നുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെയും ,വരുതലമുറയുടെയും സമൂഹത്തിലെ മുഴുവന്‍ പേരുടെയും ആവശ്യങ്ങളും പരിഗണിച്ചുള്ള വികസനമാണ് സുസ്ഥിര വികസനം. സുസ്ഥിര വികസന മാതൃകകള്‍ വാര്‍ത്തെടുത്തേ പ്രകതിദുരന്തങ്ങളെ പ്രതിരോധിക്കാനാവൂ. കഴിഞ്ഞ വര്‍ഷങ്ങളിലെന്ന പോലെ ഈ പ്രളയവും നമുക്ക് നല്കുന്ന പാഠവും അത് തന്നെ. മഴതിമിര്‍ക്കുമ്പോള്‍ മാത്രമല്ല, വികസനം ആഘോഷിക്കപ്പെടുന്ന സമയത്തും നാമത് ഓര്‍ക്കണം.
Tag: പ്രളയം
കാലാവസ്ഥാ വ്യതിയാനം: 2050 ആകുമ്പോൾ കേരളത്തിൽ ഏതെല്ലാം പ്രദേശങ്ങൾ വെള്ളത്തിലാകാം ?
ലോകത്തെ തീരദേശങ്ങളിൽ കാലാവസ്ഥാവ്യതിയാനം സൃഷ്ടിക്കാൻ പോകുന്ന മാറ്റങ്ങൾ ‘FLOODED FUTURE’ എന്ന റിപ്പോർട്ടായി വന്നിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം ഇതേ രീതിയിൽ പോയാൽ 2050 ആകുമ്പോഴേക്കും മുപ്പത് കോടി ആളുകൾ താമസിക്കുന്ന പ്രദേശങ്ങൾ സ്ഥിരം വെള്ളക്കെട്ടിനടിയിലാകുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.