ജൈവഘടികാരം തുറന്നവർക്ക് നൊബേൽ സമ്മാനം

[author title=”ലൂക്ക എഡിറ്റോറിയൽ ടീം” image=”http://”][/author] [dropcap]2017[/dropcap]ലെ നൊബേൽ സമ്മാനങ്ങൾ പ്രഖ്യാപിക്കപ്പെട്ടു തുടങ്ങി. ഫിസിയോളജിക്കും വൈദ്യശാസ്ത്രത്തിനുമായി നല്കപ്പെടുന്ന സമ്മാനമാണ് ആദ്യം തീരുമാനിക്കപ്പെട്ടിരിക്കുന്നത്. ജഫ്രി ഹാൾ, മൈക്കേൽ റോസ്ബാഷ്, മൈക്കേൽ യങ്ങ് എന്നീ അമേരിക്കൻ ഗവേഷകരാണ് ഇത്തവണ സമ്മാനിതരായിരിക്കുന്നത്.

മൈക്കേൽ യങ്ങ്, റോക്ക്ഫെല്ലർ യൂണിവേഴ്സിറ്റി
മൈക്കേൽ റോസ്ബാഷ്, ബ്രാൻഡീസ് യൂണിവേഴ്സിറ്റി
ജഫ്രി ഹാൾ, മയിൻ യൂണിവേഴ്സിറ്റി

ജീവജാലങ്ങളിൽ അന്തർലീനമായിരിക്കുന്ന ഒരു ജൈവഘടികാരമുണ്ട്. ഭൂമിയുടെ ഭ്രമണവുമായി അത് ജീവിതത്തെ സമരസപ്പെടുത്തുന്നു. ഈ ആന്തരഘടികാരത്തിന്റെ രഹസ്യങ്ങൾ കണ്ടെത്തിയതിനാണ് ഈ ശാസ്ത്രജ്ഞർക്ക് ഇത്തവണ നൊബേൽ സമ്മാനം ലഭിച്ചത്. വിശദമായ ലേഖനം പിന്നാലെ.


ചിത്രങ്ങൾക്കും വിവരങ്ങൾക്കും www.nobelprize.orgനോട് കടപ്പാട്

Leave a Reply