ഭൂമിയോടൊപ്പം സയൻസ് പാർക്ക് – വേനൽക്കാല ക്യാമ്പിൽ പങ്കെടുക്കാം

കുട്ടികളിൽ ശാസ്ത്ര അഭിരുചിയും ശാസ്ത്രബോധവും വളർത്താൻ ഐ.ആർ.ടി.സി.യിലെ സയൻസ് പാർക്ക് വേനൽക്കാല ക്യാമ്പ് ഒരുക്കുന്നു. 2022 മെയ് 19 20 തീയതികളിലും (ഹൈസ്കൂൾ വിഭാഗം) 25-26 തീയതികളിലും (യു.പി. വിഭാഗം) കുട്ടികൾക്കായി 2 ദിവസം വീതമുള്ള വേനൽക്കാല ക്യാമ്പ് സംഘടിപ്പിക്കുന്നത്.

‘ഭൂമിയോടൊപ്പം’ – ക്യാമ്പിൽ എന്തൊക്കെ ?

ചന്ദ്രഗ്രഹണം, സൂര്യഗ്രഹണം, ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ, വടക്കു കണ്ടെത്താം, സമാന്തര ഭൂമി, സൗരഘടികാരം, പരിക്രമണ മാതൃക, പക്ഷിനിരീക്ഷണം തുടങ്ങിയവ. ഒപ്പം ഐ.ആർ.ടി.സി.യിലെ മാലിന്യ പരിപാലനം, കൂൺകൃഷി, അക്വാപോണിക്സ്, മിയാവാക്കി, ബട്ടർഫ്ളൈ പാർക്ക്, ഫ്രൂട്ട് ഫോറസ്റ്റ് തുടങ്ങി അനവധി കാര്യങ്ങൾ പരിചയപ്പെടാൻ അവസരം. പ്രവർത്തനങ്ങളിലൂടെ ആശയങ്ങൾ വ്യക്തമാക്കാൻ സഹായിക്കുന്ന ഒരു സമീപനരീതിയാണ് ക്യാമ്പിൽ സ്വീകരിക്കുന്നത്. എന്ന ഈ ക്വാമ്പ് സമാപിക്കുമ്പോൾ കുട്ടികൾ അതുമായി ബന്ധപ്പെട്ട് നേടേണ്ട അറിവുകൾ സ്വായത്തമാക്കിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണമെന്നാണ് ഞങ്ങൾ ആഗഹിക്കുന്നത്.

  • ആദ്യം രജിസർ ചെയ്യുന്ന ഹൈസ്കൂൾ, യു.പി. വിഭാഗം കുട്ടികളിൽ 30 വീതം കുട്ടികൾക്കാകും ആദ്യ ക്യാമ്പ്. മറ്റുള്ളവർക്ക് തുടർ ക്യാമ്പുകളിൽ പങ്കെടുക്കാൻ അവസരമുണ്ടാകും.
  • ഭക്ഷണം, താമസം മറ്റു അനുബന്ധ ചെലവുകൾക്കായി 500 രൂപ ഫീസ് ഉണ്ടായിരിക്കുന്നതാണ്.

നിശ്ചയമായും ക്യാമ്പ് കുട്ടികൾക്ക് ഒരു പുത്തൻ അനുഭവം ആയിരിക്കും.

ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ  രജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


– ഡയറക്ടർ ഐ.ആർ.ടി.സി.

ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്റർ (ഐ.ആർ.ടി.സി.) മുണ്ടൂർ, പാലക്കാട്
ബന്ധപ്പെടേണ്ട നമ്പർ – 9995415069 (സജി ജേക്കബ് 8848700794 (കൃഷ്ണ ), www.irtc.org.in, [email protected]

Leave a Reply