ശാസ്ത്രകലണ്ടർ
Week of Jul 19th
MonMonday | TueTuesday | WedWednesday | ThuThursday | FriFriday | SatSaturday | SunSunday |
---|---|---|---|---|---|---|
Jul 19, '21July 19, 2021●(1 event)
All day: ജയന്ത് നർലിക്കർ - ജന്മദിനംAll day: ജയന്ത് നർലിക്കർ - ജന്മദിനം All day പ്രശസ്ത ഇന്ത്യൻ പ്രപഞ്ചശാസ്ത്രജ്ഞനും, ജ്യോതിർഭൗതികശാസ്ത്രജ്ഞനുമാണ് ജയന്ത് വിഷ്ണു നാർലിക്കർ (ജനനം:1938,ജൂലൈ 19).ഫ്രെഡ് ഹോയ്ൽ നൊപ്പം മറ്റൊരു പ്രപഞ്ചമാതൃകയായ സ്ഥിരസ്ഥിതി സിദ്ധാന്തത്തിന് അദ്ദേഹം ഗണ്യമായ സംഭാവന നൽകി. പത്മഭൂഷൺ,പത്മവിഭൂഷൺ, മഹാരാഷ്ട്ര ഭൂഷൺ ബഹുമതികൾ സമ്മാനിതനായിട്ടുണ്ട്. നിരവധി ശാസ്ത്രസാഹിത്യ കൃതികളും അദ്ദേഹം എഴുതിയിട്ടുണ്ട്. നാർലിക്കർ പ്രപഞ്ചഘടനാശാസ്ത്രത്തിൽ നടത്തിയ പ്രവർത്തനങ്ങൾക്കാണ് ലോകത്തു അറിയപ്പെടുന്നത്. പ്രത്യേകിച്ചും; മഹാസ്ഫോടനസിദ്ധാന്തത്തിനു ബദലായി കൊണ്ടുവന്ന മാതൃകകളുടെ പേരിൽ.1994-1997ൽ അദ്ദേഹം,അന്താരാഷ്ട്രീയ ജ്യോതിശാസ്ത്ര യൂണിയന്റെ കീഴിലുള്ള കോസ്മോളജി കമ്മീഷന്റെ പ്രസിഡന്റ് ആയിരുന്നു.ക്വാണ്ടം കോസ്മോളജി, മാഷ്സ് സിദ്ധാന്തം എന്നീ മേഖലകളിൽ അദ്ദേഹം ഗവേഷണം നടത്തിയിട്ടുണ്ട്. 1999-2003ൽ നാർലിക്കർ,41 കി.മീ ഉയരത്തിലുള്ള സൂക്ഷ്മജീവികളടങ്ങിയ വായുവിന്റെ സാമ്പിൾ എടുത്ത് പരീക്ഷണവിധേയമാക്കുന്ന പ്രഥമ പ്രോജെൿറ്റ് ഡിസൈൻ ചെയ്യാനായി ഒരു അന്താരാഷ്ട്ര റ്റീമിനെ നയിച്ചു.അങ്ങനെ ശേഖരിച്ച സാമ്പിളുകൾ ജീവശാസ്ത്രപരമായി പരിശോധിച്ചതിൽ നിന്നും അവിടെ ജീവനുള്ള ബാക്ടീരിയാ പോലുള്ള ജീവികളുടെ സാന്നിധ്യം കണ്ടെത്തി.ഇതു സൂക്ഷ്മജീവികൾ പുറത്തുനിന്നും ഭൂമിയിലേയ്ക്കു പതിച്ച് ഭൂമിയിൽ ജീവനു കാരണമായതാവാം എന്ന സങ്കൽപ്പനത്തിനു ബലം നൽകുന്നു.[കൂടുതൽ തെളിവ് ഇവിടെ ആവശ്യമുണ്ട്] നാർലിക്കറെ സയൻസ് ഗണിതം എന്നീ മേഖലകളിലെ പാഠപുസ്തകങ്ങൾ രൂപപ്പെടുത്തുന്നതിനുള്ള ഉപദേശക ഗ്രൂപ്പിന്റെ അദ്ധ്യക്ഷനായി നിയമിച്ചിട്ടുണ്ട്. ഇന്ത്യയിലെ മിക്ക സ്കൂളുകളിലും ഉപയോഗിക്കുന്ന എൻ.സി.ഈ.ആർ.ടി പ്രസിദ്ധീകരിക്കുന്ന ശാസ്ത്ര ഗണിത പുസ്തകങ്ങൾ ഈ സമിതിയാണ് വികസിപ്പിക്കുന്നത്. |
