ആവാസവ്യവസ്ഥകളുടെ പുനസ്ഥാപനം – ഡോ. സി. ജോര്‍ജ് തോമസ് RADIO LUCA

ലോകമെമ്പാടുമുള്ള ആവാസവ്യവസ്ഥകളുടെ തകർച്ച തടയുന്നതിനും പുനസ്ഥാപിക്കുന്നതിനുമുള്ള ഐക്യരാഷ്ട്രസഭയുടെ ദശകത്തിന് തുടക്കം കുറിക്കുകയാണ്..എന്താണ് ആവാസവ്യവസ്ഥ പുനസ്ഥാപനം? ആവാസ വ്യവസ്ഥ സംരക്ഷണപ്രവർത്തനങ്ങളിൽ നിന്ന് പുനസ്ഥാപന പ്രവർത്തനങ്ങൾ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു ? എന്താവണം അതിനായി ഉണ്ടായി വരേണ്ട സമീപനവും കർമ്മപരിപാടിയും ? – സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർപേഴ്സൺ ഡോ.ജോർജ്ജ് തോമസുമായുള്ള സംഭാഷണം കേൾക്കാം

ഈ വര്‍ഷത്തെ ലോക പരിസ്ഥിതിദിനം – ആവാസവ്യവസ്ഥകളുടെ പുനസ്ഥാപനത്തിന്

ഈ വർഷം ജൂൺ 5 ന് ലോക പരിസ്ഥിതിദിനം “ആവാസവ്യവസ്ഥകളുടെ പുനസ്ഥാപനം” (ecosystem restoration) എന്ന ചിന്താവിഷയത്തോടെ ആഘോഷിക്കുന്നു. ലോകമെമ്പാടുമുള്ള ആവാസവ്യവസ്ഥകളുടെ തകർച്ച തടയുന്നതിനും പുനസ്ഥാപിക്കുന്നതിനുമുള്ള ഐക്യരാഷ്ട്രസഭയുടെ ദശകത്തിന്റെ (2021-2030) ഔദ്യോഗിക സമാരംഭവും ഇന്നേ ദിവസമാണ്. ആവാസവ്യവസ്ഥ എന്നു പറഞ്ഞാല്‍ എന്താണന്നും അവ എങ്ങനെ പുന സ്ഥാപിക്കാമെന്നതിനെക്കുറിച്ചും ചിന്തിക്കേണ്ട ദിവസം കൂടിയാണ് ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനം.

Close