Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
lomentum | ലോമന്റം. | ലെഗ്യൂം വിഭാഗത്തില്‍പെട്ട ഒരു ഫലം. ഇത് പാകമാകുമ്പോള്‍ ഓരോ വിത്തും അടങ്ങിയ ഭാഗം വെവ്വേറെ പൊട്ടിപ്പോകുന്നു. ഉദാ: തൊട്ടാവാടി. |
long day plants | ദീര്‍ഘദിന സസ്യങ്ങള്‍. | പകലിന് ദൈര്‍ഘ്യം കൂടുതലുള്ള കാലങ്ങളില്‍ മാത്രം പൂക്കുന്ന സസ്യങ്ങള്‍. ഉദാ: കൊന്ന. |
longitude | രേഖാംശം. | ഒരു നിര്‍ദ്ദിഷ്‌ട സ്ഥാനം ഗ്രീനിച്ചിലൂടെയുള്ള മെരിഡിയനില്‍ നിന്ന് എത്ര ഡിഗ്രി കിഴക്കോട്ട്, അല്ലെങ്കില്‍ പടിഞ്ഞാറോട്ട് മാറിയാണ് എന്ന് കാണിക്കുന്ന കോണ്‍. |
longitudinal dune | അനുദൈര്‍ഘ്യ മണല്‍ കുന്നുകള്‍. | സ്ഥിരവാത ദിശയ്‌ക്ക് സമാന്തരമായി കാണുന്ന ദീര്‍ഘവും നേര്‍ത്തതുമായ മണല്‍കുന്നുകള്‍. |
longitudinal wave | അനുദൈര്‍ഘ്യ തരംഗം. | തരംഗം സഞ്ചരിക്കുന്ന ദിശയ്‌ക്ക് സമാന്തരമായി മാദ്ധ്യമത്തിലെ കണങ്ങള്‍ കമ്പനം ചെയ്യുന്ന തരത്തിലുള്ള തരംഗം. ഉദാ: ശബ്‌ദതരംഗങ്ങള്‍. |
loo | ലൂ. | വടക്കു പടിഞ്ഞാറന്‍ ഇന്ത്യയില്‍ വീശുന്ന അതിശക്തമയ ചൂടുകാറ്റ്. വരണ്ട അന്തരീക്ഷത്തില്‍ രൂപീകൃതമാകുന്ന സംവഹന പ്രവാഹമാണ് ഇതിന് കാരണമാകുന്നത്. മരുഭൂ സാഹചര്യങ്ങളില്‍ വമ്പിച്ച പരിവഹണ ശേഷി ആര്‍ജിക്കുന്ന ഇവ ഉപദ്രവകാരിയായ മണല്‍ കൊടുങ്കാറ്റായി മാറുന്നു. |
lopolith | ലോപോലിത്. | ഒരിനം ആഗ്നേയശില. ഭൂവല്‍ക്കത്തില്‍ കപ്പിന്റെ ആകൃതിയില്‍ കാണപ്പെടുന്ന അന്തര്‍ജാതശിലയാണിത്. |
Lorentz-Fitzgerald contraction | ലോറന്‍സ്-ഫിറ്റ്‌സ്‌ജെറാള്‍ഡ് സങ്കോചം. | ചലിച്ചുകൊണ്ടിരിക്കുന്ന വസ്‌തുക്കളില്‍ ചലനദിശയ്‌ക്കു സമാന്തരമായ ദിശയില്‍ അനുഭവപ്പെടുന്ന സങ്കോചം. ആപേക്ഷിക സിദ്ധാന്തത്തില്‍ നിന്ന് ഉരുത്തിരിയുന്നു. ഐന്‍സ്റ്റൈനു മുമ്പ്, ലോറന്‍സ് (1853-1928), ഫിറ്റ്‌സ്‌ജെറാള്‍ഡ് (1851-1901) എന്നീ രണ്ടു സൈദ്ധാന്തിക ശാസ്‌ത്രജ്ഞന്മാര്‍ ഊഹിച്ചു. |
lotic | സരിത്‌ജീവി. | ഒഴുകുന്ന ജലത്തില്‍ ജീവിക്കുന്ന |
Lowry Bronsted theory | ലോവ്‌റി ബ്രാണ്‍സ്റ്റെഡ് സിദ്ധാന്തം. | ഈ സങ്കല്‌പന പ്രകാരം ഒരു പ്രാട്ടോണിനെ ( H+) വിട്ടുകൊടുക്കാന്‍ കഴിയുന്ന വസ്‌തു അമ്ലം, പ്രാട്ടോണിനെ സ്വീകരിക്കാന്‍ കഴിയുന്ന വസ്‌തു ബേസ്. ഉദാ: HCl+H2O→H3O++Cl. |
