റെ രസകരമായ കഥയാണിത്.

51 പെഗാസി – നൊബേല്‍ സമ്മാനത്തിലേക്ക് നയിച്ച നക്ഷത്രം

സ്വറ്റ്‌സർലൻഡിലെ ജനീവ സർവകലാശാലയിലെ ഗവേഷകരായ മിഷേൽ മേയർ (Michel Mayor), ദിദിയെ ക്വിലോസ് (Didier Queloz) എന്നിവർക്ക് ഈ വർഷത്തെ ഫിസിക്‌സ് നൗബേൽ സമ്മാനം നേടിക്കൊടുത്ത 51 പെഗാസി നക്ഷത്രത്തെക്കുറിച്ച്.

വാസയോഗ്യമായ ഗ്രഹത്തില്‍ വെള്ളം കണ്ടെത്തി ഹബിള്‍ ടെലിസ്കോപ്പ്

സൗരേതരഗ്രഹത്തിന്റെ അന്തരീക്ഷത്തില്‍ ഇതാദ്യമായി  ജലബാഷ്പത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നു. K2-18b എന്നാണ് ഈ ഗ്രഹത്തിന്റെ പേര്. K2-18 എന്ന നക്ഷത്രത്തിനു ചുറ്റും കറങ്ങുന്ന ഒരു ഗ്രഹം!

സൗരയൂഥത്തിന് പുറത്ത് കല്ലുപോലൊരു ഗ്രഹം കണ്ടെത്തി

നാസയുടെ സ്പിറ്റ്സര്‍ ടെലിസ്കോപ്പ് ഉപയോഗിച്ചു നടത്തിയ നിരീക്ഷണത്തില്‍ നിന്നും ഭൂമിയെക്കാളും വലിപ്പമുള്ള ഒരു ഗ്രഹം കണ്ടെത്തി. കണ്ടാല്‍ പക്ഷേ നമ്മുടെ ബുധനെപ്പോലെയോ ചന്ദ്രനെപ്പോലെയോ ഇരിക്കും. ശരിക്കും ഒരു കല്ലുഗ്രഹം! പോരാത്തതിന് അന്തരീക്ഷവും ഇല്ല!

Close