Read Time:1 Minute

കോവിഡ്-19 ക്കെതിരെയുള്ള അതിജീവനം സാധ്യമാകണമെങ്കിൽ ആ രോഗത്തെ കുറിച്ചുള്ള ശാസ്ത്രീയ അറിവുകൾ കൂടിയേ തീരൂ. ഈ മഹാമാരിയെ കുറിച്ച് ശാസ്ത്ര ലോകം ഇതുവരെ സമാഹരിച്ച അറിവുകളെ ക്രോഡീകരിച്ച് സമഗ്രമായി അവതരിപ്പിക്കുകയാണ് ഡോ. അനീഷ് ടി എസ്.

ആധുനിക വൈദ്യശാസ്ത്രത്തിൽ പരിശീലനം ഇല്ലാത്ത ഒരാൾക്ക് പോലും മനസ്സിലാകുന്ന വിധത്തിൽ ഈ പകർച്ചവ്യാധിയുടെ സങ്കീർണമായ വശങ്ങൾ തികച്ചും ലളിതമായും രസകരമായും ഇവിടെ വിവരിക്കുന്നു. വൈദ്യശാസ്ത്ര വിദ്യാർത്ഥികൾ, ആരോഗ്യ പ്രവർത്തകർ, മാധ്യമ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, രാഷ്ട്രീയ/സാമൂഹ്യ പ്രവർത്തകർ, ഈ രോഗത്തെ അതിജീവിക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട വീഡിയോയാണിത്. ഭാവിയിൽ ഉചിതമായ തീരുമാനങ്ങൾ എടുക്കാനും, സഹജീവികളെ സഹായിക്കാനും, ഈ രോഗത്തെ അതിജീവിക്കാനും സഹായിക്കുന്ന ഒരു റഫറൻസ് ഹാൻഡ്‌ബുക്കിന് തുല്യമാണ് ഈ വീഡിയോ. രണ്ടേകാൽ മണിക്കൂർ നീണ്ടു നിൽക്കുന്ന ഈ പ്രെസന്റേഷൻ, മലയാളത്തിൽ കോവിഡ്-19 നെ കുറിച്ച് ഏറ്റവും സമഗ്രവും ഹൃദ്യവുമായ വീഡിയോ അവതരണങ്ങളിൽ ഒന്നായിരിക്കും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post പുതിയ ദേശീയ വിദ്യാഭ്യാസ നയം
Next post പുതിയ ദേശീയ വിദ്യാഭ്യാസ നയം – അവതരണവും ചര്‍ച്ചയും
Close