Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
liquid crystal | ദ്രാവക ക്രിസ്റ്റല്‍. | ദ്രാവകത്തെപോലെ ഒഴുകുവാന്‍ കഴിയുന്നതും ക്രിസ്റ്റലിലെന്ന പോലെ ക്രമബദ്ധമായ ഘടനയുള്ളതുമായ പദാര്‍ഥം. ചൂടാക്കിയാല്‍ സാധാരണ ദ്രാവകാവസ്ഥയിലേക്ക് മാറാതെ ഖരക്രിസ്റ്റല്‍ രൂപത്തില്‍നിന്ന് ദ്രാവകക്രിസ്റ്റല്‍ രൂപത്തിലേക്കു മാറുന്ന ചില കാര്‍ബണിക പദാര്‍ഥങ്ങള്‍ ഉണ്ട്. ഇതിനെ വീണ്ടും ചൂടാക്കിയാല്‍ മാത്രമെ സാധാരണ ദ്രാവകാവസ്ഥയിലാവൂ. വിവിധ തരത്തില്‍പ്പെട്ട ദ്രാവക ക്രിസ്റ്റലുകള്‍ ഉണ്ട്. ഇവയില്‍ ചിലതിനെ വൈദ്യുത ക്ഷേത്രം ഉപയോഗിച്ച് സുതാര്യാവസ്ഥയില്‍ നിന്ന് അതാര്യാവസ്ഥയിലേക്ക് പെട്ടെന്ന് മാറ്റാം. ഈ സ്വഭാവം അടിസ്ഥാനമാക്കി ദ്രാവക ക്രിസ്റ്റല്‍ ഉപയോഗിച്ച് ഉണ്ടാക്കിയിട്ടുള്ള ഡിസ്‌പ്ലേ ഉപകരണങ്ങളാണ് ദ്രാവക ക്രിസ്റ്റല്‍ ഡിസ്‌പ്ലേ. |
liquid-crystal display | ദ്രാവക-ക്രിസ്റ്റല്‍ ഡിസ്‌പ്ലേ. | - |
lisp | ലിസ്‌പ്. | ലിസ്റ്റ് പ്രാസസ്സിങ്ങ്. ജോണ്‍ മക്കാര്‍ത്തി സൃഷ്‌ടിച്ച ഒരു കംപ്യൂട്ടര്‍ ഭാഷ. യുക്തിയെ അടിസ്ഥാനമാക്കിയുള്ള പ്രസ്‌താവനകളും പ്രതീകങ്ങളും കൈകാര്യം ചെയ്യാനുള്ള കഴിവുണ്ട്. |
lissajou's figures | ലിസാജു ചിത്രങ്ങള്‍. | പരസ്‌പര ലംബദിശയിലുള്ള രണ്ടു സരളഹാര്‍മോണിക ചലനങ്ങള്‍ക്ക് വിധേയമാവുന്ന ഒരു ബിന്ദുവിന്റെ ചലനം പ്രതിനിധാനം ചെയ്യുന്ന വക്രം. ആയാമം, ആവൃത്തി, ഫേസ് എന്നിവയില്‍ ആപേക്ഷിക വ്യത്യാസം ഉണ്ടാവുമ്പോള്‍ വ്യത്യസ്‌ത രൂപങ്ങള്‍ ഉണ്ടാകുന്നു. |
lithifaction | ശിലാവത്‌ക്കരണം. | അവസാദ നിക്ഷേപങ്ങളിലെ ശിഥില വസ്‌തുക്കള്‍ മുറുകിക്കൂടി അവസാദ ശിലയായി മാറുന്ന പ്രക്രിയ. |
lithium aluminium hydride | ലിഥിയം അലൂമിനിയം ഹൈഡ്രഡ് | Li Al H4. വെളുത്ത അല്ലെങ്കില്‍ നേര്‍ത്ത ചാരനിറമുള്ള പൊടി. ശക്തമായ നിരോക്‌സീകാരിയാണ്. |
lithology | ശിലാ പ്രകൃതി. | ഓരോ ശിലയുടെയും തനിമയ്‌ക്ക് (പ്രത്യേകിച്ച് അവസാദശിലകള്‍) നിദാനമായ പ്രകൃതം. ശിലയുടെ രാസ ചേരുവ, ഘടന, തരികളുടെ വലുപ്പവും അവയുടെ ക്രമീകരണവും എന്നീ പ്രകട സ്വഭാവങ്ങള്‍. |
