Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
lianasദാരുലത.നീണ്ട്‌ കട്ടികൂടിയ, കയര്‍പോലുള്ള കാണ്‌ഡത്തോടുകൂടിയ ഒരിനം ആരോഹിസസ്യങ്ങള്‍. മറ്റു മരങ്ങളുടെ മുകളില്‍ പടര്‍ന്ന്‌ മേല്‍ത്തട്ടിയോളം എത്തിയിരിക്കും. ഉദാ: കാക്കപ്പട്ട്‌ വള്ളി.
Libraതുലാം.ഒരു സൗരരാശി. ഇതിലെ പ്രധാന നക്ഷത്രങ്ങള്‍ ചേര്‍ത്തു വരച്ചാല്‍ കിട്ടുന്ന രൂപം ഒരു തുലാസിനെ അനുസ്‌മരിപ്പിക്കുന്നു. സൂര്യന്‍ ഈ രാശിയിലാവുമ്പോഴാണ്‌ തുലാമാസം.
librationsദൃശ്യദോലനങ്ങള്‍ലിബ്രഷനുകള്‍, ഒരു വാനവസ്‌തുവിന്റെ മധ്യസ്ഥാനത്തിനിരുവശത്തേക്കും സംഭവിക്കുന്ന ദോലനം. ചന്ദ്രന്റെ ദൃശ്യദോലനഫലമായി അതിന്റെ 59 ശതമാനത്തോളം ഭാഗം ഭൂമിയില്‍ നിന്നു പല കാലത്തായി കാണാന്‍ കഴിയും.
lichenലൈക്കന്‍.ആല്‍ഗയും ഫംഗസും ചേര്‍ന്നുണ്ടാകുന്ന സഹജീവനം. ലൈക്കനില്‍ സാധാരണയായി പച്ച, അല്ലെങ്കില്‍ നീല-പച്ച ആല്‍ഗകളും, ആസ്‌ക്കോമൈസീറ്റ്‌സ്‌ അല്ലെങ്കില്‍ ബസീഡിയോ മൈസീറ്റ്‌സ്‌ ഫംഗസുകളും ആണ്‌ കാണുന്നത്‌. വായുമലിനീകരണം അധികം ഇല്ലാത്ത സ്ഥലങ്ങളില്‍ ഭിത്തികളിലും മരങ്ങളിലും മറ്റും ലൈക്കനുകള്‍ വളരുന്നു. നിബിഡവനങ്ങളിലെ വൃക്ഷക്കൊമ്പുകളില്‍ സമൃദ്ധമായി ലൈക്കനുകള്‍ വളരുന്നു. സെറീഡിയ എന്നറിയപ്പെടുന്ന പ്രത്യേക ഭാഗങ്ങള്‍ വഴി കായിക പ്രജനം നടത്തുന്നു. ലൈക്കനുകളില്‍ ലൈംഗികപ്രജനം നടത്തുന്ന ഭാഗം ഫംഗസുകള്‍ മാത്രമാണ്‌. പ്രധാനമായും ക്രസ്റ്റോസ്‌, ഫോളിയോസ്‌, ഫ്രൂട്ടിക്കോസ്‌ എന്നീ മൂന്നുതരത്തിലുള്ള ലൈക്കനുകളാണ്‌ കാണുന്നത്‌. ഐസ്‌ലാന്റ്‌ മോസ്‌, റയിന്‍ഡീര്‍ മോസ്‌ എന്നീ ലൈക്കനുകളെ ആഹാരമായി ഉപയോഗിക്കുന്നു. റോസെല്ലാ എന്ന ലൈക്കനില്‍ നിന്നാണ്‌ ലിറ്റ്‌മസ്‌ എന്ന ചായം നിര്‍മ്മിക്കുന്നത്‌.
ligamentസ്‌നായു.ഒരു സന്ധിയിലെ രണ്ട്‌ അസ്ഥികളെ തമ്മില്‍ യോജിപ്പിക്കുന്ന സംയോജകകലയുടെ പട്ട. വലിച്ചാല്‍ നീളുന്ന അനേകം നാരുകള്‍ മുറുക്കി ചുറ്റിയുണ്ടാക്കിയിരിക്കുന്നതിനാല്‍ സന്ധികളില്‍ അനുഭവപ്പെടുന്ന പെട്ടെന്നുള്ള ആയാസങ്ങളെ ചെറുത്തു നില്‍ക്കാന്‍ കഴിയും.
ligaseലിഗേസ്‌.ഇരട്ട നാരുകളുള്ള ( double helix) DNA യുടെ മുറിഞ്ഞ ഭാഗങ്ങളെ കൂട്ടിച്ചേര്‍ക്കാന്‍ ഉപയോഗിക്കുന്ന എന്‍സൈം.
light reactionsപ്രകാശിക അഭിക്രിയകള്‍.പ്രകാശ സംശ്ലേഷണത്തിന്റെ തുടക്കത്തില്‍ ഇലകളിലെ ക്ലോറോപ്ലാസ്റ്റുകളില്‍ പ്രകാശത്തെ ആശ്രയിച്ചു നടക്കുന്ന രാസപ്രവര്‍ത്തനങ്ങള്‍.
light-emitting diodeപ്രകാശോത്‌സര്‍ജന ഡയോഡ്‌.LED നോക്കുക.
light-yearപ്രകാശ വര്‍ഷം.പ്രകാശം ഒരു വര്‍ഷംകൊണ്ട്‌ സഞ്ചരിക്കുന്ന ദൂരം. നക്ഷത്രാന്തരീയ ദൂരങ്ങള്‍ സൂചിപ്പിക്കുവാനാണ്‌ ഈ ഏകകം സാധാരണ ഉപയോഗിക്കുന്നത്‌. ഒരു പ്രകാശവര്‍ഷം =9.461 × 1015 മീറ്റര്‍.
