അപൂർവവും തനതുമായ സസ്യ ജന്തുവൈവിധ്യം നിറഞ്ഞതാണ് അതിരപ്പിള്ളി വാഴച്ചാൽ റിസർവ് ഫോറെസ്റ്റ്. പശ്ചിമഘട്ടത്തിൽ കണ്ടു വരുന്ന 37 ഇനം തനതു ചിത്രശലഭങ്ങളിൽ 21 ഇനം തനതു ചിത്രശലഭങ്ങളെ അതിരപ്പിള്ളി വാഴച്ചാൽ റിസർവ് ഫോറസ്റ്റ് നിന്നും പഠനത്തിന്റെ ഭാഗമായി നിരീക്ഷിക്കാൻ സാധിച്ചിട്ടുണ്ട്.