മാജിക് സംഖ്യകള്‍.
അണുകേന്ദ്രത്തിനുള്ളില്‍ പ്രാട്ടോണുകളും ന്യൂട്രാണുകളും ഊര്‍ജ ഷെല്ലുകളായി നിലകൊള്ളുന്നു എന്നാണ് കരുതപ്പെടുന്നത്. ഓരോ ഷെല്ലും പൂര്‍ണമാകാന്‍ വേണ്ട കണങ്ങളുടെ എണ്ണം 2, 8, 20, 28, 50, 82, 126 എന്നിങ്ങനെയാണ്. പ്രാട്ടോണുകളും ന്യൂട്രാണുകളും പൂര്‍ണ ഷെല്ലുകള്‍ രൂപീകരിച്ചിരിക്കുന്ന അണുകേന്ദ്രങ്ങള്‍ ഏറ്റവും സ്ഥിരതയുള്ളവയായി കാണപ്പെടുന്നു.