എം കെ പ്രസാദ് മാഷ് എന്ന ഒറ്റയാൾ പോരാളി

സൈലന്റ് വാലി പ്രതിഷേധത്തിന് നേതൃത്വം നൽകിയവരിൽ ഒരാൾ ചെറുപ്പക്കാരനായ ഒരു കോളേജ് അധ്യാപകൻ ആയിരുന്നു. ഏകദേശം നാല്പതു വയസ്സുള്ളപ്പോഴാണ് പ്രൊഫസ്സർ എം കെ പ്രസാദ് കേരളത്തിലെ വ്യവസ്ഥാപിത വികസന ചിന്തകളെ ഏതാണ്ട് ഒറ്റയ്ക്ക് നേരിട്ടത്.

പാരിസ്ഥിതിക ഇടപെടലുകളുടെ 50 വർഷങ്ങൾ: സംസ്ഥാന സെമിനാർ, കോഴിക്കോട്ട് ഇന്ന് തുടക്കമായി

കേരള ശാസ്ത്രസാഹിത്യ പരിഷത് 2022 ഒക്ടോബ 29,30 തീയതികളിൽ  കോഴിക്കോട് വെച്ച് ” സ്റ്റോക്‌ഹോം + 50 പാരിസ്ഥിതിക ഇടപെടലുകളുടെ 50 വർഷങ്ങൾ ” എന്ന വിഷയത്തിൽ കാലിക്കറ്റ് സർവ്വകലാശാലയിലെ എൻവയൺമെന്‍റ് സയൻസ് ഡിപ്പാർട്ട്മെന്‍റ്, സി.ഡബ്ലിയു.ആർ.ഡി.എം എന്നീ ഗവേഷണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംസ്ഥാന സെമിനാർ സംഘടിപ്പിക്കുന്നു.

പ്ലാസ്റ്റിക് യുഗം – നമ്മളെന്നാണിനി വലിച്ചെറിയാതിരിക്കുക ?

ഒരു തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിര്‍മാണവും വില്‍പ്പനയും സൂക്ഷിക്കലും 2020 ജനുവരി ഒന്നു മുതല്‍ സംസ്ഥാനത്ത് നിരോധിച്ചിരിക്കുകയാണ്‌. പ്ലാസ്റ്റിക്കിനെ കുറിച്ചറിയാം

നാളെയാവുകിൽ ഏറെ വൈകീടും – ഭൗമ ഉച്ചകോടിയിലെ ഫിദൽ കാസ്ട്രോ നടത്തിയ പ്രഭാഷണം

ആമസോൺ മഴക്കാടുകൾ കത്തിയെരിയുന്ന , ബ്രസീലിലെ തന്നെ റിയോ ഡി ജനീറോയിൽ 1992 ൽ ഭൗമ ഉച്ചകോടിയിൽ പങ്കെടുത്തുകൊണ്ട് ഫിദൽ കാസ്ട്രോ നടത്തിയ പ്രഭാഷണത്തിന്റെ പരിഭാഷ. ആഗോളതാപനവും കാലാവസ്ഥാമാറ്റവും ലോകമാകെ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമ്പോൾ ഈ പ്രഭാഷണത്തിന് പ്രസക്തിയേറുകയാണ്.

എന്താണ് ഓസോണ്‍? ഓസോണ്‍ ശ്വസിക്കുന്നത് നല്ലതോ?

ഭൂമിയിലെ ജീവജാലങ്ങളെ സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നത് ഓസോണ്‍ പാളിയാണ്. എന്താണ് ഓസോൺ? ഓസോൺ ശ്വസിക്കുന്നത് നല്ലതോ ചീത്തയോ?

ലോക പരിസ്ഥിതിദിനം 2019: നല്ല വായു എല്ലാവരുടെയും അവകാശം

വായു മലിനീകരണം ഗുരുതരമായിരിക്കുന്നു. ഈ വർഷത്തെ പരിസരദിനവിഷയം വായുമലിനീകരണമായത്‌ അതുകൊണ്ടാണ്. ലോകത്തിലെ 92% ജനങ്ങൾക്കും ശുദ്ധമായ വായു ശ്വസിക്കാൻ കഴിയുന്നില്ലെന്ന് പഠനങ്ങൾ കാണിക്കുന്നു. ഈ അവസ്ഥ സംജാതമായത്‌ എങ്ങിനെ? ആരാണുത്തരവാദികൾ?

ടയര്‍ മാലിന്യം – പ്രതിസന്ധിയും പരിഹാരവും

ഇംഗ്ലണ്ടിലെ വെയില്‍സിലുള്ള ഹെയോപ്പിലെ ഉപയോഗിച്ചശേഷം ഉപേക്ഷിച്ച്‌ കൂട്ടിയിട്ട ഒരുകോടി ടയറുകളുടെ കൂമ്പാരത്തിന്‌ 1989 -ല്‍ ആരോ തീയിടുമ്പോള്‍ സംഭവം ചരിത്രത്തിന്റെ ഭാഗമാവുകയാണെന്ന് ആര്‍ക്കും തോന്നിയിരുന്നില്ല. 15 വര്‍ഷത്തിനുശേഷം 2004 -ല്‍ ആണ്‌ ആ തീയണയ്‌ക്കാന്‍ സാധിക്കുന്നത്‌ എന്നറിയുമ്പോഴേ ആ തീപിടുത്തത്തിന്റെ വ്യാപ്തി എത്രയായിരുന്നുവെന്ന് ഊഹിക്കാനെങ്കിലും ആകുകയുള്ളൂ.

ബോര്‍ണിയോ ദ്വീപുകള്‍ – ജീവന്റെ ഉറവിടങ്ങള്‍ എരിഞ്ഞുതീരുമ്പോള്‍

മനുഷ്യരുടെ വിവേചനമില്ലാത്ത ഇടപെടലുകളിലൂട‌െ നശിച്ചുകൊണ്ടിരിക്കുന്ന, അത്യന്തം പരിസ്ഥിതിപ്രാധാന്യമുള്ള ബോര്‍ണിയോ ദ്വീപുകളിലെ മഴക്കാടുകളെയും അവിടത്തെ ഒറാങ്ങ്ഉട്ടാന്മാരുടെ അന്ത്യത്തെയും പറ്റി വിവരിക്കുന്ന ലേഖനം.

Close