lithopone | ലിത്തോപോണ്‍. | ബേറിയം സള്‍ഫേറ്റിന്റെയും സിങ്ക് സള്‍ഫൈഡിന്റെയും മിശ്രിതം. വെളുത്ത പിഗ്‌മെന്റ് എന്ന നിലയില്‍ ഉപയോഗിക്കുന്നു. |
lithosphere | ശിലാമണ്ഡലം | ലിതോസ്ഫിയര്‍, ഭൂവല്‍ക്കവും ആസ്‌തനോസ്‌ഫിയറിനു മുകളിലുള്ള മാന്റിലും ചേര്‍ന്ന ഭാഗം. 80 മുതല്‍ 100 വരെ കി. മീ. കനത്തില്‍ കാണുന്നു. ഇത് പ്ലേറ്റുകള്‍ ആയി സ്ഥിതിചെയ്യുന്നു. |
littoral zone | ലിറ്ററല്‍ മേഖല. | ജലാശയങ്ങളുടെ കരയോടടുത്ത ആഴം കുറഞ്ഞ മേഖല. കടലോരത്താണെങ്കില്‍, വേലിയേറ്റത്തില്‍ വെള്ളം കയറുകയും വേലിയിറക്ക സമയത്ത് വെള്ളം ഇറങ്ങുകയും ചെയ്യുന്ന മേഖല. |
liver | കരള്‍. | കശേരുകികളുടെ ഏറ്റവും വലുതും സങ്കീര്‍ണവുമായ ഗ്രന്ഥി. രക്തത്തിന്റെ ഘടന നിയന്ത്രിക്കല്‍, നൈട്രജന്‍ വിസര്‍ജ്യവസ്‌തുക്കളുടെ ഉത്‌പാദനം, വിഷവസ്‌തുക്കളുടെ വീര്യം നശിപ്പിക്കല്‍, കൊഴുപ്പിന്റെ ദഹനം എളുപ്പമാക്കല്‍ എന്നിങ്ങനെ സുപ്രധാന ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നു. |
living fossil | ജീവിക്കുന്ന ഫോസില്‍. | വളരെ പ്രാചീന കാലം മുതല്‍ ഇന്നുവരെ കാര്യമായ രൂപമാറ്റമില്ലാതെ നിലനില്‍ക്കുന്ന സ്‌പീഷീസ്. അടുത്ത ബന്ധമുള്ള ഇനങ്ങളെല്ലാം വംശനാശം സംഭവിച്ചവയായിരിക്കും. ഉദാ: ലിമുലസ്, സീലക്കാന്ത് എന്ന മത്സ്യം. |
lixiviation | നിക്ഷാളനം. | ഒരു മിശ്രിതത്തിലുള്ള ഘടകങ്ങളില്‍ വെള്ളത്തില്‍ ലയിക്കുന്ന വസ്‌തുക്കളെ ലയനം വഴി വേര്‍തിരിക്കുന്ന രീതി. |
load stone | കാന്തക്കല്ല്. | സ്വാഭാവികമായി കാന്തികത കാണിക്കുന്ന ഇരുമ്പടങ്ങിയ കല്ല്. lode stone എന്നും എഴുതും. |
loam | ലോം. | ഒരിനം ഫലഭൂയിഷ്‌ടമായ മണ്ണ്. മണല്‍, ഊറല്‍മണ്ണ്, കളിമണ്ണ്, ജൈവവസ്‌തുക്കള്‍ എന്നിവ ഏറെക്കുറെ തുല്യ അളവില്‍ ചേര്‍ന്നത്. |
locus 1. (gen) | ലോക്കസ്. | ക്രാമസോമുകളില്‍ ഒരു പ്രത്യേക ജീനിന്റെ സ്ഥാനം. ഒരു ജോഡി ക്രാമസോമുകളിലെ പര്യായജീനുകള്‍ ഓരോന്നും ഒരേ ലോക്കസുകളിലാണ് കാണുക. |
locus 2. (maths) | ബിന്ദുപഥം. | പ്രത്യേക വ്യവസ്ഥ പാലിച്ചുകൊണ്ട് ചലിക്കുന്ന ബിന്ദുവിന്റെ പഥം. ഉദാ: ഒരു സ്ഥിരബിന്ദുവില്‍നിന്ന് സ്ഥിരമായ ദൂരത്തില്‍ ഒരേ തലത്തിലൂടെ സഞ്ചരിക്കുന്ന ബിന്ദുവിന്റെ പഥമാണ് വൃത്തം. |
