ഗ്ലൂക്കോസ് വെള്ളത്തില്‍ കൊറോണ മുങ്ങിമരിക്കുമോ?

മൂക്കില്‍ ദിവസവും ഗ്ലൂക്കോസ് ഒഴിക്കുന്നത് കൊറോണ വരുന്നത് തടയും എന്ന കേരളത്തില്‍ നിന്നുള്ള ഒരു ഇ.എന്‍.ടി ഡോക്ടറുടെ അവകാശവാദമാണ് ഇന്നത്തെ പത്രത്തിലെ താരം. ഗ്ലൂക്കോസ്സില്‍ നിന്നുണ്ടാകുന്ന ഓക്സിജന്‍ അയോണുകള്‍ കൊറോണ വൈറസിന്റെ ബാഹ്യാവരണത്തെ നശിപ്പിക്കും എന്നാണ് ഡോക്ടറുടെ കണ്ടെത്തല്‍. വാസ്തവമാണോ എന്നുറപ്പില്ലെങ്കിലും ഒഴിച്ച് നോക്കുന്നതുകൊണ്ട് എന്താ കുഴപ്പം എന്ന ചോദ്യവുമായി കുറേപ്പേരും ഇറങ്ങിയിട്ടുണ്ട്.

കൊറോണ വൈറസ് – ജനിതകശ്രേണീകരണം കേരളത്തിൽ

കോഴിക്കോട് മെഡിക്കൽ കോളേജിന്റെ സഹായത്തോടെ ഡൽഹിയിൽ സി എസ് ഐ ആറിന്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്റ് ഇന്റഗ്രേറ്റീവ് ബയോളജി, അക്കാദമി ഓഫ് സയന്റിഫിക്ക് ആന്റ് ഇന്നവേറ്റീവ് റിസർച്ച് എന്നീ ഗവേഷണ സ്ഥാപനങ്ങൾ കോവിഡിന് കാരണമായ സാർസ് കൊറോണ വൈറസ് 2 ന്റെ നടത്തിയ ജനിതക ശ്രേണീകരണ പഠനത്തിന്റെ പ്രാഥമിക റിപ്പോർട്ട് തയ്യാറായി

കോവിഡ് 19 പുതിയ അറിവുകളും സമീപനങ്ങളും

സാർസ് കോറാണ വൈറസിനോട് സാമ്യമുള്ള സാർസ് കോറോണ വൈറസ് 2 എന്ന വൈറസാണ് കോവിഡ് 19 (Corona Virus Disease 19)നുള്ള കാരണമെങ്കിലും കോവിഡ് 19 ഒട്ടനവധി തനിമകളുള്ള ഒരു പുതിയ രോഗമാണ്. ദിവസം കടന്ന് പോകുന്തോറും കോവിഡിനെ സംബന്ധിച്ച് പുതിയ നിരവധി വിവരങ്ങൾ ഗവേഷകർ പ്രസിദ്ധീകരിച്ച് വരുന്നുണ്ട്.

കൊറോണ വൈറസുകൾ വായുവിലൂടെ (Air borne) പടരുമോ?

രോഗപ്പകർച്ചയുടെ വിശദ വിവരങ്ങൾ വായിച്ച് ഗ്രഹിക്കുന്നതിനെക്കാൾ, “കൊറോണ വായുവിലൂടെ പടരും” എന്ന സ്തോഭജനക വാർത്ത ഒറ്റ ഞെക്കിൽ പടർത്തി വിടുന്ന അപകടകരമായ പ്രതിഭാസത്തെയാണ് ഇൻഫോ ഡെമിക് എന്ന് WHO വിശേഷിപ്പിച്ചത്. മഹാമാരിയെപ്പോലെ അപകടം അത്തരം പ്രവണതകൾ

ജനങ്ങളോട് കഴിവതും പൊതുവിടങ്ങൾ ഒഴിവാക്കണമെന്ന് പറയുന്നതെന്ത്കൊണ്ട് ?

കോവിഡ്-19 വൈറസ് പരക്കാതിരിക്കാൻ സർക്കാരെന്തിനാണ് പൊതുയോഗങ്ങൾ വിലക്കുകയും, ജനങ്ങളോട് കഴിവതും പൊതുവിടങ്ങൾ ഒഴിവാക്കണമെന്നും പറയുന്നത് എന്തുകൊണ്ടാണ് ?

Close