ജൈവസാങ്കേതികവിദ്യാ വിപ്ലവം ഉയർത്തുന്ന വെല്ലുവിളികൾ

ഇരുപതാംനൂറ്റാണ്ടിന്റെ അവസാനത്തോടെ തുടക്കം കുറിച്ചുകഴിഞ്ഞ ജൈവസാങ്കേതികവിദ്യാവിപ്ലവം രോഗചികിത്സയിലും നിർണയത്തിലുമെല്ലാം വിസ്മയകരങ്ങളായ മാറ്റങ്ങൾക്കുള്ള സാധ്യത തുടർന്നിട്ടുണ്ട്. എന്നാൽ അതോടൊപ്പം രോഗപ്രവചനസാധ്യത, വൈദ്യശാസ്ത്രനൈതികത, ചികിത്സാമാനദണ്ഡങ്ങൾ, ജനിതകപേറ്റന്റ്, വൈദ്യ ശാസ്ത്രവാണിജ്യവൽകരണം, ചികിത്സാചെലവിലുള്ള ഭീമ മായ വർധന തുടങ്ങി ശാസ്ത്രസാങ്കേതികവും സാമൂഹികവും സാമ്പത്തികവും നൈതികവു മായ ഒട്ടനവധി പ്രഹേളികകളും വെല്ലുവിളികളും ജനിതകവിപ്ലവം ഉയർത്തുന്നുണ്ട്.

Close