വിദ്യുത് രക്ഷാചാലകം.
ഉയര്‍ന്ന കെട്ടിടങ്ങളെ ഇടിമിന്നലില്‍നിന്ന് രക്ഷിക്കാനുള്ള സംവിധാനം. കെട്ടിടത്തിന്റെ മുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഒരു ലോഹദണ്ഡിന്റെ അറ്റത്ത് കൂര്‍ത്ത ഒന്നോ അതിലധികമോ ലോഹമുന ഘടിപ്പിക്കുകയും ഭൂബന്ധം സൃഷ്‌ടിക്കുകയും ചെയ്യുന്നു. വൈദ്യുത പ്രരണം വഴി മേഘങ്ങളിലെ ചാര്‍ജിനെ നിര്‍വീര്യമാക്കുകയോ, ഡിസ്‌ചാര്‍ജിനെ നേരിട്ട് ഭൂമിയിലേക്ക് നയിക്കുകയോ വഴി ഇത് കെട്ടിടത്തെ ആഘാതത്തില്‍ നിന്നു രക്ഷിക്കുന്നു.