Read Time:2 Minute

എന്‍.ഇ.ചിത്രസേനന്‍

ലോകം മുഴുവൻ കോറോണ വൈറസിന്റെ വ്യാപന ഭീതിയിലാണല്ലോ. ബാക്ടീരിയയുടെ കൂട്ടത്തിലും മനുഷ്യന് മെരുക്കാൻ പറ്റാത്ത ചില ഭീകരരുണ്ട്. അവയാണ് Super-bugs or Drug Resistant Bacteria. ഇവയ്ക്ക് എതിരെ പ്രതിരോധം സൃഷ്ടിക്കുക എന്നത് ലോകത്തിലെ വൈദ്യ ശാസ്ത്രരംഗത്തുള്ള വലിയ വെല്ലുകളിലൊന്നാണ്. ഇത്തരത്തിലുള്ള ബാക്ടീരിയകളേക്കുറിച്ചും അവയ്ക്ക് പ്രതീരോധം തീർക്കാൻ വേണ്ടി വൈദ്യശാസ്ത്ര മേഖലയിൽ നടക്കുന്ന ഗവേഷണങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന ഒരു പുസ്തകമാണ് Superbugs A race to stop and – Epidemic. ന്യൂയോർക്കിലെ പ്രസ്ബൈറ്റീരിയൻ ഹോസ്പിറ്റലിലെ മെഡിസിൻ വിഭാഗത്തിലെ ഡോക്ടറായ Matt  McCarthy ആണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. Multi drug Resistant ബാക്ടീരിയൽ ഇൻഫെക്ടായ മുറിവോട് കൂടി തന്റെ മുന്നിൽ ചികിത്സയ്ക്ക് എത്തുന്ന ഒരു രോഗിയുടെ കഥ തുടക്കമായി മക്കാർത്തി പറയുന്നുണ്ട്.

Matt  McCarthy

അലക്സാണ്ടർ ഫ്ളമിങ്ങ് കണ്ടുപിടിച്ച പെൻസിലിൻ ആയിരുന്നു ആന്റിബയോട്ടിക് ചികിത്സാ രംഗത്തെ ഏറ്റവും ശ്രദ്ധേയമായ മുന്നേറ്റം. ഫ്ളെമിങ്ങ് ഇതു കണ്ടുപിടിക്കാനിടയാക്കിയ സാഹചര്യങ്ങൾ രസകരമായി വിവരിച്ചുകൊണ്ട് ആന്റിബയോട്ടിക്കുകളുടെ ചരിത്രം ആദ്യ അധ്യായത്തിലൂടെ പറഞ്ഞുതുടങ്ങുന്നു. പിന്നീടുള്ള അധ്യായങ്ങളിൽ തന്റെ മുന്നിലെത്തുന്ന ഇത്തരത്തിലുള്ള drug resistant infection ഉള്ള രോഗികളുടെ കേസ് സ്റ്റഡികളിലൂടെയാണ് പുസ്തകം മുന്നോട്ട് പോകുന്നത്. ഇതിനിടയിലൂടെ പല പുതിയ മരുന്നുകളുടെയും ക്ലിനിക്കൽ ട്രയൽസിന്റെ കഥകളും ഇഴചേർത്ത് അവതരിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇതിലെ മിക്ക – അധ്യായങ്ങളും നോവൽ പോലെ വായിച്ച് പോകാൻ പറ്റും. വൈദ്യശാസ്ത്രരംഗത്തെ പുത്തൻഗവേഷണ രീതികളെക്കുറിച്ചും ക്ലിനിക്കൽ ട്രയൽസിനെക്കുറിച്ചും അതിന്റെ ഭാവിയെക്കുറിച്ചും പ്രതിപാദിക്കുന്ന ഒരു രസകരമായ പുസ്തകം.


Superbugs A race to stop an Epidemic By Matt McCarthy.  Published By: Harper Collins, 2019

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കോവിഡ് രാജ്യത്തെ സ്ഥിതി
Next post ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും തമ്മിലുള്ള വ്യത്യാസമെന്ത്?
Close