Home » Tag Archives: ജീവചരിത്രം

Tag Archives: ജീവചരിത്രം

മറേ ഗെൽമാൻ

മറേ ഗെല്‍മാൻ

പ്രസിദ്ധ ഭൗതിക ശാസ്ത്രജ്ഞനും നോബൽ പുരസ്കാര ജേതാവുമായ മറേ ഗെൽമാൻ (Murray Gell-Mann) കഴിഞ്ഞ മെയ് 24ന് നിര്യാതനായി. 89-ാം വയസ്സിൽ മരിക്കുമ്പോൾ അദ്ദേഹം അമേരിക്കയിലെ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എമരിറ്റസ് പ്രൊഫസറായിരുന്നു. അടിസ്ഥാന കണങ്ങളുടെ വർഗീകരണവും ആയി ബന്ധപ്പെട്ട ഗവേഷണത്തിന് 1969 ലെ നോബൽ പുരസ്കാരം ഉൾപ്പടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുള്ള അദ്ദേഹം നല്ലൊരദ്ധ്യാപകനെന്ന നിലയിലും രസികനായ ഒരു പ്രഭാഷകൻ എന്ന നിലയിലും പ്രസിദ്ധനായിരുന്നു. ഭൗതികശാസ്ത്രത്തിന്റെ ആഴങ്ങളില്‍ വ്യാപരിക്കുമ്പോള്‍ തന്നെ അദ്ദേഹം നല്ലൊരു പക്ഷി നിരീക്ഷകനുമായിരുന്നു . മറേ ഗെൽമാനെ അനുസ്മരിച്ചുകൊണ്ട് ഡോ. എൻ. ഷാജി എഴുതുന്നു ...

Read More »

അമീദിയോ അവോഗാദ്രോ

അവോഗാദ്രോ നിയമത്തിന്റെ ഉപജ്ഞാതാവാണ് അമീദിയോ അവോഗാദ്രോ (1776-1856) . അണുക്കളേയും തൻമാത്രകളേയും വേർതിരിച്ചറിയുവാനും, അണുഭാരവും തൻമാതാഭാരവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാനും ഇത് സഹായകമായി. ‘അവോഗാദ്രോ സ്ഥിരാങ്ക’ത്തിലൂടെ പ്രസിദ്ധനായ ഈ ശാസ്ത്രജ്ഞൻ ഇറ്റലിയിലെ ടൂറിൻ നഗരത്തിലാണ് ജനിച്ചത്. നിയമത്തിൽ ഡോക്ടറേറ്റ ബിരുദമെടുക്കുകയും മൂന്നുകൊല്ലം വക്കീലായി പ്രാക്ടീസ് ചെയ്യുകയും ചെയ്ത ശേഷമാണ് അവോഗാദ്രോ ശാസ്ത്രത്തിലേക്ക് തിരിഞ്ഞത്. അദ്ദേഹം ടൂറിൻ സർവകലാശാലയിലെ ഭൗതിക ശാസ്ത്രം പ്രൊഫസറായിരുന്നു. താപമാനം കൂടുന്തോറും, മർദം സ്ഥിരമാണെങ്കിൽ, എല്ലാ വാതകങ്ങളുടേയും വ്യാപ്തം ഒരേതോതിൽ വർധിക്കുന്നുവെന്ന ഗേ-ലൂസ്സാക്കിന്റെ നിയമമാണ് (“ചാൾസിന്റെ നിയമ’മെന്നും പറയാ റുണ്ട്) അവോഗാദ്രോവിന മാർഗദർശകമായത്. …

Read More »

ആൽബർട്ട് ഐൻസ്റ്റൈൻ: ജീവിതവും ശാസ്ത്രവും

ഐന്‍സ്റ്റൈനെക്കുറിച്ച് ഇറങ്ങിയ പുസ്തകങ്ങളില്‍ ശ്രദ്ധേയമായ ഒന്നാണ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ : ദി എന്‍ഡുറിങ്ങ് ലെഗസി ഓഫ് എ മോഡേണ്‍ ജീനിയസ് (Albert Einstein: The Enduring Legacy of a Modern Genius) എന്ന ടൈം വാരിക പ്രസിദ്ധീകരിച്ച പുസ്തകം.

Read More »