ശാസ്ത്രഗതിയുടെ 2020 -ഡിസംബർ ലക്കം

ഡിസംബർ ലക്കം ശാസ്ത്രഗതി കവർസ്റ്റോറിയിൽ കേരളത്തിന്റെ സാമ്പത്തികരംഗത്തെ ദേശീയവും അന്തർദേശീയവുമായ പശ്ചാത്തലത്തിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്നു.

കവർസ്റ്റോറി

ആഗോള സാമ്പത്തിക പ്രവണതകളെക്കുറിച്ച് ഡോ. സിദ്ധിക്ക് റാബിയത്ത് (Kerala University)എഴുതിയ ലേഖനം പ്രധാനമായും വികസന സൂചികകൾവച്ച് ആഗോള മാന്ദ്യത്തെ രേഖപ്പെടുത്തുന്നു. ഡോ. രാംകുമാർ (Tata Institute of Social Sciences)എഴുതിയ പ്രൗഢമായ ലേഖനം ഇന്ത്യൻ അവസ്ഥയെ തികഞ്ഞ വ്യക്തതയോടെ അവതരിപ്പിക്കുന്നുണ്ട്. കൊറോണ-കേരളം-സാമ്പത്തികം എന്ന വിശകലനം ഡോ. എം. എ. ഉമ്മൻ അവതരിപ്പിക്കുന്നു. കേരളത്തിലെ തൊഴിൽ മേഖല പ്രത്യേകിച്ചു കുടിയേറ്റ തൊഴിലിനെക്കുറിയുച്ച് ഡോ. വിനോജ്(Centre for Development Studies). കേരള വികസനത്തെ സംബന്ധിച്ചുള്ള ബഹുതല സ്പർശിയായ ഒരു ഇന്റർവ്യൂ ധനകാര്യമന്ത്രി തോമസ് ഐസക്കുമായി ശാസ്ത്രഗതി എഡിറ്റോറിയൽ ടീം തയ്യാറാക്കി ഉൾപ്പെടുത്തിയിട്ടുണ്ട്.

മറ്റു ലേഖനങ്ങൾ

ഫ്യൂവൽ സെല്ലിനെ ഏറ്റവും ലഘുവായി പരിചയപ്പെടുത്തിത്തരുന്നു സെബാസ്റ്റ്യൻ സി. പീറ്ററും ആഷ്‌ലി പി സിയും ചേർന്നെഴുതിയ ലേഖനം. ഇന്നേറെ ചർച്ചചെയ്യപ്പടുന്ന ലോങ്ങ് കോവിഡ് – കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾ – ഡോ. ഷമീർ വി.കെ ലളിതമായി അവതരിപ്പിക്കുന്നു. മലയാളി വായനക്കാർക്കന്യമായ, എന്നാൽ മലയാളികൾ അറിഞ്ഞിരിക്കേണ്ട, യു എസ് തെരഞ്ഞെടുപ്പിന്റെ ചില കൗതുകകരമായ അന്തർധാരകൾ അമേരിക്കൻ ജേർണലിസ്റ്റ് മിക്കൽ പേറ്റ്സ്ശാസ്ത്രഗതിയിൽ പ്രസിദ്ധീകരിക്കാൻ അയച്ചുതന്ന ലേഖനത്തിലുണ്ട്. നൊച്ചാട്‌ പഞ്ചായത്തിൽ നടന്ന കോവിഡ്കാല പ്രവർത്തനങ്ങളെകുറിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വടകര മേഖല നടത്തിയ പഠനം, അതു പുസ്തകമായി പ്രസിദ്ധീകരിച്ച പ്രൊഫ. ടി. പി. കുഞ്ഞിക്കണ്ണൻതന്നെ ശാസ്ത്രഗതി വായനക്കാർക്കു പരിചയപ്പെടുത്തു. ഇനിയും നിരവധി പഞ്ചായത്തുകളിൽ നടത്താവുന്നതും, നടത്തേണ്ടതും, ക്രോഡീകരിക്കപ്പെടേണ്ടതുമായ വലിയൊരു കോവിഡ് കാല അടയാളപ്പെടുത്തലായി ഇത്തരം പഠനങ്ങൾ കേരളത്തിൽ ഉണ്ടാകേണ്ടതുണ്ട്.
തുടർച്ചകളായ ജീവന്റെ ഉത്ഭവം – ഡോ. രതീഷ് കൃഷ്ണൻ മെറ്റബോളിസം ആദ്യം എന്ന ജീവോത്പത്തി സിദ്ധാന്തം ഈ ലക്കത്തിൽ അവതരിപ്പിക്കുന്നു, പുസ്തകപരിചയം -എൻ.ഇ. ചിത്രസേനൻ – മോഡേൺ ബുക്ക് ഹൗസ്, ശാസ്ത്രവർത്തകൾ – ഡോ. ദീപ കെ. ജി – കേരള യൂണിവേഴ്സിറ്റി, ഫിസിക്സ് വിഭാഗം, കെ. സതീഷിന്റെ ഹരണഫലം എന്നിവയും ശാസ്ത്രഗതി ഡിസംബർ ലക്കത്തിൽ വായിക്കാം
ശാസ്ത്രഗതി വായിക്കുക, വരിക്കാരാകുക.

കെ.സതാഷിന്റെ ഹരണഫലം – കാർട്ടൂണിൽ നിന്നും

Leave a Reply