Jul 20, '21July 20, 2021●(1 event)
All day: ഗ്രിഗർ മെൻഡൽ - ജന്മദിനം - 1822All day: ഗ്രിഗർ മെൻഡൽ - ജന്മദിനം - 1822 All day ഇന്നത്തെ ജനിതക ശാസ്ത്രജ്ഞരെ സഹായിക്കാൻ ആധുനിക സാങ്കേതിക വിദ്യയും ഉപകരണങ്ങളുമുണ്ട്. പക്ഷേ, ജനിതക ശാസ്ത്രത്തിന്റെ പിതാവ് എന്ന് ഇന്ന് നാം വിളിക്കുന്ന ഗ്രിഗർ മെൻഡലിന് ഈ സൗകര്യങ്ങളൊന്നുമുണ്ടായിരുന്നില്ല. ശ്രദ്ധാപൂർവ്വം രൂപകൽപ്പന ചെയ്ത പരീക്ഷണങ്ങൾ, അസാമാന്യമായ ക്ഷമ ഇവയായിരുന്നു അദ്ദേഹത്തിന്റെ കൈമുതൽ. |
Jul 21, '21July 21, 2021
|
Jul 22, '21July 22, 2021
|
Jul 23, '21July 23, 2021●(1 event)
All day: വെരാ റൂബിൻ - ജന്മദിനം 1923All day: വെരാ റൂബിൻ - ജന്മദിനം 1923 All day ഡാര്‍ക്ക് മാറ്റര്‍ (Dark Matter) എന്ന് പറഞ്ഞുകേട്ടിട്ടുണ്ടാകും; പ്രപഞ്ചത്തില്‍ ഭൂരിഭാഗവും നമുക്ക് മനസിലാക്കാന്‍ പറ്റില്ലാത്ത എന്തോ ആണ് എന്ന നിലയില്‍ സയന്‍സ് വളച്ചൊടിക്കാന്‍ തത്പരകക്ഷികള്‍ ഉപയോഗിക്കുന്നത് കൊണ്ട് പ്രത്യേകിച്ചും. ടെലസ്കോപ്പുകളിലൂടെ നേരിട്ട് കാണാന്‍ കഴിയാത്ത, അദൃശ്യമായ കുറച്ച് സാധനങ്ങള്‍ കൂടി ബഹിരാകാശത്തുണ്ട് എന്ന തിരിച്ചറിവില്‍ നിന്ന് ആ അദൃശ്യ വസ്തുക്കള്‍ക്കിട്ട പേരാണ് ഡാര്‍ക്ക് മാറ്റര്‍. പ്രകാശം വഴിയല്ലാതെ കാര്യമായ ബഹിരാകാശ നിരീക്ഷണം സാധ്യമല്ലാതിരുന്ന 1970-കളില്‍ ഡാര്‍ക്ക് മാറ്ററിനെ കണക്കിലൂടെ കണ്ട വേര റൂബിന്റെ (Vera Rubin) കഥയാണിന്ന്. |
Jul 24, '21July 24, 2021
|
Jul 25, '21July 25, 2021●(1 event)
All day: റോസാലിന്റ് ഫ്രാങ്ക്ളിന് - ജന്മവാര്‍ഷികദിനംAll day: റോസാലിന്റ് ഫ്രാങ്ക്ളിന് - ജന്മവാര്‍ഷികദിനം All day റോസലിന്റ് ഫ്രാങ്ക്ളിന്റെ 100ാം ജന്മവാർഷികമാണ് 2020ജൂലൈ 25. അര്‍പ്പണബോധത്തോടെ ശാസ്ത്രത്തിനായി ജീവിതം സമര്‍പ്പിച്ച വനിത എന്ന നിലയില്‍ ശാസ്ത്രചരിത്രത്തിന്റെ മുന്‍പേജുകളില്‍ തന്നെ അവരുടെ പേര് ഓര്‍മ്മിക്കപ്പെടുന്നു. ഹ്രസ്വമായ ഒരു ജീവിതകാലം കൊണ്ട് ശാസ്ത്രത്തിന് അവര്‍ നല്കിയ സംഭാവനകള്‍ അവരെ ശാസ്ത്രലോകത്തെ അപൂർവ്വ പ്രതിഭകളിൽ ഒരാളാക്കുന്നു. വീഡിയോ കാണാം |