ലൂസിയും ആർഡിയും: രണ്ട് പൂർവനാരികളുടെ കഥ

‘ലൂസിയും’ ‘ആർഡിയും’; നരവംശചരിത്രം മാറ്റിയെഴുതിയ പൂർവകാലനാരികൾ എന്ന് നമുക്കവരെ വിളിക്കാം. പൗരാണികനരവംശപ്രതിനിധികൾ എന്നും പറയാം.  അസ്ഥിപഞ്ജരാവശിഷ്ടങ്ങളുടെ രൂപത്തിൽ ഏത്യോപ്യയിൽ പ്രത്യക്ഷരായ അവർ നമ്മോട് മനുഷ്യകുലത്തിന്റെ ഉദയത്തെക്കുറിച്ച് അതുവരെ അജ്ഞേയമായിരുന്ന കാര്യങ്ങൾ പറയുന്നു. മനുഷ്യോദയകാലത്തിന്റെ മാഞ്ഞു പോകാതിരുന്ന അടയാളമായാണ് പൊതുവെ ലൂസിയെ പരിഗണിക്കുന്നത്. പക്ഷേ ആർഡി അത്ര പ്രശസ്തയല്ല. എന്നാൽ നരവംശചരിത്രത്തിൽ ലൂസിയെപ്പോലെതന്നെ പ്രാധാന്യം ആർഡിക്കുണ്ട്.  യഥാർത്ഥത്തിൽ മനുഷ്യപരിണാമചരിത്രത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ആർഡിയിലൂടെ വെളിപ്പെടുന്നു.

Close