LPG | എല്‍പിജി. | Liquified Petroleum Gases. പെട്രാളിയം വാതകത്തെ സമ്മര്‍ദ്ദവിധേയമാക്കി, ദ്രാവകമാക്കി മാറ്റിയത്. ജ്വലനക്ഷമമായ ബ്യൂട്ടേയ്‌ന്‍, പ്രാപ്പേയ്‌ന്‍ എന്നിവപോലുള്ള ഹൈഡ്രാകാര്‍ബണുകള്‍. പെട്രാളിയം സംസ്‌ക്കരണത്തിന്റെ ഉപോത്‌പന്നമായോ, പ്രകൃതിവാതകത്തില്‍ നിന്നോ ലഭിക്കുന്നു. വീട്ടാവശ്യത്തിനുള്ള പാചകവാതകമായും കാര്‍ബണ്‍ സംശ്ലേഷണത്തിനും കാറുകളില്‍ ഇന്ധനമായും ഉപയോഗിക്കുന്നു. |
luciferous | ദീപ്‌തികരം. | പ്രകാശം ഉല്‍പ്പാദിപ്പിക്കുന്ന |
lumen | ല്യൂമന്‍. | പ്രകാശഫ്‌ളക്‌സിന്റെ SI ഏകകം. യൂണിറ്റ് പ്രഭാതീവ്രതയുള്ള ഒരു ബിന്ദുസ്രാതസ്സ്. സെക്കന്റില്‍ ഒരു യൂണിറ്റ് ഘനകോണിനകത്ത് ഉത്സര്‍ജിക്കുന്ന ഊര്‍ജത്തിന്റെ അളവ് എന്ന് നിര്‍വചിച്ചിരിക്കുന്നു. 1 lumen =1candella/4π |
luminescence | സംദീപ്‌തി. | പദാര്‍ഥങ്ങള്‍ താപനിലാവര്‍ധനവ് ഇല്ലാതെ പ്രകാശം ഉത്സര്‍ജിക്കുന്ന പ്രതിഭാസം. രാസപ്രവര്‍ത്തനം മൂലമോ, പ്രകാശം വന്നുപതിക്കുന്നതു മൂലമോ ഉണ്ടാവും. ഇവയെ യഥാക്രമം രാസസംദീപ്‌തി ( chemiluminescence)എന്നും പ്രകാശസംദീപ്‌തി ( photoluminescence) എന്നും പറയുന്നു. ചില പദാര്‍ഥങ്ങളില്‍ അയണീകരണ വികിരണങ്ങള്‍ വന്നു പതിക്കുമ്പോള്‍ ഇലക്‌ട്രാണുകള്‍ സ്വതന്ത്രമാക്കപ്പെടുന്നു. ഇവ ക്രിസ്റ്റല്‍ വൈകല്യങ്ങളില്‍ കുടുങ്ങുന്നു. ഇവ ചൂടാക്കിയാല്‍ ഇലക്‌ട്രാണുകള്‍ രക്ഷപ്പെടുകയും പ്രകാശോര്‍ജം ഉത്സര്‍ജിക്കുകയും ചെയ്യും. ഇതാണ് താപദീപ്‌തി. |
luminosity (astr) | ജ്യോതി. | ഒരു വാനവസ്‌തു (നക്ഷത്രം, ഗാലക്‌സി, ഗ്രഹം, മുതലായവ) ഒരു സെക്കന്റില്‍ ഉത്സര്‍ജിക്കുന്ന മൊത്തം ഊര്‍ജം. യൂണിറ്റ് വാട്ട്. ഒരു നിശ്ചിത തരംഗദൈര്‍ഘ്യത്തിലുള്ള ഊര്‍ജ ഉത്സര്‍ജനത്തെ ശോഭ ( Brightness) എന്നു പറയും. |
lunar month | ചാന്ദ്രമാസം. | - |
lunation | ലൂനേഷന്‍. | ഒരു കറുത്ത വാവു മുതല്‍ അടുത്ത കറുത്ത വാവു വരെയുള്ള കാലയളവ്. ഒരു ചാന്ദ്രമാസത്തിനു തുല്യം. ശരാശരി ദൈര്‍ഘ്യം 29 ദി. 12. മ. 44 മി. 3. സെ. |
lung | ശ്വാസകോശം. | വായു ശ്വസിക്കുന്ന കശേരുകികളുടെ ശ്വസനാവയവം. |
lung book | ശ്വാസദലങ്ങള്‍. | തേളിലും എട്ടുകാലിയിലുമെല്ലാം കാണുന്ന ഒരുതരം ശ്വസനാവയവം. പുസ്‌തകത്തിലെ പേജുകള്‍ പോലെ സമാന്തരമായി അടുക്കിവെച്ചിട്ടുള്ള നേര്‍ത്ത പാളികളുള്ളതിനാലാണ് ബുക്ക് എന്ന പേരു വന്നത്. ഇവയ്‌ക്കിടയിലൂടെയാണ് വായു സഞ്ചരിക്കുന്നത്. |
lung fishes | ശ്വാസകോശ മത്സ്യങ്ങള്‍. | വായവശ്വസനത്തിന് പര്യാപ്‌തമായ ശ്വാസകോശങ്ങളും നാസാരന്ധ്രങ്ങളും ഉള്ള മത്സ്യങ്ങള്‍. dipnoi നോക്കുക. |