C.1.2 – കോവിഡിന്റെ പുതിയ വ്യതിയാനം – അറിയേണ്ട കാര്യങ്ങൾ
ഈ വൈറസ് ഏറ്റവുമധികം വ്യാപിച്ചിട്ടുള്ള ദക്ഷിണാഫ്രിക്കയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് C .1.2 അല്ല. അവിടെയും നിലവിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ഡെൽറ്റ വകഭേദമാണ്. ഡെൽറ്റയേക്കാൾ കൂടുതൽ വേഗതയിൽ പകരാനുള്ള ശേഷി C.1.2 ന് ഇല്ല എന്നാണ് പല വിദഗ്ധരും പറയുന്നത്. അതായത് ഇന്ത്യയിലും കേരളത്തിലും ഏറ്റവുമധികം വ്യാപിച്ചുകൊണ്ടിരിക്കുന്ന ഡെൽറ്റ വകഭേദത്തോളം വ്യാപനശേഷി ഇവർക്ക് ഉണ്ടാവാൻ സാധ്യത കുറവാണ് എന്നാണ് നിലവിലെ അനുമാനം.