സുസ്ഥിര വികസനത്തെപ്പറ്റിയും, അതിന്റെ സാധ്യതകളെപ്പറ്റിയും ചർച്ചചെയ്യുന്നു. ഒപ്പം കേരളീയസാഹചര്യങ്ങളിലേക്കുള്ള നിർദ്ദേശങ്ങൾ ചർച്ചക്കായി അവതരിപ്പിക്കുന്നു.
Tag: കോവിഡാനന്തരകേരളം
കൊറോണക്കാലത്തുനിന്നും കുറച്ചു നല്ല പാഠങ്ങൾ
രണ്ടാം വരവിലും കൊറോണ ഭൂതത്തെ ഒരുവിധം കുപ്പിയിലാക്കിയതിന്റെ സന്തോഷത്തിലാണ് മലയാളികൾ. ഈ സന്തോഷം ന്യായമാണ്, അഭിമാനിക്കാവുന്നതും. ലോകത്ത് മറ്റൊരു സ്ഥലവും കൊറോണയുടെ മേൽ ഇങ്ങനൊരു വിജയം നേടിയതായി അറിവില്ല. പക്ഷെ ‘കീരിക്കാടൻ ചത്തേ…’ എന്ന് വിളിച്ച് തെരുവിലിറങ്ങാൻ ഇനിയും സമയമായിട്ടില്ല.