lightningഇടിമിന്നല്‍.മേഘങ്ങളില്‍, ശേഖരിക്കപ്പെടുന്ന സ്ഥിരവൈദ്യുതി ഒരു പരിധിയിലേറെയാകുമ്പോള്‍ ഒരേ മേഘത്തിലെ വ്യത്യസ്‌ത ഭാഗങ്ങള്‍ക്കിടയിലോ ഒരു മേഘത്തിനും മറ്റൊരു മേഘത്തിനും ഇടയിലോ മേഘത്തിനും ഭൂമിക്കും ഇടയിലോ വന്‍ വൈദ്യുതി പ്രവാഹം ഉണ്ടാകുന്ന പ്രതിഭാസം.
lightning conductorവിദ്യുത്‌ രക്ഷാചാലകം.ഉയര്‍ന്ന കെട്ടിടങ്ങളെ ഇടിമിന്നലില്‍നിന്ന്‌ രക്ഷിക്കാനുള്ള സംവിധാനം. കെട്ടിടത്തിന്റെ മുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഒരു ലോഹദണ്ഡിന്റെ അറ്റത്ത്‌ കൂര്‍ത്ത ഒന്നോ അതിലധികമോ ലോഹമുന ഘടിപ്പിക്കുകയും ഭൂബന്ധം സൃഷ്‌ടിക്കുകയും ചെയ്യുന്നു. വൈദ്യുത പ്രരണം വഴി മേഘങ്ങളിലെ ചാര്‍ജിനെ നിര്‍വീര്യമാക്കുകയോ, ഡിസ്‌ചാര്‍ജിനെ നേരിട്ട്‌ ഭൂമിയിലേക്ക്‌ നയിക്കുകയോ വഴി ഇത്‌ കെട്ടിടത്തെ ആഘാതത്തില്‍ നിന്നു രക്ഷിക്കുന്നു.
ligninലിഗ്‌നിന്‍.ഒരു സങ്കീര്‍ണ്ണ കാര്‍ബോഹൈഡ്രറ്റ്‌ പോളിമര്‍. സസ്യകോശഭിത്തിയുടെ 25% മുതല്‍ 30% വരെ ഇതാണ്‌.
ligroinലിഗ്‌റോയിന്‍.പെട്രാളിയം സ്വേദനത്തില്‍ നിന്ന്‌ ലഭിക്കുന്ന സുതാര്യമായ നേര്‍ത്ത മഞ്ഞനിറമുള്ള ഹൈഡ്രാകാര്‍ബണ്‍ മിശ്രിതം.
liguleലിഗ്യൂള്‍.സസ്യഭാഗങ്ങളില്‍ കാണുന്ന ഒരു സ്‌തരിത വളര്‍ച്ച. ചിലയിനം പുല്ലുകളുടെ പത്രപാളിയുടെയും പത്ര ഉറയുടെയും സന്ധി സ്ഥലത്ത്‌ ഇതു കാണാം. ലൈക്കോപോഡുകളുടെ ഇലയുടെ താഴെയും ഇത്‌ കാണാം.
limb (geo)പാദം.വലനത്തിന്റെ പാര്‍ശ്വങ്ങള്‍.
Limb darkeningവക്ക്‌ ഇരുളല്‍.സൂര്യന്റെ പ്രഭാമണ്ഡലത്തിന്റെ ശോഭ അതിന്റെ വക്കുകളില്‍ എത്തുമ്പോള്‍ കുറഞ്ഞുവരുന്ന പ്രതിഭാസം. പ്രഭാമണ്ഡലത്തില്‍ അതിതപ്‌തമായ വാതകമാണ്‌ പ്രകാശം ഉത്സര്‍ജിക്കുന്നത്‌. വക്കിനോട്‌ അടുക്കുമ്പോള്‍ വാതകമേഖലയുടെ കനം കുറയുന്നതു മൂലം ആ ഭാഗത്തു നിന്നു വരുന്ന പ്രകാശത്തിന്റെ അളവ്‌ കുറയുന്നതാണ്‌ വക്ക്‌ ഇരുളലിനു കാരണം.
limestoneചുണ്ണാമ്പുകല്ല്‌.95 ശതമാനത്തിലേറെ കാല്‍സിയം കാര്‍ബണേറ്റ്‌ അടങ്ങിയ അവസാദശില.
limit f(x)x→a എന്ന്‌ സൂചിപ്പിക്കുന്നു.( limit x tends to a of f(x) എന്നാണ്‌ ഇത്‌ വായിക്കുന്നത്‌.)
limit of a functionഏകദ സീമ.ഒരു ഏകദത്തിലെ (f(x)) സ്വതന്ത്ര ചരത്തിന്‌ ഒരു നിശ്ചിത സംഖ്യ (a) യോട്‌ വളരെയടുത്ത വിലകള്‍ നല്‍കുമ്പോള്‍ ഏകദത്തിന്റെ മൂല്യം ഏതൊരു സംഖ്യയുടെ അടുത്താണോ എത്തിച്ചേരുന്നത്‌ ആ സംഖ്യയാണ്‌ ഏകദസീമ. ഇതിനെ
limnologyതടാകവിജ്ഞാനം.ശുദ്ധജല തടാകങ്ങള്‍, കായലുകള്‍, മറ്റു ജലസംഭരണികള്‍ ഇവയുടെ ഭൗതിക, രാസ, ജൈവ സവിശേഷതകള്‍ പഠനവിധേയമാക്കുന്ന ശാസ്‌ത്രശാഖ.
Page 162 of 301 1 160 161 162 163 164 301
Close