വലയസൂര്യഗ്രഹണം 2021 ജൂൺ 10 – തത്സമയം കാണാം

ഉദയ സൂര്യൻ വലയ സൂര്യനായി പ്രത്യക്ഷപ്പെടുന്ന അപൂർവ്വമായ ഈ കാഴ്ച, താരതമ്യേനെ ജനവാസം കുറഞ്ഞ, എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള വടക്കുകിഴക്കൻ അമേരിക്കയിലും കാനഡയിലും ഗ്രീൻലാന്റ്, സൈബീരിയ തുടങ്ങിയ സ്ഥലങ്ങളിലും പരിസര പ്രദേശങ്ങളിലും ദൃശ്യമാകും. ഈ ഗ്രഹണത്തിന്റെ പാതയിൽ ഇന്ത്യ ഇല്ലാത്തതിനാൽ നമുക്ക് ഇത് നേരിട്ട് കാണാൻ കഴിയുന്നില്ല.

വലയ സൂര്യഗ്രഹണം 2020 ജൂൺ 21-ന്

ഇന്ത്യയിൽ എല്ലായിടത്തും ആ ദിവസം വലയ ഗ്രഹണമോ ഭാഗിക ഗ്രഹണമോ കാണാൻ കഴിയും. കേരളത്തിൽ രാവിലെ ഏകദേശം പത്തേകാൽ മുതലുള്ള മൂന്നു മണിക്കൂർ നേരം ഇതു നീണ്ടുനില്‍ക്കും.

ചെറുവത്തൂരും ഗ്രഹണവും തമ്മിലെന്ത് ?

കുറേ ദിവസങ്ങളായി മാധ്യമങ്ങളിൽ കാസർകോട് ജില്ലയിലെ ചെറുവത്തൂരാണ് ഇന്ത്യയിലാദ്യം കാണുക എന്നും ചെറുവത്തൂരുനിന്നും കല്പറ്റയിൽ നിന്നും മാത്രമായിരിക്കും ഏറ്റവും വ്യക്തമായ ദൃശ്യം തുടങ്ങിയ തലക്കെട്ടുകൾ നിരന്തരം കാണുന്നു. ഇത്തരം ഹൈപ്പുകളുടെ ലക്ഷ്യമെന്തു തന്നെയായാലും ചെറുവത്തൂരിനപ്പുറത്തുള്ള കേരളത്തിലെ സ്ഥലങ്ങളിൽ ഗ്രഹണത്തിന് നിരോധനാജ്ഞയേർപ്പെടുത്താൻ ആർക്കും കഴിയില്ല.

എന്തുകൊണ്ട് ഗ്രഹണം ആഘോഷമാക്കണം ?

സൂര്യഗ്രഹണം ഒരു അവസരമാണ്…വിശ്വാസനിബിഢമായ നമ്മുടെ സമൂഹത്തിൽ ശാസ്ത്രത്തിന്റെ യുക്തിയും മനോഹാരിതയും ആഘോഷിക്കാൻ…ഡോ. വൈശാഖൻ തമ്പി സംസാരിക്കുന്നു.

Close