Home » Tag Archives: പോളിയോ വാക്സിന്‍

Tag Archives: പോളിയോ വാക്സിന്‍

വാക്സീൻ വിരുദ്ധത എന്ന സാമൂഹ്യ വിപത്ത്

എന്താണ് വാക്സിന്‍ എന്നത് പറഞ്ഞും കേട്ടും മടുത്ത കാര്യമാണ്.അക്കാര്യങ്ങള്‍ നമ്മോട് വിശദീകരിക്കാന്‍ ആരോഗ്യമാസിക മുതല്‍ ഗൂഗിള്‍ വരെയുള്ള സംവിധാനങ്ങള്‍ ഉണ്ട്.അതിന്റെ ഘടനയും ജീവശാസ്ത്രവുമെല്ലാം ഏറെ ചര്‍ച്ച ചെയ്തതാണ്. എന്നാല്‍ ഇനിയും വേണ്ടവിധം ചര്‍ച്ച ചെയ്യാത്ത ഒന്നുണ്ട്. അത് വാക്സിനേഷന്റെ രാഷ്ട്രീയമാണ്.... പരിയാരം മെഡിക്കൽ കോളേജിലെ ഡോ. അരുൺ ശ്രീ പരമേശ്വരൻ എഴുതുന്നു.

Read More »

വാക്സിൻ വിരുദ്ധ പ്രചാരണങ്ങളുടെ രീതിശാസ്ത്രം

  ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആരോഗ്യമേഖലയിൽ കേരളം സ്തുത്യർഹമായ നേട്ടം കൈവരിച്ചിട്ടുണ്ട്. സർക്കാർ നിയന്ത്രണത്തിലുള്ള ആരോഗ്യ കേന്ദ്രങ്ങളും മെഡിക്കൽ കോളജുകളും, മറ്റു സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി ഏറെ വ്യവസ്ഥാപിതമായി ഇവിടെ പ്രവർത്തിക്കുന്നു. ജനസംഖ്യയിൽ 94 ശതമാനവും സാക്ഷരരായതിനാൽ, പ്രാഥമികാരോഗ്യ വിദ്യാഭ്യാസവും കേരളം ആർജിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ, ആയുർദൈർഘ്യം ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളം മാറി. ആയുർദൈർഘ്യത്തിന്റെ ദേശീയ ശരാശരി 64ൽ എത്തിനിൽക്കുേമ്പാൾ കേരളത്തിെലത് 74 ആണ് (അവലംബം: ഇക്കണോമിക് റിവ്യൂ – 2016). ഇത്തരം മുന്നേറ്റങ്ങളുടെ തുടർച്ചയായിട്ടാണ് കേരളത്തിൽനിന്ന് ഡിഫ്ത്തീരിയ (തൊണ്ടമുള്ള്) പോലുള്ള മാരകരോഗങ്ങളെ ഏറെക്കുറെ …

Read More »

വാക്സിൻ വിരുദ്ധ കുപ്രചരണത്തിന്റെ രക്തസാക്ഷികൾ

കേരളത്തിൽ ചില മാധ്യമങ്ങളുടെ സഹായത്തോടെ വാക്സിൻ വിരുദ്ധ ലോബി നടത്തുന്ന നിരന്തരമായ കുപ്രചരണത്തിന്റെ രക്തസാക്ഷികളാണ് ഡിഫ്തീരിയ ബാധിച്ച് മലപ്പുറത്ത് മരണമടഞ്ഞ രണ്ട് ദരിദ്ര വിദ്യാർത്ഥികൾ.

Read More »

ജോണാസ് സാല്‍ക്

പോളിയോ മെലിറ്റിസിനെ ചെറുക്കാനുള്ള വാക്സിന്‍ വിജയകരമായി വികസിപ്പിച്ചു. പിള്ളവാതത്തെ നിയന്ത്രണാധീനമാക്കുന്നതില്‍ ഈ വാക്സിന് വലിയ പങ്കുണ്ട്. അദ്ദേഹത്തിന്റെ ജന്മദിനമാണ് ഒക്ടോബര്‍ 28 പോളണ്ടുകാരനായ ഒരു കുപ്പായ നിര്‍മ്മാതാവിന്റെ മകനായി 1914 ഒക്ടോബ്ര‍ 28 ന് ന്യൂയോര്‍ക്കിലാണ് ജോനാസ് ജനിക്കുന്നത്. ന്യൂയോര്‍ക്കില്‍ തന്നെയായിരുന്നു വിദ്യാഭ്യാസം മുഴുവന്‍. ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റി കോളേജ് ഓഫ് മെഡിസിനില്‍ നിന്നും വൈദ്യശാസ്ത്രബിരുദമെടുത്തശേഷം, മിഷിഗണിലെ പൊതുജനാരോഗ്യ സ്കൂളില്‍ എപ്പിഡമോളജി (പകര്‍ച്ചരോഗ വിജ്ഞാനീയം) വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി. അവിടെ നിന്ന് പിറ്റ്സ്ബര്‍ഗ് സര്‍വ്വകലാശാലയില്‍ വൈറസ് ഗവേഷണലാബില്‍ പ്രവര്‍ത്തിച്ചു. ആദ്യകാല ഗവേഷണങ്ങളെല്ലാം ഇന്‍ഫ്ലുവന്‍സ വൈറിസിനെക്കുറിച്ചായിരുന്നു. ഈ …

Read More »