loess | ലോയസ്. | കാറ്റിന്റെ ഫലമായി നിക്ഷേപിക്കപ്പെടുന്ന ഇളം മഞ്ഞനിറമുള്ള ഒരിനം പൊടിമണ്ണ്. ഇതില്‍ ഏറെയും കാത്സ്യം കാര്‍ബണേറ്റ് ആണ്. അനുകൂലസാഹചര്യങ്ങളില്‍ വളരെ ഫലഭൂയിഷ്‌ഠമായ മണ്ണായി മാറും. |
logarithm | ലോഗരിതം. | ഒരു ആധാര സംഖ്യയുടെ ( base) എത്രാമത് ഘാതമാണ് നിര്‍ദ്ദിഷ്‌ടസംഖ്യ എന്ന് കാണിക്കുന്ന സംഖ്യ ( ഘാതാങ്കം- exponent). m എന്ന സംഖ്യയെ an എന്ന രൂപത്തില്‍ എഴുതാം. ഇപ്പോള്‍ a ആധാരവും n ഇതിനെ ആധാരമാക്കി m ന്റെ ലോഗരിതവും ആണ്. logam=n (ഇതിനെ log m to the base a equal to n എന്നു വായിക്കുന്നു.) രണ്ടുതരം ലോഗരിതങ്ങള്‍ ഉപയോഗത്തിലുണ്ട്. 1. common logarithm സാധാരണ ലോഗരിതം അഥവാ ബ്രിഗ്‌ലോഗരിതം. ഇതിന് 10 ആണ് ആധാരം. സാധാരണ ലോഗരിതമാണെന്ന് സൂചിപ്പിക്കുവാന്‍ log എന്നുമാത്രം കുറിച്ചാല്‍ മതി. 2. natural logarithm സ്വാഭാവിക ലോഗരിതം അഥവാ നേപിയര്‍ ലോഗരിതം. ഇതിന് e ആണ് ആധാരം. loge എന്നോ ln എന്നോ കുറിക്കുന്നു. പൂര്‍ണ സംഖ്യയും ദശാംശസംഖ്യയും ചേര്‍ന്നതാണ് പൊതുവേ ലോഗരിതം. ഉദാ: log 40=1.6021. ഇതില്‍ പൂര്‍ണസംഖ്യയെ പൂര്‍ണാംശം ( charecteristic) എന്നും, ദശാംശബിന്ദു കഴിഞ്ഞുള്ള ഭാഗത്തെ ഭിന്നാംശം ( mandissa) എന്നും പറയുന്നു. ഒരു സംഖ്യയുടെ ലോഗരിതത്തെ നിര്‍വചിച്ചിരിക്കുന്നതിന്റെ എതിര്‍രീതിയില്‍ പ്രതിലോഗരിതത്തെ നിര്‍വചിച്ചിരിക്കുന്നു. 10x=m എങ്കില്‍ m ന്റെ സാധാരണ ലോഗരിതമാണ് x. എന്നാല്‍ x ന്റെ പ്രതിലോഗരിതമാണ് m. ഉദാ: 1.6021 എന്ന ലോഗരിതത്തിന്റെ പ്രതിലോഗരിതം 40 ആണ്. antilog (1.6021) എന്നു കുറിക്കുന്നു. |
logic gates | ലോജിക് ഗേറ്റുകള്‍. | യുക്തി ക്രിയകള്‍ നടത്താന്‍ സഹായിക്കുന്ന വിദ്യുത് പരിപഥങ്ങള്‍. സിഗ്നലുകളെ കടത്തി വിടുകയോ തടയുകയോ ചെയ്യുന്നത് എന്ന അര്‍ഥത്തിലാണ് ഗേറ്റ് എന്നുപറയുന്നത്. AND, OR, NAND, NOR, X-OR, NOT, അഥവാ inverter എന്നിവയാണ് പ്രധാന ഗേറ്റുകള്‍. ഇന്‍പുട്ടില്‍ വരുന്ന സിഗ്‌നലുകളുടെ അവസ്ഥയ്‌ക്കനുസൃതമായാണ് ഓരോ ഗേറ്റിന്റെയും ഔട്ട്‌പുട്ട് നിര്‍ണയിക്കപ്പെടുന്നത്. |